sections
MORE

സൗകര്യങ്ങൾ വന്നാലും സ്‌നേഹബന്ധങ്ങൾ മറക്കില്ല; അവിടെയാണ് ഇതിന്റെ നന്മ

HIGHLIGHTS
  • പ്രവാസിയാണെങ്കിലും ഉടമസ്ഥൻ എല്ലാവരുമായും നല്ല സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നു.
Chappanangadi-house-exterior
SHARE

മലപ്പുറം ചാപ്പനങ്ങാടിയിലാണ് പ്രവാസിയായ ഷാ മൊയ്ദീന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലിക ശൈലിയിലാണ് എലിവേഷൻ. ഫ്ലാറ്റ്, സ്ലോപ് റൂഫുകൾ ഇവിടെ നൽകി. പുറംഭിത്തിയിൽ സിമന്റ് പ്ലാസ്റ്ററിങ്ങിനൊപ്പം ഗ്രൂവുകൾ നൽകി. ഒറ്റനോട്ടത്തിൽ ക്ലാഡിങ് ഒട്ടിച്ചതാണെന്ന് തോന്നും. മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. മുറ്റത്ത് ഷാബാദ് സ്റ്റോൺ വിരിച്ചു.

Chappanangadi-house-walls

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഒരുക്കിയത്.

Chappanangadi-house-night

ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്. ഫോർമൽ ലിവിങ്ങിൽ വുഡൻ ഫിനിഷ്ഡ് ടൈലുകൾ വിരിച്ചു വേർതിരിച്ചു.

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ഇതിനൊപ്പം ഡബിൾ ഹൈറ്റിൽ നൽകിയ ഇടങ്ങളും വിശാലത  വർധിപ്പിക്കുന്നു. 

ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. വെനീർ, മൈക്ക ഫിനിഷിലാണ് ഫർണിച്ചർ.കറ പിടിച്ചാൽ കഴുകി വൃത്തിയാക്കാവുന്ന വാഷബിൾ പെയിന്റാണ് അകംചുവരുകളിൽ അടിച്ചത്.

Chappanangadi-house-dine

ഊൺമേശ ഡബിൾ ഹൈറ്റ്‌ സ്‌പേസിലാണ്. ഇവിടെ സമീപം ഫാമിലി ലിവിങ് വേർതിരിച്ചു. എതിർവശത്തായി ടിവി വോൾ നൽകി. ഇതിന്റെ മറുവശത്താണ് സ്വകാര്യത നൽകി വേർതിരിച്ച ഫോർമൽ ലിവിങ്. കോർട്യാർഡിന് പകരം മൾട്ടിവുഡ് കൊണ്ട് ജാലി ഭിത്തി നൽകി ഇവിടെ ഇൻഡോർ പ്ലാന്റുകൾ വച്ച് ഗ്രീൻ സ്‌പേസ് വേർതിരിച്ചു.

Chappanangadi-house-indoor

ഈ ജാളി ഭിത്തിയുടെ പിന്നിലായി സ്വകാര്യത നൽകി പ്രെയർ സ്‌പേസ് വേർതിരിച്ചു. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് സ്‌റ്റെയർ. കയറി എത്തുമ്പോൾ ആദ്യ ലാൻഡിങ്ങിൽ സ്റ്റഡി സ്‌പേസ് വേർതിരിച്ചു.

നാലു കിടപ്പുമുറികളും വിശാലമായി ഒരുക്കി. ഫോൾസ് സീലിങ്, ഹെഡ്ബോർഡ് പാനലിങ് എന്നിവയിലെല്ലാം ഹൈലൈറ്റർ എലമെന്റുകൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ വേർതിരിച്ചു.

Chappanangadi-house-bed

കുടുംബത്തിനു ഒത്തുചേരാനുള്ള ഇടമായിട്ടുകൂടിയാണ് പ്രധാന അടുക്കള ഒരുക്കിയത്. ഇവിടെ വിശാലമായ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകി. പ്ലൈ+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ ഒരുക്കിയത്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

Chappanangadi-house-kitchen

ഇത് കൂടാതെ വർക്കിങ് കിച്ചനും വിശാലമായി വേർതിരിച്ചു.

Chappanangadi-house-wa

ഒരുപാട് ബന്ധുക്കളുള്ള തറവാട്ടിലെ അംഗമാണ് ഉടമസ്ഥൻ. പ്രവാസിയാണെങ്കിലും എല്ലാവരുമായും നല്ല  സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നു. നാട്ടിലുള്ളപ്പോൾ ധാരാളം ബന്ധുക്കൾ വീട്ടിൽ വന്നു താമസിക്കുമായിരുന്നു. പുതിയ വീട്ടിലും ഇതിനായി ധാരാളം സ്‌പേസുകൾ ബോധപൂർവം ഒരുക്കിയിട്ടുണ്ട്. എല്ലാവരും ഒത്തുചേരുമ്പോൾ വീട്ടിൽ സന്തോഷത്തിന്റെ  അലയടികൾ ഉയരുന്നു.

Chappanangadi-house-gf

Project facts

Chappanangadi-house-ff

Location- Chappanangadi, Malappuram

Plot- 14 cent

Area- 2950 SFT

Owner- Sha Moideen

Design- Ajmal Majeed

iBuilders

Mob- 9746076027

Y.C-2020

ചിത്രങ്ങൾ- അഖിൻ കോമാച്ചി 

English Summary- Pravasi House Malappuram Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA