ADVERTISEMENT

തൃശൂരിലാണ് ഡോ. ജിത്തുനാഥിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പച്ചപ്പിനും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് ഇതിന്റെ രൂപകൽപന. 26 സെന്റ്  പ്ലോട്ടിൽ, ഒറ്റനിലയിൽ വിശാലമായി പരന്നുകിടക്കുകയാണ് ഈ വീട്. 

വീടുപോലെ തന്നെ ലാൻഡ്സ്കേപ്പിനും ഗാർഡനും പ്രാധാന്യം നൽകിയിട്ടുണ്ട്. സ്റ്റോൺ വിരിച്ച ഡ്രൈവ് വേയും പുൽത്തകിടിയും ചെടികളുമെല്ലാം വീടിനു പിന്തുണ  നൽകുന്നു.

  പൊറോതേം ഹോളോബ്രിക്കുകൾ കൊണ്ടാണ് ചുവരുകൾ നിർമിച്ചത്. ഇത് പുറംകാഴ്ചയിൽ എത്നിക് ഭംഗി നൽകുന്നതിനൊപ്പം അകത്ത് ചൂടും കുറയ്ക്കുന്നു. ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂരയും വലിയ ഗ്ലാസ് ജാലകങ്ങളും വീടിനകം കുളിമയോടെ നിലനിർത്തുന്നതിൽ അകമ്പടിയേകുന്നു. മറ്റൊരു കൗതുകവുമുണ്ട്. സ്ട്രക്ച്റിനും മേൽക്കൂരയ്ക്കുമിടയിൽ ഗ്ലാസ് പാളി കൊണ്ട് വേർതിരിച്ചിട്ടുണ്ട്. രാത്രി അകത്തെ ലൈറ്റിടുമ്പോൾ ഈ ഭാഗം ഹൈലൈറ്റ് ചെയ്തുനിൽക്കും.

single-home-thrissur-side

പോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, പൂജ സ്‌പേസ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, കൺസൾട്ടിങ് റൂം, ഹോം തിയറ്റർ എന്നിവയാണ് 4500 ചതുരശ്രയടിയിൽ ഒരുക്കിയത്. 

single-home-thrissur-living

പ്രധാനവാതിലിൽ നിന്നും ഒരു നീണ്ട ഇടനാഴിയിലൂടെയാണ് അകത്തെ ഇടങ്ങളെ കോർത്തിണക്കുന്നത്. വീട്ടുകാരി ഗണപതി ഭക്തയാണ്. അതിനാൽ ഗണപതി തീമിലാണ് ഫോർമൽ ലിവിങ്, ഫോയർ  ഏരിയകൾ. ചെറിയ ഡീറ്റെയിലിങ്ങിൽ പോലും ഇവിടെ ആനയുടെ രൂപം കാണാം.

single-home-thrissur-hall

വലുതും ചെറുതുമായ നിരവധി കോർട്യാർഡുകൾ ഉള്ളിൽ നൽകിയിട്ടുണ്ട്. ചിലത് വാട്ടർ കോർട്യാർഡുകളും ചിലത് ഡ്രൈ കോർട്യാർഡുകളുമാണ്. 

single-home-thrissur-court

ഊണുമുറിയിൽ മാത്രമിരുന്നു ഭക്ഷണം കഴിക്കുന്ന രീതിയെ ഇവിടെ ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഡൈനിങ്ങിനോട് ചേർന്ന് കോർട്യാർഡിലും കിച്ചനിലും ചെറിയ ഡൈനിങ് ഇടങ്ങൾ സജ്ജീകരിച്ചു. 

single-home-thrissur-dine

കിടപ്പുമുറികളാണ് ഇവിടെ ഏറ്റവും ഹൃദ്യമായി ഒരുക്കിയത്. അതിനുകാരണം അതിനോട് ചേർന്നൊരുക്കിയ വാട്ടർബോഡി കോർട്യാർഡുകളാണ്. മുളയും ചെടികളും ഒഴുകുന്ന വാട്ടർബോഡിയും ചേർന്ന് മുറികൾ സ്വച്ഛസുന്ദരമാക്കുന്നു. സ്ലൈഡിങ് ഗ്ലാസ് ഡോർ കൊണ്ടാണ് ഇടങ്ങൾ വേർതിരിച്ചിരിക്കുന്നത്.

single-home-thrissur-bed

ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്ന  പലതരം നാച്ചുറൽ സ്റ്റോണുകളാണ് നിലം അലങ്കരിക്കുന്നത്. അതേസമയം ഭിത്തിയിൽ, ഇതിനു നേർവിപരീതമായി എക്സ്പോസ്ഡ് കോൺക്രീറ്റ് ഫിനിഷും നൽകി. 

ആധുനിക സൗകര്യങ്ങൾ എല്ലാം സമന്വയിക്കുന്ന വിശാലമായ കിച്ചൻ ഒരുക്കി. സെറാമിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കോട്ട സ്റ്റോണിൽ കൗണ്ടർടോപ്പ് ഒരുക്കി.

single-home-thrissur-kitchen

ഇത്രയും വൈവിധ്യങ്ങൾ നിറച്ച് ഒരുക്കിയതിനാൽ, വീടിന്റെ ഓരോ ഭാഗവും ഓരോ ഫീൽ നൽകുന്നു. 

Project facts

Location- Thrissur

Plot- 26 cent

Area- 4500 SFT

Owner- Dr. Jithunath

Architect- Sanil Chacko

Design Platform, Thrissur

Mob- 9496786753

Y.C- 2020

English Summary- Single Storeyed Elegant House Thrissur Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com