sections
MORE

ലളിതം സുന്ദരം; പോക്കറ്റ് ചോരാതെ നല്ല വീട് പണിയാം! പ്ലാൻ

HIGHLIGHTS
  • നിലവിലെ നിരക്ക് വച്ച് 1800 ചതുരശ്രയടി വീടിനു ചുരുങ്ങിയത് 36 ലക്ഷമെങ്കിലും ആകേണ്ടിടത്താണ്
30-lakh-house-kodungaloor
SHARE

പോക്കറ്റ് ചോരാതെ ഭംഗിയും സൗകര്യങ്ങളുമുള്ള വീട് സഫലമാക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ പങ്കുവയ്ക്കുന്നു. കൊടുങ്ങല്ലൂരാണ് ഞങ്ങളുടെ പുതിയ വീട്. 11 സെന്റിൽ കോസ്റ്റ് എഫക്ടീവ് ആയി ഒരു വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. അപ്രകാരം ലളിതമായാണ് വീട് രൂപകൽപന ചെയ്തത്. എന്നാൽ സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്തുമില്ല.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്. വീതി കുറഞ്ഞു നീളത്തിലുള്ള 11 സെന്റാണ് ഉണ്ടായിരുന്നത്. ഇവിടെ പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ്- ബോക്സ് ഡിസൈനിൽ വീടിന്റെ എലിവേഷൻ നിർമിച്ചു. ഷോ-ഓഫ് കാണിക്കാനായി ഒന്നും പുറംകാഴ്ചയിൽ നൽകിയിട്ടില്ല. മുറ്റം ഇന്റർലോക്ക്‌ ഒന്നും ചെയ്യാതെ സ്വാഭാവികമായി നിലനിർത്തി.

30-lakh-kodungallur

സിറ്റൗട്ടിലേക്ക് കയറുമ്പോൾ ചെറിയ ഒരു പർഗോള ഡിസൈൻ നൽകി.  വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. കസ്റ്റമൈസ് ചെയ്ത L സീറ്റർ സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്.

30-lakh-kodungallur-hall

ഒരുവശം ബെഞ്ച് കൺസെപ്റ്റിലാണ് ഊൺമേശ. തേക്ക് കൊണ്ടാണ് ടേബിളും കസേരയും ബെഞ്ചും നിർമിച്ചത്. ജിഐ ഫ്രയിമിൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത് സമീപം ക്രോക്കറി ഷെൽഫ് നൽകി. ഊൺമേശയുടെ പിന്നിലായാണ് സ്‌റ്റെയർ. ഇതിന്റെ ഭിത്തിയിൽ ജാളി നൽകി ഫോട്ടോ വോൾ ആക്കിമാറ്റി. ഗോവണിയുടെ താഴെ  വാഷ് ഏരിയ നൽകി സ്ഥലം ഉപയുക്തമാക്കി. വാഷ് ബേസിനടിയിൽ സ്റ്റോറേജ് സ്‌പേസ് നൽകി. നിലത്ത് സിന്തറ്റിക് ടർഫ് വിരിച്ചു.

30-lakh-kodungallur-dine

ലളിതമാണ് മൂന്നു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ നൽകി.കാറ്റും വെളിച്ചവും കയറാൻ ഫുൾ ലെങ്ത് ജനാലകളും നൽകി. ലൈറ്റ് കർട്ടനുകൾ മുറികൾ അലങ്കരിക്കുന്നു.

30-lakh-kodungallur-bed

പുതിയകാല സൗകര്യങ്ങൾ ഒത്തിണങ്ങിയ മോഡുലാർ കിച്ചനാണ് നൽകിയത്. പ്ലൈവുഡ്- പിയു പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ നൽകിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് നൽകി. വർക്കേരിയയ്ക്ക് പിന്നിലും ചെറിയ മുറ്റം കെട്ടിയെടുത്തു.

സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഓപ്പൺ ടെറസ് ഭാവിയിൽ മുകളിലേക്ക് പണിയാൻ പാകത്തിൽ ഫ്ലാറ്റായി നൽകി.

സ്‌ട്രക്‌ചറും ഫർണിഷിങ്ങും ചുറ്റുമതിലും സഹിതം 30 ലക്ഷം രൂപയിൽ വീട് പൂർത്തിയാക്കാൻ കഴിഞ്ഞു. നിലവിലെ നിരക്ക് വച്ച് 1800 ചതുരശ്രയടി വീടിനു ചുരുങ്ങിയത് 36 ലക്ഷമെങ്കിലും ആകേണ്ടിടത്താണ് സൗകര്യങ്ങൾ വിട്ടുവീഴ്ച് ചെയ്യാതെ ചെലവ് ബജറ്റിൽ ഒതുക്കിയത്.

30-lakh-kodungallur-plan

Project facts

Location- Anjapalam, Kodungallur

Plot- 11 cent

Area- 1800 SFT

Owner- Thejus Mohandas

Designer- Pranav Prakash

Dream Designers, Kodungallur

Mob- 9388848278

Y.C- 2020

English Summary- 30 Lakh House Kodungallur Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA