ADVERTISEMENT

കാക്കനാടിനടുത്ത് തൃക്കാക്കരയിലാണ് മനോജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രവാസിയായ മനോജ് പുനലൂർ സ്വദേശിയാണ്. നാട്ടിൽ വീട് പണിതെങ്കിലും അത് വിചാരിച്ച പോലെ തൃപ്തിയായില്ല. ഭാവിയിൽ കൊച്ചിയിൽ സെറ്റിൽ ചെയ്യാനാണ് സ്ഥലം വാങ്ങി പുതിയ വീട് പണിയാൻ തീരുമാനിച്ചത്. 

സ്ഥലത്തിന് തീവിലയുള്ള കൊച്ചിയിൽ 10 സെന്റ് വാങ്ങിയപ്പോൾത്തന്നെ നല്ലൊരു തുകയായി. എന്നാൽ പുതിയ വീടിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ വരുത്താനും വയ്യ. അങ്ങനെ ഘട്ടം ഘട്ടമായി വീട് ഫർണിഷ് ചെയ്യാൻ തീരുമാനിച്ചു. നിലവിൽ താഴത്തെ നില മാത്രം പൂർണമായി ഫർണിഷ് ചെയ്തു. മക്കൾ പഠനംകഴിഞ്ഞു ജോലിക്ക് കയറിയതേയുള്ളൂ. ഭാവിയിൽ ബജറ്റ് വരുന്ന മുറയ്ക്ക് മുകൾനിലയും ലാൻഡ്സ്കേപ്പും ചെയ്യാനാണ് പദ്ധതി.

fusion-house-kakkanad-exterior

സ്ലോപ്- ഫ്ലാറ്റ് റൂഫുകൾ ഇടകലർന്ന എലവേഷനാണ് നൽകിയത്. സ്ലോപ് റൂഫിൽ ഷിംഗിൾസ് വിരിച്ചു. മുൻവശത്തെ ഡബിൾഹൈറ്റ് ഷോവാൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. കാർ പോർച്ച് ഒഴിവാക്കി. 

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 2610 ചതുരശ്രയടിയിൽ ഒരുക്കിയത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയറിനു ചേരുംവിധം കസ്റ്റമൈസ് ചെയ്തു നിർമിച്ചതാണ്.

fusion-house-kakkanad-living

ഫോർമൽ ലിവിങ് സ്വകാര്യത നൽകി വേർതിരിച്ചു. ഫാമിലി ലിവിങ്- ഡൈനിങ്- സ്‌റ്റെയർ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. തുറസ്സായ നയത്തിൽ ഒരുക്കിയതിനാൽ നല്ല വിശാലതയും വെളിച്ചവും ക്രോസ് വെന്റിലേഷനും ഇവിടെ ലഭിക്കുന്നു.

fusion-house-kakkanad-hall

ഡൈനിങ്ങിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി പാറ്റിയോയിലേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തും. ഇതുകൂടാതെ ഒരു ഇൻഡോർ സിറ്റിങ് സ്‌പേസും നൽകിയിട്ടുണ്ട്. ഇവിടെ ഇൻഡോർ പ്ലാന്റുകൾ നൽകി ഹരിതാഭ നിറച്ചു.

fusion-house-kakkanad-court

ജിഐ ട്യൂബ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. താഴെ സ്റ്റോറേജ് സ്‌പേസും വേർതിരിച്ചു.

fusion-house-kakkanad-dine

ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചനാണ് ഇവിടെ. മൾട്ടിവുഡ് + ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

fusion-house-kakkanad-kitchen

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി ടേബിൾ എന്നിവ നൽകി.

fusion-house-kakkanad-bed

ചുരുക്കത്തിൽ ആദ്യവീടുപണിയിൽ നിഴലിച്ചിരുന്ന അസംതൃപ്തി ഇത്തവണ പരിഹരിക്കാൻ കഴിഞ്ഞു.

ഇത് ഒരു തരത്തിൽ മാതൃകയാക്കാവുന്ന സമീപനമാണ്. പലരും ബജറ്റ് തീരുമ്പോൾ വലിയ പലിശയ്ക്ക് ലോൺ എടുത്ത് എങ്ങനെയെങ്കിലും പണി പൂർത്തിയാക്കാൻ നോക്കും. അങ്ങനെ വീട് വലിയ സാമ്പത്തിക ബാധ്യതയുമാകും. ഇവിടെ അധികസാമ്പത്തിക ബാധ്യത വരാതെ അടിസ്ഥാന സൗകര്യങ്ങളുള്ള വീട് പൂർത്തിയാക്കാനായി എന്നതാണ് ഗുണം. അൽപം കാത്തിരിക്കാനുള്ള മനസ്സ് മാത്രം മതി.

 

Project facts

Location- Thrikkakara, Kakkanad

Plot- 10 cent

Area- 2610 SFT

Owner- Manoj

Designer- Shinto Varghese

Concept Design Studio, Ernakulam

 Ph- +914844864633

Y.C-2020 Nov

English Summary- Fusion House without Homeloan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com