sections
MORE

മനോഹരം; 12 ലക്ഷത്തിനുള്ളിൽ സൂപ്പർ ഫ്ലാറ്റ് ഒരുങ്ങി!

HIGHLIGHTS
  • രണ്ടു മാസം കൊണ്ട് പറഞ്ഞ ബജറ്റിൽ ഡിസൈനർ ഫർണിഷിങ് പൂർത്തിയാക്കി നൽകി.
12-lakh-flat-malappuram
SHARE

മലപ്പുറം പെരിന്തൽമണ്ണയിലാണ് മൻസൂറിന്റെയും കുടുംബത്തിന്റെയും പുതിയ  ഫ്ലാറ്റ്. കുടുംബമായി ദുബായിലാണ് മൻസൂർ. ഒരു നിക്ഷേപം എന്ന നിലയ്ക്ക് കുറച്ചു വർഷങ്ങൾക്ക് മുൻപ് വാങ്ങിയിട്ട ഫ്ലാറ്റ്, കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ ഫർണിഷ് ചെയ്യാൻ ഏൽപിക്കുകയായിരുന്നു. എന്നാൽ ഉടനെ തിരിച്ചു പോകേണ്ടി വന്നു. വിദേശത്തിരുന്ന് വാട്സാപ് വഴിയായിരുന്നു പിന്നീടുള്ള ചർച്ചകളൊക്കെ.

നാട്ടിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ ഒരുപാട് പണം ഫർണിഷിങ്ങിനായി മുടക്കാൻ താൽപര്യമില്ലായിരുന്നു. ആദ്യ 12 ലക്ഷത്തിന്റെ ബജറ്റ് ഡിസൈനറോട് പറഞ്ഞു. പരിപാലനം കൂടി എളുപ്പമാകുന്ന തരത്തിൽ ഫ്ലാറ്റ് ഒരുക്കാൻ ആവശ്യപ്പെട്ടു.  

12-lakh-flat-living

3 BHK ഫ്ലാറ്റാണ്. ബ്ലൂ ലെതർ സോഫയും കസേരയും ടേബിളും നൽകി ലിവിങ് അലങ്കരിച്ചു. സ്ഥലം പാഴാക്കാതെ ഒതുക്കമുള്ള 6 സീറ്റർ ഡൈനിങ് ടേബിൾ നൽകി. ഇവിടെയും ലിവിങ്ങിലെ സമാന  ബ്ലൂ ചെയർ സീറ്റിങ് ഉപയോഗിച്ചു. എതിർവശത്തെ ഭിത്തി ക്ലാഡിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തു. സിഎൻസി വോൾ നൽകി വാഷ് ഏരിയ വേർതിരിച്ചു.

12-lakh-dining

മൂന്നു കിടപ്പുമുറികളും വ്യത്യസ്ത കളർതീമിൽ ഒരുക്കി. ഹെഡ്‌സൈഡ് വോൾ ഹൈലൈറ്റ് ചെയ്തു. പരമാവധി സ്റ്റോറേജ് ഉൾക്കൊള്ളിക്കാനായി കൺസീൽഡ് സ്റ്റോറേജ് ഉള്ള കട്ടിലുകളാണ് നിർമിച്ചത്. ഒരു ഭിത്തി മുഴുവൻ      സ്ലൈഡിങ് വാഡ്രോബുകളും നൽകി.

12-lakh-flat-bed

മൾട്ടിവുഡ്+ ഗ്രേ പെയിന്റ് ഫിനിഷിലാണ് കിച്ചൻ. ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനാണ്.  പാൻട്രി കൗണ്ടറിൽ കസേരകൾ നൽകി മിനി ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമാക്കി മാറ്റി.

12-lakh-flat-bed2

മുന്തിയ സാമഗ്രികളൊഴിവാക്കിയതിനോടൊപ്പം ഗുണനിലവാരമുള്ളത് ഉപയോഗിച്ചതാണ് ചെലവ് പിടിച്ചുനിർത്തിയത്. പ്ലൈവുഡിൽ തന്നെ നിലവാരമുള്ള സെമി-ഗ്രേഡ് സീരീസാണ് ഇവിടെ ഉപയോഗിച്ചത്.   രണ്ടു മാസം കൊണ്ട് പറഞ്ഞ ബജറ്റിൽ ഡിസൈനർ ഫർണിഷിങ് പൂർത്തിയാക്കി നൽകി. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പാലുകാച്ചൽ.

12-lakh-flat-kitchen

Project facts

Location- Perinthalmanna, Malappuram

Area- 1200 SFT

Owner- Mansoor

Designer- Mazzeba Architecture

Mob- 9846626998,  +916238587292

Y.C-2020 Sep

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

Mob- 9746852557

English Summary-12 Lakh Flat Malappuram Interior

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA