sections
MORE

പാലുകാച്ചൽ ദിവസം ആ കാഴ്ച കണ്ട് ഞങ്ങളുടെ കണ്ണുനിറഞ്ഞു! പക്ഷേ ഒരു ട്വിസ്റ്റുണ്ട്..

HIGHLIGHTS
  • ഇപ്പോൾ പാലുകാച്ചൽ കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടില്ല. പക്ഷേ ഇപ്പോഴും ഞങ്ങൾക്ക് മനസ്സിനെ വിശ്വസിപ്പിക്കാൻ
it-family-house-kochi
SHARE

എറണാകുളം കിഴക്കമ്പലത്ത് നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ ഐടി മേഖലയിൽ ജോലി ചെയ്യുന്ന അനൂപ് പങ്കുവയ്ക്കുന്നു.

വീടുപണിയാനായി 8.5 സെന്റ് വാങ്ങിയ ശേഷം പ്ലാൻ വരച്ചു. അതിനുശേഷം ഇന്റീരിയർ ചെയ്തുതരണം എന്ന ആവശ്യവുമായാണ് ഞങ്ങൾ ഡിസൈനർ ഷിന്റോയെ സമീപിച്ചത്. പക്ഷേ ഷിന്ടോ പ്ലാനിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു. പകരം ഒറ്റ രാത്രി കൊണ്ട് ഞങ്ങൾ മനസ്സിൽ വരച്ച പോലെ ഒരു പ്ലാൻ വരച്ചു അയച്ചു. അതുകണ്ടതോടെ ഞങ്ങൾ ഉറപ്പിച്ചു, ഇന്റീരിയർ മാത്രമല്ല, വീടുപണി മുഴുവനായും ഷിന്റോയെ എൽപിക്കാം.

it-family-house-kochi-night

ഫ്ലാറ്റ്- സ്ലോപ് റൂഫുകൾ ഇടകലർത്തിയുള്ള എലിവേഷനാണ് വീടിനു നൽകിയത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഒരിഷ്ടം തോന്നുന്ന രൂപം. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓഫിസ് സ്‌പേസ്, ബാൽക്കണി എന്നിവയാണ് 2472 ചതുരശ്രയടിയിൽ ഒരുക്കിയത്.

it-family-house-kochi-formal

ചെറിയ പ്ലോട്ടിലെ വീടായതിനാൽ ഞെരുക്കം അനുഭവപ്പെടാതിരിക്കാൻ ഓപ്പൺ നയത്തിൽ കോമൺ  ഏരിയകൾ ക്രമീകരിച്ചു. ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഇതിൽ ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിൽ ഒരുക്കി. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയറിനോട് ഇണങ്ങുംവിധം കസ്റ്റമൈസ് ചെയ്തു.

it-family-house-kochi-living

ഡൈനിങ്ങിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി വശത്തെ മുറ്റത്തേക്കിറങ്ങാം. ഇവിടെ അധിക സുരക്ഷയ്ക്കായി ഗ്രില്ലുകൾ നൽകി. 

it-family-house-kochi-hall

മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. പ്ലാൻ വരയ്ക്കുമ്പോൾ വെറുതെ പറഞ്ഞതാണ് ഒരു ഓഫിസ് സ്‌പേസ് വേണമെന്ന്. കൊറോണയുടെ വരവോടെ ഓഫിസ് പണി, വീട്ടിൽ ഇരുന്നതായതോടെ ഈ സ്‌പേസ് ശരിക്കും ഉപകാരമായി.

it-family-house-kochi-kitchen

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ നൽകി. സ്‌റ്റോറേജിന് പ്രാധാന്യം നൽകി. ഫുൾ ലെങ്ത് വാഡ്രോബുകൾ, അറ്റാച്ഡ് ബാത്റൂം എന്നിവ മുറികളിൽ നൽകി.

it-family-house-kochi-bed

പണം ഒരുപാട് ആവശ്യമുള്ള സമയമാണല്ലോ വീടുപണി. ഇടയ്ക്ക് വച്ച് ഞങ്ങൾക്കും ബജറ്റിൽ അൽപം ഞെരുക്കം വന്നു. അതിനും ഡിസൈനർ പരിഹാരം നൽകി. താഴത്തെ നില ഫുള്ളി ഫർണിഷിങ് ചെയ്യുക. മുകൾനില അധികം ഉപയോഗിക്കാൻ സാധ്യതയില്ല. അതിനാൽ അത് സെമി ഫർണിഷ് ചെയ്‌ത് നിർത്തുക.  പഴയ കട്ടിലും ഫർണിച്ചറും പോളിഷ് ചെയ്ത് മുകൾനിലയിൽ നൽകിയതോടെ മുകൾനില അത്യാവശ്യം റെഡിയായി. ഭാവിയിൽ പണം വരുമ്പോൾ നമ്മുടെ അഭിരുചിക്കനുസരിച്ച് ഭേദഗതികൾ വരുത്തുകയും ചെയ്യാം.

it-family-house-kochi-dine

പാലുകാച്ചൽ ദിവസം വീട് കണ്ട്, സന്തോഷം കൊണ്ട് ശരിക്കും ഞങ്ങളുടെ കണ്ണുനിറഞ്ഞു. ഓൺലൈനിലും മാഗസിനുകളിലുമൊക്കെ ഭംഗിയുള്ള വീടുകൾ കാണുമ്പോൾ, കണ്ടാഗ്രഹിക്കാമെന്നല്ലാതെ അതുപോലെ ഒരു വീട് ഞങ്ങൾക്കും ലഭിക്കും എന്ന് പ്രതീക്ഷ ഒന്നുമില്ലായിരുന്നു. ഇപ്പോൾ പാലുകാച്ചൽ കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടില്ല. പക്ഷേ ഇപ്പോഴും ഞങ്ങൾക്ക് മനസ്സിനെ വിശ്വസിപ്പിക്കാൻ  കഴിയുന്നില്ല, ഇത് ഞങ്ങളുടെ തന്നെ വീടാണെന്ന കാര്യം!.. 

Project facts

Location - Kizhakkambalam, Ernakulam

Area - 2472 Sqft

Plot- 8.5 Cents

Owner- Anoop Krishnan

Designer- Shinto Varghese

Concept Design Studio, Kadavanthra, Kochi 

Ph- +914844864633

Y.C - 2020 November

English Summary- IT Couples  House Kochi

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA