sections
MORE

'പ്രിയപ്പെട്ട ബൈജു, പറഞ്ഞുതരുമോ ഇതിന്റെ രഹസ്യം!'; ഇവിടെയെത്തുന്നവർ ചോദിക്കുന്നു

HIGHLIGHTS
  • കോർട്യാർഡ്, പാറ്റിയോ, എയർ വെന്റുകൾ എന്നിവയെല്ലാം വീടിനുള്ളിൽ കാറ്റും വെളിച്ചവും സുഖകരമായ കാലാവസ്ഥയും നിലനിർത്തുന്നു.
cool-home-adoor
SHARE

അടൂർ മണക്കാലയിലാണ് കോൺട്രാക്ടറായ ബൈജുവിന്റെ പുതിയ വീട്. ഗൃഹത്തിന്റെ നിർമാണം നിർവഹിച്ചതും ഗൃഹനാഥൻ തന്നെ. രൂപകൽപനയും അകത്തളങ്ങളും ഒരുക്കിയത് അടുത്ത സുഹൃത്തുക്കളായ അനിലും ഉണ്ണികൃഷ്ണനും ചേർന്നാണ്. (ബെറ്റർ ഡിസൈൻ സ്റ്റുഡിയോ, അടൂർ)

cool-home-adoor-side

സമകാലിക ശൈലിയിൽ ഫ്ലാറ്റ്-ബോക്സ് ആകൃതിയിലാണ് വീടിന്റെ പുറംകാഴ്ച്. ആരുടേയും കണ്ണുകളെ ആകർഷിക്കുന്നവിധം വൈറ്റ്+ റോസ് തീമിലാണ് പുറംഭിത്തികൾക്ക് നിറം നൽകിയത്. വീടിന്റെ പുറംകാഴ്ചയുടെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ മുറ്റംനൽകിയാണ് വീടിനു സ്ഥാനംകണ്ടത്. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി.വീടിനടുത്തു കൂടി ഒരു അരുവി ഒഴുകുന്നുണ്ട്. മഴക്കാലത്ത് പ്ലോട്ടിൽ വെള്ളംകയറാതിരിക്കാൻ മുൻവശം മണ്ണ് ഫിൽ ചെയ്തു ഉയർത്തിയെടുത്തു. മുൻ-പിൻവശങ്ങത്തെ മുറ്റങ്ങൾ തമ്മിൽ നിരപ്പുവ്യത്യാസമുണ്ട്. എന്നാൽ ഉള്ളിൽ അത് പ്രതിഫലിക്കുന്നുമില്ല.

cool-home-adoor-night

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, പൂജ സ്‌പേസ്, പാറ്റിയോ, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിലും അപ്പർ ലിവിങ്, ഒരു കിടപ്പുമുറി, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ മുകൾനിലയിലും നൽകി. 2250 ചതുരശ്രയടിയാണ് വിസ്തീർണം. നല്ല വായുസഞ്ചാരവും പ്രകാശവും നിറയുന്ന വീട് എന്നതായിരുന്നു ഗൃഹനാഥന്റെ ആവശ്യം. അപ്രകാരമാണ് അകത്തളങ്ങൾ ഒരുക്കിയത്.

cool-home-adoor-living

സെമി-ഓപ്പൺ ശൈലിയിൽ ലിവിങ്- ഡൈനിങ്- കിച്ചൻ ഇടങ്ങൾ ഒരുക്കി. ഫർണിച്ചറുകൾ മിക്കതും സൈറ്റിൽ വച്ചുതന്നെ നിർമിച്ചെടുത്തു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. 

cool-home-adoor-hall

ഡൈനിങ്ങിലേക്ക് ആശയവിനിമയം സാധ്യമാക്കുന്ന ഓപ്പൺ കിച്ചനാണ് നൽകിയത്. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി.മറൈൻ പ്ലൈവുഡിലാണ് കിച്ചൻ ക്യാബിനറ്റ്.കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ നൽകി.

cool-home-adoor-dine

മൂന്നു കിടപ്പുമുറികളും ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ നൽകി. 

cool-home-adoor-bed

ഡൈനിങ്ങിന് എതിർവശത്തായി വൈകുന്നേരം വീട്ടുകാർക്ക് ഒത്തുചേരാനായി പാറ്റിയോ സ്പെസൊരുക്കി. പുറത്തുനിന്നെത്തുന്ന കാറ്റിനെ തണുപ്പിക്കുന്ന ഹുരുഡീസ് കട്ടകൾ കൊണ്ട് ജാളികൾനൽകിയാണ് ഈ ഇടമൊരുക്കിയത്.

cool-home-adoor-court

കോർട്യാർഡിൽ ഇൻഡോർ പ്ലാന്റ് നൽകി പച്ചപ്പിനെ അകത്തേക്ക് സ്വാഗതം ചെയ്തു. കോർട്യാർഡ്, പാറ്റിയോ, എയർ വെന്റുകൾ എന്നിവയെല്ലാം വീടിനുള്ളിൽ കാറ്റും വെളിച്ചവും സുഖകരമായ കാലാവസ്ഥയും നിലനിർത്തുന്നു.  ജിഐ ട്യൂബ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ നിർമിച്ചത്. ഓപ്പൺ ടെറസിൽ ഗാർഡൻ ഒരുക്കാനുള്ള പണിപ്പുരയിലാണ് വീട്ടുകാർ. ഇതിനായി ക്രീപ്പറുകളും ചെടികളും വച്ചുകഴിഞ്ഞു. ആഗ്രഹിച്ച പോലെ സുന്ദരമായ വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.

Model

Project facts

Model

Location- Manakala, Adoor

Area- 2250 SFT

Plot- 40 cent

Owner- Baiju NV

Designers- Anil Prasad, Unnikrishnan

Better Design Studio, Adoor

Mob- 9207248450, 9744663654

Y.C- 2020

English Summary-Contemporary House Adoor Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA