sections
MORE

'ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്ന അനുഭവം': ഇവിടെ എത്തുന്നവർ പറയുന്നു

HIGHLIGHTS
  • പുസ്തകങ്ങളെ സ്നേഹിക്കുന്ന കുടുംബമാണ്. അതിനാൽ ലൈബ്രറി നല്ല പ്രാധാന്യത്തോടെ ഒരുക്കി.
kasargod-house
SHARE

കേരളത്തിന്റെ വടക്കേയറ്റമായ കാസർകോട്ടെ വെള്ളരിക്കുണ്ടിലാണ് സാബു ജോസഫിന്റെയും കുടുംബത്തിന്റെയും ഈ വീട് സ്ഥിതിചെയ്യുന്നത്. ഒറ്റനോട്ടത്തിൽ ആരുടേയും മനം കവരുന്ന ലാളിത്യവും കേരളത്തനിമയുമാണ് വീടിന്റെ ഹൈലൈറ്റ്. എന്നാൽ അകത്തോട്ട് കയറിയാൽ പുതിയകാല വീടുകളുടെ മട്ടും ഭാവവുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പല തട്ടുകളായി ചരിഞ്ഞ, ഓടുവിരിച്ച മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ച് അലങ്കരിക്കുന്നത്. വീട് പണിതാൽ പിന്നെ മുറ്റം ഒരുതുള്ളി വെള്ളം ഇറങ്ങാതെ ഇന്റർലോക്കിടുന്നതാണ് മിക്ക മലയാളികളും ഇപ്പോൾ ചെയ്യുന്നത്. അവിടെയും സാബു വ്യത്യസ്തനായി. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം ബേബി മെറ്റൽ വിരിച്ചാണ് മുറ്റം ഒരുക്കിയത്. ഉദ്യാനത്തിൽ ചെടികളും മരങ്ങളും പുൽത്തകിടിയുമൊക്കെയുണ്ട്.

kasargod-house-living

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, ലൈബ്രറി, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2710 ചതുരശ്രയടിയിൽ ഒരുക്കിയത്. പോർച്ച് പ്രധാന സ്‌ട്രക്‌ചറിൽ നിന്നുംമാറ്റിനൽകി. ഇതും വീടിന്റെ അതേ തീമിൽ ഒരുക്കി. സിറ്റൗട്ടിന്റെ തൂണുകളിൽ തേക്ക് പാനലിങ് നൽകി. L ആകൃതിയിൽ ഒരുക്കിയ ലളിതമായ സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്. കാറ്റിനും വെളിച്ചത്തിനുമായി ധാരാളം ജനാലകളും ഇവിടെ നൽകി. 

kasargod-house-hall

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങളുടെ വിന്യാസം. ഇടനാഴികൾ വഴി ഇടങ്ങളെ പരസ്പരം കണക്ട് ചെയ്തിരിക്കുന്നു. കടുംവർണങ്ങളുടെ ധാരാളിത്തമൊന്നും മുറികളിലില്ല. ഇളം വെള്ള നിറത്തിലുള്ള പെയിന്റാണ് അകത്തളങ്ങളിൽ മുഴുവനും അടിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. തേക്കിന്റെ പ്രൗഡിയിലാണ് ഇവ ഒരുക്കിയത്.

രണ്ടു കോർട്യാർഡുകൾ ഉള്ളിൽ നൽകിയിരിക്കുന്നു. അകത്തെ ഇടനാഴിയുടെ വശങ്ങളിലായാണ് ഇവയുടെ സ്ഥാനം. രണ്ടിടത്തും റൂഫിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. ഇൻഡോർ പ്ലാന്റുകളും നൽകി. ഫ്ലോർ ലെവലിൽ നിന്നും താഴ്ത്തിയാണ് ഇവയുടെ സ്ഥാനം. ഈ പടികളിൽ ഇരിക്കുകയും ചെയ്യാം.

kasargod-house-skylit

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വലിയ ഊൺമേശയും കസേരകളും നൽകി. കൂടാതെ കൂടുതൽ അതിഥികൾ വന്നാൽ ഉപയോഗിക്കാൻ സോഫയും ഊൺമേശയ്ക്ക് അരികിൽ നൽകി. തേക്ക് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ലളിതമാണ് നാലു കിടപ്പുമുറികളും. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം നൽകി. പ്ലൈവുഡ് കൊണ്ട് വാഡ്രോബുകൾ നൽകി.

kasargod-house-library

പുസ്തകങ്ങളെ സ്നേഹിക്കുന്ന കുടുംബമാണ്. അതിനാൽ ലൈബ്രറി നല്ല പ്രാധാന്യത്തോടെ ഒരുക്കി. മറൈൻ പ്ലൈവുഡിൽ സ്പ്രേ പെയിന്റ് ചെയ്ത നീളൻ ബുക്ക് ഷെൽഫാണ് ലൈബ്രറിയുടെ ഹൈലൈറ്റ്. വീടിനു സമീപം ഒരു അരുവി ഒഴുകുന്നുണ്ട്. ഇതിന്റെ കാഴ്ച ലഭിക്കുംവിധം ഡൈനിങ്ങിൽ നിന്ന് മറ്റൊരു സിറ്റൗട്ടും നൽകിയിട്ടുണ്ട്. കൂടാതെ കിടപ്പുമുറികളിൽ ഒരു ബേ വിൻഡോയും നൽകി.

Project facts

Location- Kasargod

Plot- 68 cent

Area- 2710 SFT

Owner- Sabu Joseph

Architect- Shyamkumar P

Forms and Spaces, Kanhangad

Mob- 9895404502

Y.C- 2018

English Summary- Kerala Traditional House Kasargod

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA