'പ്രിയരേ, നിങ്ങളാണ് ശരി'; ഇവിടെ എത്തുന്നവർ പറയുന്നു; വാക്കുകൾക്കപ്പുറമാണ് ഈ അനുഭവം

HIGHLIGHTS
  • കോർട്യാർഡുകളും, ജനാലകളും, ഇൻഡോർ പ്ലാന്റുകളും, ക്രോസ് വെന്റിലേഷനും ഒരുക്കുന്ന കുളിർമയുള്ള അന്തരീക്ഷം മനസ്സിനെ സ്വസ്ഥമാക്കും.
eco-house-karungappaly
SHARE

കൊല്ലം കരുനാഗപ്പള്ളിയിലാണ് ജയചന്ദ്രന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞു പിന്നിലേക്ക് നീളത്തിൽ കിടക്കുന്ന 12 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഈ വെല്ലുവിളി മറികടന്നാണ് വീട് സാധ്യമാക്കിയത്.

eco-house-karungappaly-court

ചുറ്റുമതിലിന്റെയും ഗെയ്റ്റിന്റെയും ഡിസൈൻ ശ്രദ്ധേയമാണ്.മെറ്റൽ ഗെയ്റ്റും ആകാശനീല നിറത്തിൽ സ്ലോപ് ഡിസൈനിൽ ഒരുക്കിയ മതിലും വീടിനെ ഹൈലൈറ്റ് ചെയ്യുന്നു. വീടിനു മുന്നിലെ തുളസിത്തറ ഒരു ഷോവോൾ  കെട്ടിമറച്ചു. മുറ്റത്തുള്ള മഞ്ചാടി മരവും നിലനിർത്തി.

eco-house-karungappaly-exterior

പടിഞ്ഞാറു ദിക്കിലേക്കാണ് വീടിന്റെ ദർശനം. ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. കടുംവർണങ്ങളോ ക്ളാഡിങ്ങോ ഒന്നും നൽകാതെ സിമന്റ് ഫിനിഷിലാണ് പുറംകാഴ്ച ഒരുക്കിയത്. മുകൾനിലയിൽ ധാരാളം ജനാലകളും ജാളികളും കാണാം. വടക്ക്-പടിഞ്ഞാറൻ കാറ്റ് ഇതുവഴി അകത്തെത്തും.

eco-house-karungappaly-stair

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, പൂജാസ്‌പേസ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവ താഴത്തെ നിലയിലും രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ് , ഓപ്പൺ ടെറസ് എന്നിവ മുകൾനിലയിലും ഒരുക്കി. 3200 ചതുരശ്രയടിയാണ് മൊത്തം വിസ്തീർണം.

eco-house-karungappaly-living

നീളത്തിലുള്ള പ്ലോട്ടിൽ ഇടങ്ങൾ ഒരുക്കുമ്പോൾ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തെത്താൻ ധാരാളം നടക്കേണ്ടി വരും. ഈ ഫീൽ ഒഴിവാക്കാൻ മൊത്തം വീടിനെ രണ്ടു ബ്ലോക്കുകളായി വിഭജിച്ചു. ഇരു ബ്ലോക്കുകളെയും കോർട്യാർഡ് വഴി ബന്ധിക്കുന്നു. വീടിനകത്തെ ഫോക്കൽ പോയിന്റ് ഈ രണ്ടു കോർട്യാർഡുകളാണ്. രണ്ടു ബ്ലോക്കിലേയും മുറികൾ തുറക്കുന്നത് നടുമുറ്റത്തിന്റെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളിലേക്കാണ്.

eco-house-karungappaly-hall

പല തരം ഡിസൈൻ ആശയങ്ങളുടെ മിശ്രണമാണ് ഉള്ളിൽ കാണാൻ കഴിയുക. പരുക്കൻ റസ്റ്റിക് ഫിനിഷ്, പഴമ തോന്നിപ്പിക്കുന്ന ഡിസ്ട്രസ്ഡ് ശൈലി എന്നിവയെല്ലാം ഉള്ളിൽ പ്രതിഫലിക്കുന്നു. വീടിനകത്തെ ഫോക്കൽ പോയിന്റ് ഈ രണ്ടു കോർട്യാർഡുകളാണ്. രണ്ടു ബ്ലോക്കിലേയും മുറികൾ തുറക്കുന്നത് നടുമുറ്റത്തിന്റെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളിലേക്കാണ്. സുതാര്യമായ ശൈലിയിലാണ് ഗോവണി. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ.

eco-house-karungappaly-dine

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. ഊഷ്മളത നിറയുന്ന നിറങ്ങൾ കിടപ്പുമുറിയിൽ നൽകിയിട്ടുണ്ട്. മാത്രമല്ല ജാലകങ്ങൾ തുറക്കുന്നത് പുറത്തെ പച്ചപ്പിന്റെയും അകത്തെ കോർട്യാർഡിന്റെയും കാഴ്ചകളിലേക്കാണ്.

eco-house-karungappaly-bed

സൗകര്യങ്ങൾ തികഞ്ഞ മോഡേൺ കിച്ചനാണ് ഒരുക്കിയത്. വൈറ്റ് തീമിൽ പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. മാത്രമല്ല കൺസീൽഡ് എൽഇഡി ലൈറ്റുകൾ കിച്ചന്റെ ഭംഗി വർധിപ്പിക്കുന്നു. സമീപം വർക്കേരിയ ഒരുക്കി.

eco-house-karungappaly-kitchen

പുറത്തെ ചൂടിൽ നിന്നും വീടിനകത്തേക്ക് കയറുമ്പോൾ മാറ്റം അനുഭവപ്പെടും. കോർട്യാർഡുകളും, ജനാലകളും, ഇൻഡോർ പ്ലാന്റുകളും, ക്രോസ് വെന്റിലേഷനും ഒരുക്കുന്ന കുളിർമയുള്ള അന്തരീക്ഷം മനസ്സിനെ സ്വസ്ഥമാക്കും. എത്ര ടെൻഷനുണ്ടെങ്കിലും വീടിന്റെ ശീതളഛായയിലേക്ക് എത്തിയാൽ അതെല്ലാം  അലിഞ്ഞുപോകുമെന്നു വീട്ടുകാരും സാക്ഷിക്കുന്നു.

eco-house-karungappaly-night

Project facts

eco-house-karungappaly-plan

Location- Karunagappilly, Kollam

Area- 3200 SFT

Owner- Jayachandran, Sini

Design- Harikrishnan Sasidharan, Neenu Elizabeth

NO Architects Designers, Kollam

Mob- 9995105999

English Summary- Eco friendly House Karunagappally

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA