ADVERTISEMENT

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ചെറിയ ബജറ്റിൽ സൗകര്യങ്ങളുള്ള വീട് തീർക്കുക എന്നത്, ഈ വിലക്കയറ്റത്തിന്റെ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ തൃശൂരിലുള്ള ഈ വീട് വ്യത്യസ്തമാകുന്നത് അവിടെയാണ്. 

തങ്ങൾക്ക് പ്ലാൻ മാത്രം വരച്ചു കിട്ടിയാൽ മതിയെന്ന് പറഞ്ഞാണ് വീട്ടുകാർ ഡിസൈനറെ സമീപിച്ചത്. എന്നാൽ പ്ലാൻ കൊണ്ടുമാത്രം പണി തുടങ്ങിയാൽ ഉദ്ദേശിച്ച ബജറ്റിൽ തീർക്കാൻ കഴിയില്ല എന്നകാര്യം വീട്ടുകാരെ ഡിസൈനർ ബോധ്യപ്പെടുത്തി. ഒപ്പം 25 ലക്ഷം രൂപയ്ക്ക് ഇരുനിലവീട് പൂർത്തിയാക്കാം എന്ന് വാക്കുംനൽകി. കുറച്ചു മാസങ്ങൾക്കുള്ളിൽ ഒരു സാധാരണകുടുംബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും നിവർത്തിച്ചു കൊണ്ട് വീട് പൂർത്തിയാക്കിനൽകി.

25-lakh-upper-view

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ചെറിയൊരു ഹാൾ, ഒരു കിടപ്പുമുറി, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയും ഒരുക്കി. മൊത്തം 1500 ചതുരശ്രയടിയാണ് വീട്. തുറന്ന നയത്തിൽ ഒരുക്കിയതിനാൽ അത്യാവശ്യം വിശാലത ഇടങ്ങൾക്ക് ലഭിക്കുന്നു.

25-lakh-dine

വെള്ള നിറമാണ് അകത്തും പുറത്തും നൽകിയത്. ഫോൾസ് സീലിങ് പോലെയുള്ള  ആഡംബരങ്ങൾ ഒഴിവാക്കി ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി. വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സ്‌റ്റെയറിന്റെ താഴെയായി ടിവി യൂണിറ്റ് നൽകി സ്ഥലം ഉപയുക്തമാക്കി. ലിവിങ്- ഡൈനിങ് വേർതിരിക്കുന്ന വുഡൻ പാനലിങ് ഷോകേസായും ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. 

25-lakh-living-hall

പ്ലൈവുഡ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.

25-lakh-kitchen

മൂന്നു കിടപ്പുമുറികളും ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകി.

25-lakh-bed

ഓപ്പൺ ടെറസിലേക്ക് പുറത്തുനിന്നും ജിഐ സ്‌റ്റെയർ നൽകിയിട്ടുണ്ട്. അത്യാവശ്യമെങ്കിൽ ഭാവിയിൽ മുകൾനിലയിൽ കൂടുതൽ മുറികൾ പണിതു വാടകയ്ക്ക്  കൊടുക്കുകയും ചെയ്യാം. ചുരുക്കത്തിൽ വെറും 5 സെന്റിൽ 25 ലക്ഷത്തിന് സർവപണികളും പൂർത്തിയാക്കി താക്കോൽ കയ്യിൽ കിട്ടുക എന്നത് ചില്ലറ കാര്യമല്ല.

25-lakh-plan

 

Project facts

Location- Thrissur

Plot- 5 cent

Area- 1500 SFT

Owner- Soman Nair

Designer- Anoop KG

Cadd Artec, Angamali

Mob- 9037979660

Budget- 25 Lakhs

Y.C- 2020

English Summary- 25 Lakh House in 5 cent Thrissur Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com