ADVERTISEMENT

മലപ്പുറം തിരൂരിലാണ് പ്രവാസിയായ ഖാലിദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സ്ട്രക്ചർ ഒരുവിധം  പൂർത്തിയായശേഷം ഇന്റീരിയർ ചെയ്യാൻ ഹൈലൈറ്റ് ഇന്റീരിയേഴ്സിനെ ഏൽപിക്കുകയായിരുന്നു. 

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്,ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വരക്കേറിയ, രണ്ടു കിടപ്പുമുറികൾ എന്നിവയെ താഴത്തെ നിലയിലും, അപ്പർ ലിവിങ്, സ്റ്റഡി സ്‌പേസ്, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ മുകൾനിലയിലും ഒരുക്കി. 3419 ചതുരശ്രയടിയിലാണ് വീടൊരുക്കിയത്.

tirur-interior-house

പല ലെയറുകളായി നൽകിയ സ്ലോപ് റൂഫുകളാണ് വീടിന്റെ പുറംകാഴ്ച് അടയാളപ്പെടുത്തുന്നത്. പുറമെ നിന്നും കണ്ടാൽ ലളിതമായ വീടായി തോന്നിക്കും എന്നതാണ് വീടിന്റെ മറ്റൊരു സവിശേഷത. എന്നാൽ അകത്തളങ്ങൾ കമനീയമായി ഒരുക്കി. പോർച്ച് വശത്തായി നൽകിയതിനാൽ, മുറ്റത്തു നിന്നും ചെറിയ സിറ്റൗട്ടിലൂടെ അകത്ത് പ്രവേശിക്കാം.

tirur-interior-house-living

സ്വീകരണമുറിയിൽ ഒരു കൗതുകക്കാഴ്ചയുണ്ട്. ഭിത്തിയിൽ നിന്നും സീലിങ്ങിലേക്ക് പടരുന്ന ഗ്രൂവ് സീലിങ്. പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ഇതൊരുക്കിയത്. പ്രൊഫൈൽ ലൈറ്റിങ്ങും നൽകിയതോടെ സംഭവം കളറായി. ഓറഞ്ച് ടെക്സ്ചർ വോളിൽ നൽകിയ സുതാര്യമായ ക്ളോക്കും വശത്തായി നൽകിയ ഹാങ്ങിങ് ലൈറ്റുകളും കൗതുകം ജനിപ്പിക്കുന്നു. 

tirur-interior-house-drawing

മാർബിളാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ലിവിങ്ങിൽ വുഡൻ ഫിനിഷ്ഡ് മാർബിൾ വിരിച്ചു. അകത്തളത്തിന് ചേരുംവിധം പ്രത്യേകം ഡിസൈൻ ചെയ്തു നിർമിച്ചതാണ് മിക്ക ഫർണിച്ചറുകളും. ഇതിൽ ഡൈനിങ് യൂണിറ്റ് ശ്രദ്ധേയമാണ്. വുഡൻ ഫ്രയിമിൽ നാനോവൈറ്റ് ടോപ് നൽകിയാണ് ഇത് നിർമിച്ചത്. കസേരയുടെ ഡിസൈനും ശ്രദ്ധ ആകർഷിക്കുന്നു. വെള്ള ഹാങ്ങിങ് ലൈറ്റുകളും മേശ ഹൈലൈറ്റ് ചെയ്യുന്നു.

വാഷ് ഏരിയയിൽ പർഗോള സ്‌കൈലൈറ്റ് നൽകി. ഇവിടെ നിലത്ത് നാച്ചുറൽ സ്റ്റോൺ പാത്ത് വേയും ആർട്ടിഫിഷ്യൽ ഗ്രാസും നൽകി.

tirur-interior-house-dine

ലിവിങ്ങിനു എതിർവശത്തായി വിശാലമായ കോർട്യാർഡ് സ്‌പേസ് വേർതിരിച്ചു. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. വശത്തെ ഭിത്തി ബ്ലാക് ക്ലാഡിങ് സ്റ്റോൺ നൽകി ഹൈലൈറ്റ് ചെയ്തു.

tirur-interior-house-court

സ്റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. അഞ്ചു മുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് , ഡ്രസിങ് യൂണിറ്റ് എന്നിവ നൽകി. സ്ലൈഡിങ് മിറർ വാഡ്രോബുകൾ നൽകിയത് മുറികൾക്ക് കൂടുതൽ വലുപ്പം തോന്നാനും സഹായിക്കുന്നു.

tirur-house-bed

ഗ്ലോസി തീമിലുളള ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. ഫ്രിഡ്ജ്, അവ്ൻ തുടങ്ങിയവ ഇൻബിൽറ്റായി സ്ഥാപിച്ചു. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

tirur-interior-house-kitchen

അങ്ങനെ ഓരോ ഭാഗത്തും പുതുമകൾ നിറച്ചു കൊണ്ട് മടുക്കാത്ത അകത്തളങ്ങൾ ഈ വീടിനുള്ളിൽ സാധ്യമായി. 19 ലക്ഷം രൂപയാണ് വീടിന്റെ ഇന്റീരിയർ ഒരുക്കാൻ ചെലവഴിച്ചത്.

 

Project facts

Location- Tirur, Malappuram

Plot- 18 cent

Area-3419 SFT

Owner- Khalid

Design- Hilite Interiors

Mob- 8157099111

email- info@hiliteinteriors.com

Y.C- Nov, 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Elegant House Tirur Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com