sections
MORE

ഒരിക്കൽ കണ്ടാൽ ഉടനെയൊന്നും മറക്കില്ല; ഇതിനു പിന്നിൽ ഒരു രഹസ്യമുണ്ട്

HIGHLIGHTS
  • പതിവ് കാഴ്ചാശീലങ്ങളിൽനിന്നും നടപ്പുരീതികളിൽ നിന്നും മാറിനടന്നതാണ് ഈ വീടിനെ...
colonial-villa
SHARE

കോഴിക്കോട് മലാപ്പറമ്പിലാണ് തസ്‌നിം കാദിരിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. ബിൽഡറായ ഇദ്ദേഹം സ്വന്തം വില്ല പ്രൊജക്ടിൽ ഒരു വില്ല സ്വന്തമാക്കുകയായിരുന്നു. കൊളോണിയൽ തീമിലാണ് വില്ലയുടെ അകവും പുറവും രൂപകൽപന ചെയ്തിരിക്കുന്നത്. വെള്ള നിറത്തിന്റെയും സ്ലോപ് റൂഫിന്റെയും പ്രൗഢിയാണ് പുറംകാഴ്ച അടയാളപ്പെടുത്തുന്നത്.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2351 ചതുരശ്രയടിയിൽ ഒരുക്കിയത്.

ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി വിന്യസിച്ചു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കൊളോണിയൽ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു. ഊൺമേശയുടെ വശത്തെ ഭിത്തിയിൽ വിദേശ കൊളോണിയൽ വീടുകളിലെ ഹൈലൈറ്റായ ഗ്രിഡ് വോൾ കാണാം. ഇവിടെ നീല ഹൈലൈറ്റർ നിറംനൽകി.

colonial-villa-calicut-hall

വാഷ് ഏരിയ ഒരു ഗ്രീൻ സ്‌പേസ് ആക്കിമാറ്റി. ഇവിടെ ടെക്സ്ചർ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു. ഇതിനു സമീപമുള്ള മിറർ വോൾ എക്സ്പോസ്ഡ് ശൈലിയിലുള്ള സിമന്റ് ടൈൽ പതിച്ചു ഹൈലൈറ്റ് ചെയ്തു.

colonial-villa-calicut-wash

പൈൻവുഡ്‌+ മൾട്ടിവുഡ് കോംബിനേഷനിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു. പൈൻവുഡ്‌ കൊണ്ട് നൽകിയ ഫോൾസ് സീലിങ് കിച്ചന്റെ മറ്റൊരു ഹൈലൈറ്റാണ്.

colonial-villa-calicut-kitchen

കിടപ്പുമുറികളാണ് വീട്ടിലെ ഏറ്റവും ഹൈലൈറ്റ് ഇടങ്ങൾ. ഓരോന്നും വ്യത്യസ്ത തീമിൽ ഒരുക്കി. മാസ്റ്റർ ബെഡ്‌റൂമിൽ കൊളോണിയൽ വീടുകളിൽ കാണുന്ന പോലെ ഗ്രീൻ ഗ്രിഡ് വോളുകൾ നൽകിയത് കാണാം. പ്ലൈവുഡ് പാനലിങ് ഭിത്തിയിൽ ഉറപ്പിച്ചശേഷം പെയിന്റ് ഫിനിഷ് നൽകിയാണ് ഇതൊരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ നൽകി. പൈൻവുഡ്‌ കൊണ്ടാണ് വാഡ്രോബുകളും ഒരുക്കിയത്.

colonial-villa-calicut-bed

ടീക് വുഡ്+ അയൺ ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറി എത്തുന്നത് അപ്പർ ലിവിങ് സ്‌പേസിലേക്കാണ്. ഇവിടെ ടിവി ഏരിയ സെറ്റ് ചെയ്തു.

ചുരുക്കത്തിൽ പതിവ് കാഴ്ചാശീലങ്ങളിൽനിന്നും നടപ്പുരീതികളിൽ നിന്നും മാറിനടന്നതാണ് ഈ വീടിനെ മാസ്മരികമായ ഒരു അനുഭവമാക്കി മാറ്റുന്നത്.

Project facts

Location- Malaparambu, Calicut

Plot- 7 cent

Area- 2351 SFT

Owner- Tasnim Kadiri

Designer- Sonia Nawsher

The inside Story, Calicut

Mob- 9387024456

Y.C- Apr 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Colonial Themed Flat Project Calicut

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA