sections
MORE

ലളിതം സുന്ദരം; ഒരുനിലയിൽ ഒത്തൊരുമയോടെ ഈ കുടുംബം; മാതൃക

HIGHLIGHTS
  • കാറ്റും വെളിച്ചവും പച്ചപ്പും വീടിനുള്ളിൽ സുഖകരമായ അന്തരീക്ഷം നിറയ്ക്കുന്നു.
minimal-home-aruvikara
SHARE

തിരുവനന്തപുരം അരുവിക്കരയിലാണ് അരുണിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. പച്ചപ്പിനും മിനിമലിസത്തിനും പ്രാധാന്യം നൽകിയാണ് രൂപകൽപന. ഒരുനിലയിൽ കുടുംബത്തിനു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി എന്നതാണ് ഇവിടെ ഹൈലൈറ്റ്.

ഫ്ലാറ്റ്- ബോക്സ് ശൈലിയിൽ ലളിതമായാണ് പുറംകാഴ്ച. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1600 ചതുരശ്രയടിയിൽ ഒരുക്കിയത്.വിശാലമായ പ്ലോട്ടിൽ 10 സെന്റ് വേർതിരിച്ചാണ് വീടിനിടം കണ്ടത്.

minimal-home-aruvikara-drawing

നടുമുറ്റത്തെ ഫോക്കൽ പോയിന്റാക്കിയാണ് മറ്റ് അകത്തളങ്ങൾ  വിന്യസിച്ചിരിക്കുന്നത്. ഓപ്പൺ നയത്തിൽ ഇവ ഒരുക്കിയതിനാൽ വിശാലത ലഭിക്കുന്നു. സ്വകാര്യത നൽകി ഫോർമൽ ലിവിങ് ഒരുക്കി. അവിടെ നിന്നും പ്രവേശിക്കുന്നത് ഡൈനിങ്, ഫാമിലി ലിവിങ്, കോർട്യാർഡ് എന്നിവ വരുന്ന ഹാളിലേക്കാണ്. പ്രത്യേകം ഇടങ്ങൾ പാർടീഷൻ നൽകി വേർതിരിക്കാതെ, ഒരു ഭിത്തി ഹൈലൈറ്റ് ചെയ്ത് ടിവി ഏരിയ, പ്രെയർ സ്‌പേസ് ഒരുക്കി. ഫാമിലി ലിവിങും മിനിമലായി ഒരുക്കി.

minimal-home-aruvikara-court

വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. തേക്കും മഹാഗണിയുമാണ് വാതിൽ, ജനൽ, കസേരകൾ, ഊൺമേശ എന്നിവ നിർമിക്കാൻ ഉപയോഗിച്ചത്.

minimal-home-aruvikara-dine

നടുമുറ്റത്ത് പർഗോള ഗ്ലാസ് റൂഫ് നൽകി. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. കോർട്യാർഡിൽ നൽകിയ ഇൻഡോർ പ്ലാന്റുകൾ ഉള്ളിൽ ഹരിതാഭ നിറയ്ക്കുന്നു. 

minimal-home-aruvikara-hall

മൂന്നു കിടപ്പുമുറികളും ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി.

ഡൈനിങ്ങിലേക്ക് തുറന്നിരിക്കുന്ന ഓപ്പൺ കിച്ചനാണ് ഇവിടെ. പാൻട്രി കൗണ്ടറിൽ സ്റ്റൂളുകൾ നൽകിയതോടെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമായി. തൂക്കുവിളക്കുകൾ കിച്ചനിൽ ഭംഗി നിറയ്ക്കുന്നു. എച്ച്ഡിഎഫ്‌+ പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

minimal-home-aruvikara-prayer

ഇളംനിറമാണ് ഭിത്തിയിൽ നൽകിയത്. കോമൺ സ്‌പേസിൽ കുറച്ചിട മാത്രം ഫോൾസ് സീലിങ് നൽകി. കാറ്റും വെളിച്ചവും പച്ചപ്പും വീടിനുള്ളിൽ സുഖകരമായ അന്തരീക്ഷം നിറയ്ക്കുന്നു.

Project facts

Location- Aruvikkara, Trivandrum

Plot- 10 cent

Area- 1600 SFT

Owner- Arunraj VJ

Designer- Aafic B

Redot Design lab, Trivandrum

Mob- 8129284100

Y.C- 2020

English Summary- Simple Minimalstic House Trivandrum

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA