ADVERTISEMENT

ആലപ്പുഴയിലെ കാവാലത്ത് ബിസിനസ് ചെയ്യുന്ന തെക്കുംതലയ്ക്കൽ ജോമോനും, ഭാര്യ റാണിയും പുതിയ വീടിനായി കണ്ടെത്തിയത് ടൗണിൽ നിന്നും തെല്ലകലെയുള്ള 20 സെന്റ് പ്ലോട്ടായിരുന്നു. ബിസിനസ് ചെയ്തിരുന്ന കടയും വീടും ഒന്നിച്ച് റോഡരികിലായിരുന്നു ഉണ്ടായിരുന്നത്. ആ തിരക്കുകളിൽ നിന്നൊഴിഞ്ഞു ശാന്തമായ സ്ഥലത്ത് വീടെന്നത് കുടുംബത്തിന്റെ സ്വപ്നമായിരുന്നു.

kavalam-house-exterior-JPG

ഒറ്റനിലയിൽ നാലു കിടപ്പുമുറി വീടെന്ന  സങ്കൽപവുമായി സമീപിച്ചത് എൻജിനീയർ ശ്രീകാന്ത് പാങ്ങപ്പാടിനെ. അത്തരം നിരവധി വീടുകൾ നിർമിച്ചിട്ടുള്ള ശ്രീകാന്ത്, വീട്ടുകാരുടെ ഉള്ളറിഞ്ഞാണ് ലാളിത്യമാർന്ന ഈ വീട് രൂപകൽപന ചെയ്തത്.

kavalam-house-hall-JPG

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2000 ചതുരശ്രയടിയിൽ ഒരുക്കിയത്. പ്രകൃതിരമണീയമായ പ്ലോട്ടിലെ പരമാവധി മരങ്ങളും ചെടികളും നിലനിർത്തിയാണ് വീട് നിർമിച്ചത്.

kavalam-house-living-JPG

2018 ലെ മഹാപ്രളയകാലത്ത് കാവാലം പ്രദേശത്ത് കയറിവന്ന ജലനിരപ്പ് മനസിലാക്കി, ആ നിരപ്പിനു മുകളിൽ ബേസ്മെന്റ് വരത്തക്കവിധമാണ് ഫൗണ്ടേഷൻ നിർമിച്ചത്. ഉറപ്പുകുറഞ്ഞ ഭൂമിയിൽ ലെയറുകളായി കരിങ്കല്ല് ഉറപ്പിച്ച്, അതിനുമുകളിൽ ആർസിസി ബെൽറ്റും, പ്ലിന്ത് ബീമും വാർത്താണ് അടിത്തറ ജോലികൾ പൂർത്തീകരിച്ചത്.

kavalam-house-court

ഭിത്തികൾ ചുടുകട്ടയിൽ ചെയ്തു. റൂഫ് വാർക്ക ഒഴിവാക്കി, ജിഐ ട്രസ് റൂഫ് നിർമിച്ചു സെറാമിക് ഓട് വിരിച്ചു. ഫാൾസ് സീലിങ് ആഞ്ഞിലി പലകയിൽ പൂർത്തീകരിച്ചതിനാൽ വീടിന്റെ ഇന്റീരിയർ കാലത്തെ അതിജീവിക്കുന്ന കാഴ്ചകളൊരുക്കുന്നു. ആഞ്ഞിലിപ്പലക തട്ടായി മാറ്റിയതിനാൽ റൂഫിനടിയിൽ ധാരാളം സ്ഥലസൗകര്യവും വീടിനുള്ളിലെ ചൂടും നിയന്ത്രിക്കുന്നു.

kavalam-house-dine-JPG

ദീർഘകാലം റോഡരികിലെ ബഹളത്തിൽ ജീവിച്ച ജോമോനും കുടുംബവും കോവിഡ് കാലത്ത് പൂർത്തീകരിച്ച പുതിയ വീടിന്റെ ശാന്തതയും ചുറ്റുവട്ടത്തെ പ്രകൃതിസൗന്ദര്യവും സന്തോഷത്തോടെ മനസിലേറ്റുന്നു.

kavalam-house-kitchen-JPG

Project facts

Location- Kavalam

Plot- 20 cent

Area- 2000 SFT

Owner- Jomon

Design- Sreekanth Pangappadu

PG Group of Designs, Kanjirappilly

Mob- 9447114080

English Summary- SIngle Storeyed House Kavalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com