sections
MORE

ഈ വീട് കാത്തിരിക്കുന്നു; നിറയെ സ്നേഹവുമായി...

HIGHLIGHTS
  • കാത്തിരിപ്പിനൊടുവിൽ വീട്ടുകാർ ആഗ്രഹിച്ചതിലും ഭംഗിയുള്ള വീട് സഫലമായി.
nri-house-kondotty
SHARE

മലപ്പുറം കൊണ്ടോട്ടിയിലാണ് പ്രവാസിയായ പ്രശാന്ത് മേനോന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കുടുംബമായി വിദേശത്തു താമസിക്കുന്നതിനാൽ പരിപാലിക്കാൻ എളുപ്പമുള്ള വീട് മതി എന്ന് നിശ്ചയിച്ചിരുന്നു. നാട്ടിലെത്തുമ്പോൾ ധാരാളം ബന്ധുക്കൾ വീട്ടിൽ ഒത്തുകൂടും. അതിനായി കിടപ്പുമുറികളുടെ എണ്ണം കുറച്ച്, കോമൺ  സ്‌പേസുകൾക്ക് പരമാവധി വിശാലത നൽകുക എന്നതായിരുന്നു പ്ലാൻ.

കിഴക്ക് ദർശനമായാണ് വീട്. മുന്നിൽ വയലും കുന്നുമാണ്.  രാവിലെ സൂര്യോദയവും വയലിൽ നിന്നുള്ള കാറ്റുമെല്ലാം ഉള്ളിലേക്ക് ലഭിക്കാനായി മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനംനൽകിയത്. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. 

nri-house-kondotty-side

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പൂജാമുറി, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2985 ചതുരശ്രയടിയിൽ ഒരുക്കിയത്.

nri-house-kondotty-dine

കോമൺ സ്‌പേസുകൾ വിശാലമാക്കാൻ സെമി-ഓപ്പൺ നയത്തിൽ ഇവ വിന്യസിച്ചു. അകത്തേക്ക് കയറുമ്പോൾ ലിവിങ്, ഡൈനിങ്, കോർട്യാർഡ് എന്നിവ വിശാലമായ ഹാളിന്റെ ഭാഗമായി വരുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

വിശാലമായ ഡബിൾഹൈറ്റ് കോർട്യാർഡാണ് ഉള്ളിലെ ഹൈലൈറ്റ്. സീലിങ്ങിൽ പർഗോള ഗ്ലാസ് വിരിച്ചു. സുരക്ഷയെ കരുതി വശത്ത് ജിഐ ഗ്രില്ലും മുകളിൽ എംഎസ് ജാളി ഷീറ്റും നൽകി. നിലത്ത് നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു. ലിവിങ്- ഡൈനിങ്- താഴത്തെ മാസ്റ്റർ ബെഡ്‌റൂം എന്നിവിടങ്ങളിൽ നിന്നും കോർട്യാർഡിലേക്ക് നോട്ടമെത്തും.

nri-house-kondotty-court

മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി. 

nri-house-kondotty-kitchen

മൂന്നു കിടപ്പുമുറികൾ മാത്രമാണ് ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ നൽകി.

nri-house-kondotty-bed

വുഡ്+ ടഫൻഡ്  ഗ്ലാസ് ഫിനിഷിലാണ് ഗോവണിയും കൈവരികളും. ഗോവണി കയറിയെത്തുന്നത്‌ അപ്പർ ലിവിങ്ങിലേക്കാണ്. വയലിൽ നിന്നും കാറ്റ് വീടിനുള്ളിലേക്ക് എത്തിക്കാൻ മുകൾനിലയിൽ മൂന്നു പാളി ജനാലയും, അപ്പർ ലിവിങ്ങിൽ സ്ലൈഡിങ് ഗ്ലാസ് ജനാലകളും നൽകി.

nri-house-kondotty-upper

അങ്ങനെ കാത്തിരിപ്പിനൊടുവിൽ വീട്ടുകാർ ആഗ്രഹിച്ചതിലും ഭംഗിയുള്ള വീട് സഫലമായി. തന്റെ സ്നേഹച്ചൂടിലേക്ക് മടങ്ങിയെത്തുന്ന വീട്ടുകാരെയും കാത്തിരിക്കുകയാണ് ഇപ്പോൾ ഈ വീട്.

Model

Project facts

Model

Location- Kondotty, Malappuram

Plot- 30 cent

Area- 2985 SFT

Owner- Prasanth Menon

Design- Sarath Chandran

Spring Architecture, Calicut

Mob- 9605406681

Y.C- 2019 Dec

English Summary- NRI House Kondotty Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA