sections
MORE

കഴിഞ്ഞ മാസം പാലുകാച്ചൽ; ഇവിടെ എത്തുന്നവരെല്ലാം അദ്ഭുതപ്പെടുന്നു!

HIGHLIGHTS
  • വീട്ടിലെത്തിയവർക്കെല്ലാം പറയാൻ നല്ല വാക്കുകൾമാത്രം . ചുരുക്കത്തിൽ ആഡംബരത്തിനു ഒരു പുതുഭാഷ്യം
classic-house-vengara
SHARE

മലപ്പുറം വേങ്ങരയിലാണ് മർസൂക്കിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. അധികം പകർപ്പുകൾ ഇല്ലാത്ത ഒരു വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. അങ്ങനെയാണ് റോയൽ കൊളോണിയൽ തീം തിരഞ്ഞെടുത്തത്. മേൽക്കൂര പലതട്ടുകളായി ചരിച്ചു വാർത്തശേഷം ഓടുവിരിച്ചു.

വുഡ്-പ്ലാസ്റ്റിക് കോംപോസിറ്റ് ഷീറ്റ് കൊണ്ടാണ് ഗെയ്റ്റ് നിർമിച്ചത്. മുറ്റത്തുണ്ടായിരുന്ന തെങ്ങുകൾ പരമാവധി നിലനിർത്തിയാണ് വീടിന് സ്ഥലം കണ്ടത്. ഷാബാദ് സ്റ്റോൺ ആണ് നിലത്തുവിരിച്ചത്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്‌യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ,  ബാത്റൂം എന്നിവയാണ് ഒരുക്കിയത്. പോർച് പ്രധാന സ്‌ട്രക്‌ചറിൽ നിന്നും മാറ്റിനൽകണമെന്നത് വീട്ടുകാരന്റെ ആവശ്യമായിരുന്നു. എന്നാൽ പോർച്ചും വീടിന്റെ മിനിയേച്ചർ തീമിലാണ് ചിട്ടപ്പെടുത്തിയത് എന്നുകാണാം.

classic-house-vengara-formal

പ്രധാന വാതിൽ തുറന്നാൽ ആദ്യം കാഴ്ച പതിയുക ഒരു ഊഞ്ഞാലിലേക്കാണ്. ഇതും ഉടമസ്ഥന്റെ ഒരു ആഗ്രഹമായിരുന്നു. ബ്രാസ് കൊണ്ടാണ് ഇതിന്റെ കണ്ണികൾ നിർമിച്ചത്. ഡബിൾ ഹൈറ്റ് ഇടനാഴിയിലൂടെയാണ് ഇവിടേക്ക് പ്രവേശനം. തുറസായ ഇടങ്ങൾ, ഡബിൾ ഹൈറ്റ് എന്നിവ അകത്തളങ്ങളിൽ വിശാലത നിറയ്ക്കുന്നു. സ്വകാര്യത നൽകി ഫോർമൽ ലിവിങ് ചിട്ടപ്പെടുത്തി. ഫാമിലി ലിവിങ് ഗോവണിയുടെ ഒരു വശത്ത് താഴെയായി ചിട്ടപ്പെടുത്തി.

classic-house-vengara-swing

നിലത്ത് വിരിച്ച ഇറ്റാലിയൻ മാർബിളിന്റെ കളർ തീമിലാണ് ഇന്റീരിയർ ചിട്ടപ്പെടുത്തിയത്. അകം പുറം ചുവരുകളും, ചുറ്റുമതിലുമെല്ലാം ഈ ക്രീം കളർ പിന്തുടരുന്നു. വീടിന്റെ ചുവരുകളിൽ  നൽകിയ വോൾ- ഹാങ്ങിങ് ലൈറ്റുകൾ എല്ലാം കസ്റ്റമൈസ് ചെയ്തതാണ്. 

classic-house-vengara-stair

ഗോവണി പൂർണമായും ടീക് ഫിനിഷിലാണ്. കൈവരികൾ ടഫൻഡ് ഗ്ലാസ് കൂടി നൽകി. ഗോവണിയുടെ ഭാഗം ഡബിൾഹൈറ്റിലാണ്. ഇത് ഇരുനിലകൾ തമ്മിൽ കണക്‌ഷൻ നൽകുന്നു. പ്രൗഢമാണ് ഊൺമേശയും വാഷ് ഏരിയയും. കണ്ടാൽ മാർബിൾ ഫിനിഷ് തോന്നുന്ന ലാമിനേറ്റ് ഷീറ്റ് കൊണ്ടാണ് ഊൺമേശയും ടോപ്പും വാഷ് ഏരിയയുടെ ചുവരും.

മെയിൻ കിച്ചൻ, വർക്കേരിയ എന്നിങ്ങനെ പാർടീഷൻ ഇല്ലാതെ വിശാലമായ ഒറ്റ സ്‌പേസായി കിച്ചൻ ഒരുക്കി. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും കിച്ചനിൽ നൽകി. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ഇറ്റാലിയൻ മാർബിൾ വിരിച്ചു.

classic-house-vengara-kitchen

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികൾ നൽകി. ഓരോന്നും വ്യത്യസ്ത തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസുകൾ എന്നിവ നൽകി. 

classic-house-vengara-bed

കഴിഞ്ഞ മാസം ഒക്ടോബറിലായിരുന്നു പാലുകാച്ചൽ. വീട്ടിലെത്തിയവർക്കെല്ലാം പറയാൻ നല്ല വാക്കുകൾമാത്രം . ചുരുക്കത്തിൽ ആഡംബരത്തിനു ഒരു പുതുഭാഷ്യം ചമയ്ക്കുകയാണ് ഈ വീട്. 

classic-house-vengara-night

Project facts

Location- Vengara, Malappuram

Owner- Marzook

Design- Anees Panakkal 

Cypress Interiors, Calicut 

Mob- 9847882255

Structure- Prakash Associates

Y.C- 2020 Oct

ചിത്രങ്ങൾ- അജീബ് കോമാച്ചി  

English Summary- Classic Colonial House Vengara

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA