sections
MORE

കണ്ടാൽ പറയുമോ ഇത്രയും ബുദ്ധിമുട്ടി പണിത വീടാണെന്ന്! ചെലവും മുതലായി;പ്ലാൻ

9-cent-house-poonoor
SHARE

കോഴിക്കോട് താമരശേരിക്കടുത്ത് പൂനൂർ എന്ന സ്ഥലത്താണ് പ്രവാസിയായ അബ്ദുൽ ഷക്കീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പ്ലോട്ടിന്റെ വെല്ലുവിളികൾ മറികടന്നാണ് ഈ സ്വപ്നഭവനം സാധ്യമാക്കിയത്. വീതി തീരെ കുറഞ്ഞു നീളത്തിലുള്ള 9.5 സെന്റ് പ്ലോട്ട്. അവിടെ കോസ്റ്റ് എഫക്ടീവ് ബജറ്റിൽ, നാലു കിടപ്പുമുറികളുള്ള ഇരുനില വീട് എന്നതായിരുന്നു ഗൃഹനാഥന്റെ ആവശ്യം. എന്നാൽ പ്ലോട്ടിന്റെ സ്ഥലപരിമിതി ഉള്ളിൽ അനുഭവപ്പെടുകയും ചെയ്യരുത്. ഇതെല്ലാം ഉൾക്കൊണ്ടാണ് ഡിസൈനർ ഈ ഭവനം രൂപകൽപന ചെയ്തത്.

9-cent-house-poonoor-exterior

പരമാവധി സ്ഥലം ലഭിക്കാൻ ഫ്ലാറ്റ് ബോക്സ് ശൈലിയിലാണ് എലിവേഷൻ. ഒരു വശം സ്ലോപ് റൂഫും നൽകി. പുറംകാഴ്ചയിലെ ഒരു ഹൈലൈറ്റ്, വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയ മെറ്റൽ സിഎൻസി ജാളിയാണ്. നല്ല സീറ്റിങ് സ്‌പേസുള്ള സിറ്റൗട്ടാണ് നൽകിയത്. ഇവിടെ പ്ലാന്റർ ബോക്സുകളും നൽകി.

9-cent-house-poonoor-living

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2300 ചതുരശ്രയടിയിൽ ഒരുക്കിയത്.

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് വിശാലത നൽകുന്നു. ഇടത്തരം വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.  ലിവിങ്- ഡൈനിങ് തമ്മിൽ വേർതിരിക്കുന്നത് ഡിസ്പ്ലേ ഷെൽഫാണ്. സ്റ്റെയറിനു താഴെ വാഷ് ഏരിയ നൽകി സ്ഥലം  ഉപയുക്തമാക്കി.

9-cent-house-poonoor-hall

നാച്ചുറൽ വുഡിന്റെ ഉപയോഗം നിയന്ത്രിച്ചതും ചെലവ് കുറഞ്ഞ ഇടത്തരം തടി ഫർണിഷിങ്ങിന് ഉപയോഗിച്ചതും ചെലവ് നിയന്ത്രിച്ചു. മഹാഗണിയാണ് മേശ, വാഡ്രോബ്, ഷെൽഫുകൾ, കോട്ട് എന്നിവയ്ക്ക് ഉപയോഗിച്ചത്.

9-cent-house-poonoor-dine

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ നൽകി.

9-cent-house-poonoor-bed

അലുമിനിയം ഫാബ്രിക്കേഷനിലാണ് കിച്ചൻ ഒരുക്കിയത്. അലുമിനിയം കോംപസിറ്റ് പാനൽ ഷീറ്റ് കൊണ്ടാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു വശത്തെ കിച്ചൻ വോൾ, വെള്ള ടൈൽസ് ഒട്ടിച്ചു ഹൈലൈറ്റും ചെയ്തിട്ടുണ്ട്. ഇതിനുസമീപം ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകി.

9-cent-house-poonoor-kitchen

ഗോവണി കയറി ചെല്ലുമ്പോൾ അപ്പർ ഹാളും ഓപ്പൺ ടെറസും നൽകി. ആവശ്യമെങ്കിൽ ടെറസ് ഗാർഡനും മറ്റും ഇവിടെ ചെയ്യാനുള്ള അവസരമുണ്ട്. 

പുതിയ വീടിന്റെ സന്തോഷത്തിലേക്ക് ഇവർ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഡിസംബർ ആദ്യമായിരുന്നു പാലുകാച്ചൽ. വീടിനകത്ത് കയറി കാഴ്ചകളൊക്കെ കണ്ടശേഷം, പുറത്തിറങ്ങി പ്ലോട്ടിന്റെ പരിമിതി കാണുമ്പോഴാണ്, എത്ര ഭംഗിയായിട്ടാണ് ഈ വീട് ഒരുക്കിയത് എന്നുമനസിലാവുക..

9-cent-house-poonoor-plan

Project facts

Location- Poonoor, Calicut

Plot- 9.5 cent

Area- 2300 SFT

Owner- Abdul Shakeer

Designer- Muhammed Bary

Dcode Architecture, Calicut

Mob- 9048490746

Y.C- Dec 2020 

ചിത്രങ്ങൾ- അഖിൻ കോമാച്ചി  

English Summary- Narrow cent home Cost effective Design

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA