ADVERTISEMENT

കണ്ണൂർ തലശ്ശേരിക്കടുത്താണ് പ്രശസ്തമായ അണ്ടലൂർക്കാവ് ക്ഷേത്രം. എല്ലാ വർഷവും ഉത്സവസമയത്ത് ധാരാളം ആളുകൾ ഇവിടെയെത്തും. ഉത്സവം അടുക്കുന്ന സമയത്ത് ഈ പ്രദേശത്തെ വീടുകളെല്ലാം മുഖം മിനുക്കി അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങുന്നത് പതിവാണ്. അണ്ടലൂർക്കാവിനടുത്താണ് ഡിസൈനർ കൂടിയായ ഷിജുവിന്റെ വീട്. മറ്റുള്ളവരുടെ വീടുകൾ സഫലമാക്കുന്നവർ സ്വന്തം വീട് ഒരുക്കിയത് എങ്ങനെയെന്ന് നോക്കാം...

സമകാലിക ബോക്സ് മാതൃകയിലാണ് വീടിന്റെ പുറംകാഴ്ച്. താഴെയും മുകളിലുമുള്ള പൂമുഖങ്ങളിൽ പർഗോള നൽകി ടഫൻഡ് ഗ്ലാസ് വിരിച്ചു. 10 സെന്റിലുള്ള പരമാവധി മരങ്ങൾ നിലനിർത്തിയാണ് വീടൊരുക്കിയത്.

designer-own-home-kannur-ext

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പ്രെയർ ഏരിയ, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2376 ചതുരശ്രയടിയിൽ ഒരുക്കിയത്.

designer-house-kannur-living

വർഷം തോറും എത്തുന്ന അതിഥികളെ സ്വീകരിക്കാൻ പാകത്തിൽ വിശാലമായി, തുറന്ന നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്.

designer-house-kannur-hall

പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് സ്വകാര്യത നൽകി ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ നിന്നും വിശാലമായ ഹാളിലേക്ക് കടക്കാം. ഇവിടെയാണ് ഫാമിലി ലിവിങ്, ഡൈനിങ്, സ്‌റ്റെയർ സ്‌പേസുകൾ. മൂന്നു തട്ടുകളായി ഒരുക്കിയ സ്‌റ്റെയർ കൗതുകം നിറയ്ക്കുന്നു. സ്‌റ്റെയറിന്റെ താഴെ വാഷ് ഏരിയ ഒരുക്കി. ഇവിടെ നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. ഗ്ലോസി വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ നിലത്തുവിരിച്ചത്. 

designer-house-kannur-stair

വൈറ്റ്+ ഗ്രേ ഫിനിഷിലാണ് കിച്ചൻ. മൾട്ടിവുഡ് കൊണ്ടാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. വെള്ള ടൈൽ ഒട്ടിച്ചു സ്പ്ലാഷ്ബാക്കും ഹൈലൈറ്റ് ചെയ്തു.

designer-house-kannur-kitchen

അതിഥികൾ വരുമ്പോൾ ഭക്ഷണം വിളമ്പുന്നത് എളുപ്പമാക്കാൻ ഡൈനിങ്- കിച്ചനിടയിൽ ഒരു സെർവിങ് കൗണ്ടറും നൽകിയിട്ടുണ്ട്. 

designer-house-kannur-upper

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ നൽകി. സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് മുറികളുടെ ഡിസൈൻ. അറ്റാച്ഡ് ബാത്റൂമുകൾ നൽകി. ഡ്രസിങ് ഏരിയയും വേർതിരിച്ചു.

designer-house-kannur-bed

കൊറോണക്കാലത്താണ് വീട് ഇപ്രകാരം  ഒരുക്കിയതിന്റെ ഗുണം അനുഭവിച്ചറിഞ്ഞതെന്ന് വീട്ടുകാർ പറയുന്നു. മാസങ്ങൾ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നപ്പോൾ, വിശാലമായ ഇടങ്ങൾ വീർപ്പുമുട്ടൽ ഒഴിവാക്കി. കുട്ടികളുടെ കിടപ്പുമുറിയിൽ സ്റ്റഡി ഏരിയ ഒരുക്കിയതിനാൽ ഓൺലൈൻ ക്‌ളാസിനും ഉപകാരപ്പെട്ടു. അങ്ങനെ കൊറോണക്കാലം കൊണ്ടുവന്ന ന്യൂ നോർമൽ ലൈഫുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ ഈ വീട് സഹായകരമായി.

Project facts

Location- Andalur, Thalassery

Plot- 10 cent

Area- 2376 SFT

Owner & Designer- Shiju KC, Binuda Shiju

Alpha Designing Group, Thalassery

Mob- 9447854170

Y.C- 2017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com