sections
MORE

വെറും 6 സെന്റിൽ സൂപ്പർവീട്; സിറ്റിവീടുകൾക്ക് മാതൃക; പ്ലാൻ

6-cent-kalur-home
SHARE

സമകാലീന ശൈലിയിൽ അത്യന്താധുനിക സൗകര്യങ്ങളോടെ ഡിസൈൻ ചെയ്തിരിക്കുന്ന ഒരു വീടാണിത്. ചെറിയ പ്ലോട്ട് ആണെങ്കിൽ കൂടിയും സൗകര്യത്തിനും സൗന്ദര്യത്തിനും ഒട്ടും കുറവ് വരാതെയാണ് കോമ്പൗണ്ട് വാളും ഗേറ്റും  ലാൻഡ്സ്കേപ്പും എല്ലാം ഒരുക്കിയിട്ടുള്ളത്. ദീർഘചതുരാകൃതിയിലുള്ള ഇടുങ്ങിയ പ്ലോട്ടിൽ വീടിന്റെ മുൻഭാഗം വിസ്താരത്തിൽ കാണുന്നതിനായി കാർപോർച്ചിന്റെ  ഭാഗം അൽപ്പം തള്ളിയാണ് എടുത്തിട്ടുള്ളത്. ഓപ്പൺ കൺസെപ്റ്റിന്റെയും പച്ചപ്പിന്റെയും സംയോജനം കാഴ്ചവിരുന്നൊരുക്കുന്നതിനൊപ്പം തന്നെ വീടിന്റെ ആമ്പിയൻസ് കൂട്ടുകയും ചെയ്യുന്നുണ്ട് . കന്റംപ്രറി പാറ്റേൺ ഘടകങ്ങളും ചേരുവകകളുമാണ് എലിവേഷന്റെ ഹൈലൈറ്റ് .വീടിനു മുന്നിൽ നൽകിയ കാർപോർച്ചിൽ ഏർപ്പെടുത്തിയ വെർട്ടിക്കൽ ഗാർഡൻ ഡിസൈൻ എലെമെന്റായി വർത്തിക്കുന്നതിനൊപ്പം വർക്  ഏരിയക്ക്‌ സ്വകാര്യതയും നൽകുന്നു.

6-cent-kalur-home-living

സിറ്റൗട്ടിൽ  നിന്നും പ്രധാന വാതിൽ തുറന്നു നേരേ കയറുന്നതു ഫോർമൽ ലിവിങ് സ്പേസിലേക്കാണ്. വെണ്മയുടെ അകമ്പടിയിൽ തടിയുടെ കോമ്പിനേഷൻ കൂടി ആയപ്പോൾ ലിവിങ് ഏരിയയുടെ മനോഹാരിത കൂടുന്നുണ്ട്. എല്ലാ സ്പേസുകളും തമ്മിൽ പരസ്പരം കണക്ഷൻ വേണം എന്ന ക്ലയന്റിന്റെ ആഗ്രഹത്തിന്മേലാണ് തുറന്ന നയം ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഉപയുക്തത മുൻനിറുത്തി ഫോർമൽ ലിവിങ്ങിൽ തന്നെ പൂജ സ്പേസും കൊടുത്തു.

6-cent-kalur-home-hall

ഫോർമൽ ലിവിങ് സ്പേസിൽ നിന്നും വീടിന്റെ സെൻട്രൽ സ്പേസിലേക്കു സെമി പാർടീഷൻ നൽകി ഫാമിലി ലിവിങ് , ഡൈനിങ്ങ് ,കിച്ചൻ എന്നിങ്ങനെ ഒരു മൊഡ്യൂളിൽ നൽകി. ഫാമിലി ലിവിങ്ങിന്റെ ഫ്ളോറിങ്ങും സീലിങ്ങും കർവ്‌ ആകൃതിയിലും വ്യത്യസ്തമായ  ഫിനിഷിങ്ങിലുമാണ് ചെയ്‌തിട്ടുള്ളത്‌. വുഡൻ പെർഗോളയും നീഷുകളും അതിനുള്ളിലെ ക്യൂരിയോസും എല്ലാം ഓരോ സ്പേസിന്റെയും ആമ്പിയൻസ് കൂട്ടുന്നുണ്ട് .ഫാമിലി ലിവിങ്ങിൽ നിന്നുമാണ് മറ്റുള്ള എല്ലാ സ്പേസിലേക്കും പോകുന്നത്.

6-cent-kalur-home-dine

വുഡിന്റെയും ഗ്ലാസ്സിന്റെയും കോമ്പിനേഷനിൽ തീർത്ത 6 സീറ്റർ ഡൈനിങ്ങ് ടേബിളും ചെയറും മോഡേൺ ശൈലിയിലാണ്.ഡൈനിങ്ങ് സ്പേസിലെ സീലിങ്ങും സീലിംഗ് പെൻഡന്റ് ലൈറ്റും ഇവിടെ മനോഹരമാക്കുന്നു.ഭിത്തിയിൽ കൊടുത്തിരിക്കുന്ന  ആര്ട്ട് വർക്ക് ആണ് ഇവിടത്തെ ആംപിയൻസ് കൂട്ടുന്നത്. ഡൈനിങ്ങ് ഏരിയോട് അൽപ്പം മാറി സ്‌റ്റെയർകേസിനു  അടുത്ത് പ്രൈവസി കിട്ടുന്നിടത്താണ് വാഷ് ബേസിൻ ക്രമീകരിച്ചിരിക്കുന്നത്.വാഷ് ബേസിൻ അടുത്ത് സ്റ്റെയർകേസിന് താഴെ  ഹെഡ് റൂം കിട്ടുന്ന തരത്തിൽ ഫ്ളോറിങ് അൽപ്പം താഴ്ത്തി ഒരു യൂട്ടിലിറ്റി സ്പേസും കൊടുത്തിട്ടുണ്ട്.  

ഓപ്പൺ കിച്ചനെ ഡൈനിങ്ങിൽ നിന്നും വേർതിരിക്കുന്നത്  ബ്രേക്ക്ഫാസ്റ്റു കൗണ്ടറാണ്. കൗണ്ടറിനു മുകളിലായി നല്ലൊരു ഷെൽഫും കൊടുത്തു. വുഡിന്റെയും വൈറ്റിന്റെയും അകമ്പടിയും നാച്ചുറൽ ലൈറ്റും അടുക്കളയെ കൂടുതൽ തുറന്നതും വിശാലവുമാക്കുന്നു . ഇതിനുപുറമെ ഒരു വർക്ക് ഏരിയയും ഇവിടെ ഉണ്ട്.

ഡൈനിങ്ങിൽ  നിന്നും കാഴ്ച എത്തും വിധം ഒരുക്കിയ കോർട്ട് യാർഡാണ്‌ ഇന്റീരിയറിലെ ഹൈലൈറ്റ് . ഡബിൾ ഹൈറ്റ് ‌ സ്പേസും , ക്ലാഡിങ് സ്റ്റോണും  ലാറ്ററൈറ്റും, വാട്ടർ ഫൗണ്ടേയ്‌നും വെർട്ടിക്കൽ ഗാർഡനും എല്ലാം കോർട്യാർഡിൻ്റെ  മാസ്മരികതയാണ്. 

6-cent-home-court

താഴെ നിലയിൽ ഒന്ന് മുകളിൽ രണ്ടു എന്നിങ്ങനെയാണ് ബെഡ്റൂമുകൾ നൽകിയിട്ടുള്ളത് . സ്പേഷ്യസും സൗകര്യവുമാണ് ബെഡ്റൂമിന്റെ വിശേഷത. ഹെഡ്‍ബോർഡും , വാർഡ്രോപ് യൂണിറ്റുകളും എല്ലാം മുറികളിൽ ഉപയുക്തതക്കു അടിസ്ഥാനമാക്കി കൊടുത്തു.

6-cent-kalur-home-bed

വുഡിന്റെയും സ്റ്റൈൻലെസ്സ് സ്റ്റീലിന്റെയും കോമ്പിനേഷൻ ആണ് സ്റ്റെയറിനു. സ്റ്റെയർ കയറി ചെല്ലുന്നതു അപ്പർ ലിവിങ്ങിലേക്കാണ് ഇറ്റാലിയൻ ടെക്സ്റ്ററിന്റെ ചാരുതയിൽ ഒരുക്കിയ ഭിത്തിയും വുഡൻ വെനീറിന്റെയും  വൈറ്റിന്റെയും കോമ്പിനേഷനിലെ സീലിങ്ങും ,ഭിത്തിയിലെ  ആർട് വർക്കും എല്ലാം ഇവിടെ മനോഹരമാക്കുന്നു. മുകൾ നിലയിലെ ഓപ്പൺ ടെറസിനെ വൈകുന്നേരങ്ങളിൽ ഇരിക്കാനും വിശ്രമിക്കാനും മറ്റുമായുള്ള സ്പാക്കായി ഉപയോഗിക്കത്തക്കവിധം ക്രമീകരിച്ചു.

ഇങ്ങനെ ഉള്ള സ്ഥലത്തു ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും പരിമിതി നൽകാതെ നാളുകളായി കൂട്ടിവെച്ച മോഹങ്ങളെല്ലാം ഇവിടെ സഫലീകരിച്ചിരിക്കുകയാണ് സുജിത് ഉണ്ണികൃഷ്ണനും കുടുംബവും.  

         

6-cent-kalur-home-plan

Project facts

Location- Edappally, Kochi

Plot- 6 cent

Area- 2300 SFT

Owner- Sujith Unnikrishnan

Design- Rivin Varghese

Orange interiors n architecture, Kaloor

Ph : +91 9846378787 

English  Summary- 6 cent House Kaloor Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA