'ഇത് ഞങ്ങളുടെ വീട് തന്നെയാണോ! വിശ്വസിക്കാൻ സമയമെടുത്തു; കാരണം'...

HIGHLIGHTS
  • പുതുമോടിയിൽ നിൽക്കുന്ന വീട് കണ്ടാൽ പഴയ വീട് പുതുക്കിയതാണെന്നു പറയുകയേയില്ല.
renovated-house-nellikuzhi
SHARE

കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയിലാണ് ബിജേഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 10 വർഷത്തോളം പഴക്കമുള്ള, 1350 ചതുരശ്രയടിയുള്ള ഒരുനില വീടായിരുന്നു  ഇവിടെ ഉണ്ടായിരുന്നത്. ചോർച്ച, സ്ഥലപരിമിതി, കാറ്റും വെളിച്ചവും കയറാത്തത് തുടങ്ങിയവ ബുദ്ധിമുട്ടിച്ചപ്പോഴാണ് വീടിനെ കാലോചിതമായി പരിഷ്കരിക്കാൻ വീട്ടുകാർ തീരുമാനിച്ചത്.

old-house-nellikuzhi
പഴയ വീട്

സമകാലിക ശൈലിയിൽ പല തട്ടുകളായുള്ള സ്ലോപ് റൂഫാണ് പുതിയ വീടിന്റെ പുറംകാഴ്ച് അടയാളപ്പെടുത്തുന്നത്. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച് ഭംഗിയാക്കി. ഗേറ്റിലും പൂമുഖത്തെ തൂണുകളിലും നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് പതിച്ചു.

nellikuzhi-balcony

അനാവശ്യ പാർടീഷനുകൾ കളഞ്ഞു  അകത്തളം സെമി ഓപ്പൺ നയത്തിലാക്കി. ഇടങ്ങൾ കൂട്ടിച്ചേർത്തു ഞെരുക്കം പരിഹരിച്ചു. കാർ പോർച്ച് പുതുതായി കൂട്ടിച്ചേർത്തു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, പൂജാസ്‌പേസ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവ താഴെയും അപ്പർ ലിവിങ്, ഹാൾ, സ്റ്റഡി സ്‌പേസ്, ബാൽക്കണി എന്നിവ മുകൾനിലയിലും നൽകി. 2780 ചതുരശ്രയടിയാണ് പുതിയ വിസ്തീർണം.

ഫോർമൽ ലിവിങ്ങിൽ ടിവി സ്‌പേസ് നൽകി. ജിഐ ട്യൂബ് കൊണ്ടുള്ള ലൂവർ സ്‌പേസുകളാണ് പാർടീഷനായി നൽകിയത്. ഇതിൽ ഇൻഡോർ പ്ലാന്റുകളും നൽകി ഹരിതാഭ നിറച്ചു. ഫർണിച്ചറുകൾ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. സ്റ്റീൽ- പ്ലൈവുഡ് ഫിനിഷിലാണ് ഇവ നിർമിച്ചത്.

ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശയാണ്. സ്റ്റീൽ ഫ്രയിമിൽ പ്ലൈവുഡ് ഒട്ടിച്ചാണ് ഫർണിച്ചർ നിർമിച്ചത്. സമീപമുള്ള വാഷ് ഏരിയയിൽ സ്‌റ്റോറേജ് സ്‌പേസും നൽകി. ഡൈനിങ്ങിനും ഗോവണിക്കും ഇടയിൽ ക്ലാഡിങ് വോൾ നൽകി പൂജാസ്‌പേസ് വേർതിരിച്ചു.

renovated-house-nellikuzhi-dine

കിടപ്പുമുറികൾ വലുതാക്കിയതിനൊപ്പം അറ്റാച്ഡ് ബാത്റൂമുകളും നൽകി. സ്റ്റോറേജിന് കൂടുതൽ പ്രാധാന്യം  നൽകി. ഫുൾ ലെങ്ത് വാഡ്രോബുകൾ നൽകി.

renovated-house-nellikuzhi-bed

മൾട്ടിവുഡ്+ വെനീർ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം ചെറിയ ബ്രേക്ക്ഫാസ്റ്റ് ടേബിളും കസ്റ്റമൈസ് ചെയ്തു. മെയിൻ കിച്ചൻ കൂടാതെ വർക്കേരിയയും പുതുതായി നൽകി.

ബാൽക്കണിയെ പച്ചപ്പിന്റെ കൂടാരമാക്കി മാറ്റിയിരിക്കുന്നു. അപ്പർ ലിവിങ്ങിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ബാൽക്കണിയിലേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ ഇരുസ്‌പേസുകളും വിശാലമായ ഒറ്റഹാളാക്കി മാറ്റാം. 

renovated-house-nellikuzhi-upper

ചുരുക്കത്തിൽ പുതുമോടിയിൽ നിൽക്കുന്ന വീട് കണ്ടാൽ പഴയ വീട് പുതുക്കിയതാണെന്നു പറയുകയേയില്ല. പുതുരൂപം കണ്ട്  ഇത് തങ്ങളുടെ വീട് തന്നെയാണെന്നു സ്വയം വിശ്വസിപ്പിക്കാൻ സമയമെടുത്തെന്നു വീട്ടുകാരും സമ്മതിക്കുന്നു. മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കും വിധം ഹൃദ്യമായി, കെട്ടിലും മട്ടിലും പുതുമയുള്ള ഭവനം സഫലമാക്കി എന്നതാണ് ഇവിടെ ഹൈലൈറ്റ്.

renovated-house-nellikuzhi-balcony

Project facts

Location- Nellikuzhi, Kothamangalam

Plot- 14 cent

Area-2780 SFT (New) 1350 SFt (Old)

Owner- Bijesh PK

Designer- Binshad Ali, Salam K

Nature Design.in, Muvattupuzha

Mob- 9567905635

Y.C- 2020

English Summary- Renovated House Nellikuzhy

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA