ADVERTISEMENT

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഒരാൾ സ്വന്തം വീടുപണിതാൽ എങ്ങനെയിരിക്കും? കോഴിക്കോട് സ്വദേശിയും ബിൽഡറുമായ സുബൈർ കൊളക്കാടൻ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

35 വർഷമായി നിർമാണമേഖലയിലുണ്ട്. കോഴിക്കോട് കൊളക്കാടൻ ബിൽഡേഴ്സ് എന്ന സ്ഥാപനം നടത്തുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കമേഴ്‌സ്യൽ ബിൽഡിങ്ങുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  വീണ്ടും റസിഡൻഷ്യൽ പ്രോജക്ടുകൾ ചെയ്തുതുടങ്ങാൻ തീരുമാനിച്ചതിന്റെ ഫലമാണ് ഈ പുതിയ സ്വന്തം വീട്. കാരണം ഞാൻ വീടുകൾ പണിതുകൊടുത്തിരുന്ന സമയത്തെ ട്രെൻഡുകളും ആളുകളുടെ അഭിരുചികളും ഒക്കെമാറി. അപ്പോൾ പുതിയ രീതികളിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി, എന്നാൽ അത് സ്വന്തം വീട് ചെയ്തു പഠിച്ചുകൊണ്ടുതന്നെ ആകട്ടെ എന്നുകരുതി. ഞാനും ഭാര്യയും മൂന്നു മക്കളുമാണ് വീട്ടിലുള്ളത്. മകൾ ഫിദ ആർക്കിടെക്ടാണ്. വീടുപണിയിൽ അവളുടെ ഇടപെടലുകളും ഉണ്ടായിരുന്നു. ആർക്കിടെക്ട് ബ്രിജേഷ് കൊത്തൂരാണ് വീടിന്റെ രൂപകൽപന നിർവഹിച്ചത്.

builder-house-aerial

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു  കിടപ്പുമുറികൾ, ഒരു സെർവന്റ്സ് റൂം എന്നിവയാണ് താഴത്തെ നിലയിൽ. 

builder-house-living-calicut

മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, റിക്രിയേഷൻ റൂം, ഹോം തിയറ്റർ എന്നിവ ഒരുക്കി. ഏറ്റവും മുകൾനിലയിൽ ട്രസ് റൂഫിട്ട നില യൂട്ടിലിറ്റി, ജിം ഏരിയകളായി വേർതിരിച്ചു. മുറ്റത്ത് സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. മൊത്തം 7800 ചതുരശ്രയടിയാണ് വിസ്തീർണം.

builder-house-pool

ഫോർമൽ ലിവിങ്ങിൽ മൂന്നുവശത്തും ഗ്ലാസ് വോൾ നൽകി. ഇവിടെ നിന്നും ഉദ്യാനത്തിന്റെയും സ്വിമ്മിങ് പൂളിന്റെയും കാഴ്ച് ലഭിക്കും. ഫോർമൽ ലിവിങ്ങിൽ നിന്നും പൂളിലേക്ക് തുറക്കുന്ന സ്ലൈഡിങ് വാതിലുണ്ട്. ഇത് തുറന്നിട്ടാൽ പൂളിലൂടെ തണുത്ത കാറ്റ് വീടിനുള്ളിൽ ഒഴുകിയെത്തും.

builder-house-dine

പിരിയൻ ഗോവണിയാണ് വീടിന്റെ ഹൈലൈറ്റ്. കൈവരിയുടെ ഒരുവശത്ത് ടഫൻഡ് ഗ്ലാസും മറുവശത്ത് ഹൈലം ഷീറ്റ് കട്ട് ചെയ്ത് പെയിന്റടിച്ച് ഫിറ്റ് ചെയ്തു. ഗോവണിയുടെ താഴെയായി ഇൻഡോർ പ്ലാന്റും നൽകി. ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്. ഞാൻ രാജസ്ഥാനിൽ നേരിട്ടുപോയി തിരഞ്ഞെടുത്ത് വാങ്ങിയതാണിത്. 

builder-house-hall

അഞ്ചു കിടപ്പുമുറികളും എല്ലാ സൗകര്യങ്ങളും നൽകി ചിട്ടപ്പെടുത്തി.  അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ വേർതിരിച്ചു. ഹെഡ്ബോർഡിൽ വ്യത്യസ്ത കളർ ക്ലാഡിങ്, വോൾപേപ്പർ എന്നിവ നൽകി.

builder-house-bed

ഓപ്പൺ കിച്ചൻ നൽകി. എൻട്രിയിൽ അക്വേറിയം നൽകി. മെറ്റൽ+ വുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും കിച്ചണിൽ നൽകി.

builder-house-kitchen

മുകൾനിലയിൽ ലൈബ്രറി, ലിവിങ് സ്‌പേസ്, ബാൽക്കണി എന്നിവ നൽകി. ബാൽക്കണിയിൽ നിന്നാൽ പൂളിന്റെ മറ്റൊരു വ്യൂ ലഭിക്കും.

builder-house-upper

പുറമെ കണ്ടാൽ ഒതുങ്ങിയ ഇടത്തരം വീട് എന്നേ തോന്നുകയുള്ളൂ. അത് എന്റെ നിർബന്ധമായിരുന്നു. പക്ഷേ അകത്തേക്ക് കയറിയാൽ ഒരു ആഡംബര വീട്ടിലെ സൗകര്യങ്ങൾ എല്ലാം വിശാലമായി ഒരുക്കിയിട്ടുണ്ട്. 

builder-house-library

വീടിന്റെ പുതിയ ട്രെൻഡുകൾ അറിയാൻ ഞാൻ പണിയുടെ ഓരോ ഘട്ടങ്ങളിലും നേരിട്ട് മേൽനോട്ടം വഹിച്ചു.  അങ്ങനെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസമായി. വീടുപണി ആവശ്യങ്ങളുമായി എത്തുന്നവർക്ക് സ്വന്തം വീട് തന്നെ മോഡലായി കാണിക്കാം  എന്നതാണ് ഇപ്പോഴുള്ള ഗുണം. ഇപ്പോൾ പുതിയ രണ്ടു വീടുകളുടെ നിർമാണച്ചുമതല ചർച്ചാഘട്ടത്തിലാണ്.

builder-house-calicut-ff

 

builder-house-calicut-gf

Project facts

Location- Pottamal, Calicut

Plot- 32 cent

Area- 7800 SFT

Owner- Subair Kolakadan

Mob- 9447006742

Architect-Brijesh Kothoor

B's Atelier, Calicut

Mob- 9447294300

Y.C- Sep 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി   

English Summary- Builder Own House Experience Calicut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com