sections
MORE

ഇന്ന് ഇവിടെ പാലുകാച്ചൽ; ഗൃഹനാഥൻ പങ്കെടുക്കുക വിഡിയോ കോളിലൂടെ!...

HIGHLIGHTS
  • ഗൃഹനാഥന്റെ അഭാവം ചെറിയ വിഷമമാണെങ്കിലും പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
house-warming-chalakudy
SHARE

ചാലക്കുടി സ്വദേശിയും പ്രവാസിയുമായ സോജൻ വർഷങ്ങളായി പഴയ തറവാട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുറച്ചു കൂടി മെച്ചപ്പെട്ട സൗകര്യങ്ങളിലേക്ക് ജീവിതം അപ്‌ഡേറ്റ് ചെയ്യണം എന്ന ആഗ്രഹം വന്നപ്പോൾ തറവാടിനു സമീപം 11 സെന്റ് സ്ഥലം വാങ്ങി. ഡിസൈനർ ഷിന്റോയുടെ വർക്കുകൾ ഓൺലൈൻ വഴി കണ്ടിഷ്ടപ്പെട്ടു അദ്ദേഹത്തെ പണിയേൽപിച്ചു.

നീളം കുറഞ്ഞു വീതി കൂടിയ പ്ലോട്ടിന്റെ ഘടന അനുസരിച്ചാണ് നീളത്തിലുള്ള എലിവേഷൻ ഷിന്ടോ രൂപകൽപന ചെയ്തത്. സമകാലിക ശൈലിയിൽ ഫ്ലാറ്റ്-ബോക്സ് ശൈലിയിലാണ് പുറംകാഴ്ച്. ഒരു വശത്തെ പുറംഭിത്തിയിൽ പ്രത്യേക പാറ്റേൺ നൽകി പെയിന്റ് ചെയ്തു. ഇതേ ഡിസൈൻ ചുറ്റുമതിലിലും തുടരുന്നുണ്ട്. മധ്യത്തിൽ എച്ച്പിഎൽ ബോർഡും താഴെയായി വോൾ ക്ലാഡിങ്ങുമെല്ലാം പുറംകാഴ്ചകൾ ആകർഷകമാക്കുന്നു.

house-warming-chalakudy-exterior

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാറ്റിയോ, കിച്ചൻ, വർക്കേരിയ, നാലുകിടപ്പുമുറികൾ,അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2686 ചതുരശ്രയടിയിൽ ഒരുക്കിയത്.

house-warming-chalakudy-living

ഫോർമൽ ലിവിങ് സ്വകാര്യത നൽകി ഒരുക്കി. ഒരു ഭിത്തി ഗ്രീൻ ടെക്സ്ചർ പെയിന്റടിച്ച് വുഡൻ എലമെന്റുകൾ നൽകി. ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി നൽകി. സിഎൻസി കട്ടിങ് നൽകി സെമി പാർടീഷൻ നൽകി. സമീപമുള്ള ടിവി വോളാണ് രണ്ടിനെയും വേർതിരിക്കുന്നത്.

house-warming-chalakudy-hall

ഡൈനിങ്ങിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി പാറ്റിയോയിലേക്കിറങ്ങാം. ഇവിടെ പെബിൾസും പച്ചപ്പും നൽകി ഹരിതാഭ നിറച്ചു.

സ്‌റ്റെയറിന്റെ താഴെ ഫാമിലി ലിവിങ് ക്രമീകരിച്ച് സ്ഥലം ഉപയുക്തമാക്കി. സ്‌റ്റെയർ ഏരിയ ഡബിൾ ഹൈറ്റിൽ നൽകിയതിനാൽ  ഇരുനിലകളും തമ്മിലുള്ള  കണക്‌ഷൻ സ്‌പേസായി വർത്തിക്കുന്നു. 

house-warming-chalakudy-dine

വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ്  ഗോവണിയുടെ കൈവരികൾ. മുകളിൽ ലിവിങ് ഏരിയയും സ്റ്റഡി ഏരിയയും ക്രമീകരിച്ചു.

house-warming-chalakudy-upper

മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. കിച്ചണിൽ ചെറിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും നൽകി. സമീപം വർക്കേരിയയും നൽകി.

house-warming-chalakudy-kitchen

സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകൾ ഇവിടെ നൽകി. അറ്റാച്ഡ് ബാത്റൂമുകൾ നൽകിയിട്ടുണ്ട്.

house-warming-chalakudy-bed

ഇന്ന് ഇവിടെ പാലുകാച്ചലാണ്. കൊറോണക്കാലമായതുകൊണ്ട് ഉടമസ്ഥനു വിദേശത്തു നിന്നും വരാൻ കഴിഞ്ഞില്ല. അദ്ദേഹം വിഡിയോ കോളിലൂടെ ചടങ്ങുകളിൽ പങ്കെടുക്കും. അവധിയുടെ പ്രശ്നങ്ങൾ  ഉള്ളതുകൊണ്ട് മിക്കവാറും അടുത്തവർഷം അവസാനത്തോടെയേ നാട്ടിൽ വരാൻ കഴിയൂ. ഗൃഹനാഥന്റെ അഭാവം ചെറിയ വിഷമമാണെങ്കിലും പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

Project facts

Location- Chalakudy, Thrissur

Plot- 11 cent

Area- 2686 SFT

Owner- Sojan

Designer- Shinto Varghese

Concept Design Studio, Ernakulam

Ph- +914844864633

Y.C- Dec 2020

English Summary- Housewarming Today Chalakudi House

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA