'സൂപ്പർ വീടാണല്ലോ ഇക്കാ', അവരുടെ അഭിനന്ദനമാണ് ഞങ്ങളുടെ സന്തോഷം

colonial-home-vadakara
SHARE

കോഴിക്കോട് വടകരയ്ക്കടുത്ത് ഇരിങ്ങന്നൂർ എന്ന സ്ഥലത്ത് പണിത വീടിന്റെ വിശേഷങ്ങൾ പ്രവാസിയായ ഉടമസ്ഥൻ ഇസ്‌മയിൽ പങ്കുവയ്ക്കുന്നു.

സമീപവീടുകളിൽ നിന്നും വേറിട്ടുനിൽക്കുന്ന, പ്രൗഢിയും വിശാലതയും സമ്മേളിക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. അങ്ങനെയാണ് കൊളോണിയൽ ശൈലി തിരഞ്ഞെടുത്തത്.

colonial-home-vadakara-night

വീടിന്റെ പുറംകാഴ്ച് ആസ്വദിക്കാൻ പാകത്തിൽ മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. താന്തൂർ സ്‌റ്റോണും പുൽത്തകിടിയും നൽകി ലാൻഡ്സ്കേപ് ആകർഷകമാക്കി. ഗെയ്റ്റും മതിലുമെല്ലാം കൊളോണിയൽ ടച്ച് പിന്തുടരുന്നു.

colonial-home-vadakara-out

വെള്ള നിറത്തിന്റെ തെളിമയാണ് ആദ്യം കണ്ണിനെ ആകർഷിക്കുക. ഡബിൾ ഹൈറ്റിലുള്ള പ്രൗഢമായ കാർ പോർച്ചാണ് അതിഥികളെ ആകർഷിക്കുക. മേൽക്കൂര ചരിച്ചു വാർത്തു ഓടുവിരിച്ചു. ഉള്ളിലും വെള്ള നിറത്തിന്റെ ശുഭ്രതയാണ് മനസ്സിൽ സന്തോഷം നിറയ്ക്കുന്നത്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 4300 ചതുരശ്രയടിയിൽ ഒരുക്കിയത്.

colonial-home-vadakara-living

ഇറ്റാലിയൻ മാർബിളാണ് നിലത്തു പ്രൗഢി നിറയ്ക്കുന്നത്. തേക്ക് ഫിനിഷിലാണ് ഫർണിച്ചറുകളും പാനലിങ്ങും. മിക്ക ഫർണിച്ചറുകളും പുറത്തുനിന്നു വാങ്ങി.

colonial-home-vadakara-hall

പ്രധാന വാതിൽ തുറന്നാൽ വശത്തായി ഡബിൾ ഹൈറ്റിൽ സ്വീകരണമുറിയാണ്. ഇവിടെ ടിവി യൂണിറ്റും വേർതിരിച്ചു. സമീപം സ്വകാര്യതയ്ക്കായി ഗ്ലാസ് സെമി പാർടീഷനും വച്ചിട്ടുണ്ട്. ലിവിങ്ങിന്റെ വശത്തായി കോർട്യാർഡ് സ്‌പേസ് ഒരുക്കി. ഇവിടെ സീറ്റിങ്ങും ക്രമീകരിച്ചു.

colonial-home-vadakara-court

ഡബിൾ ഹൈറ്റിലാണ് അകത്തെ മിക്ക ഇടങ്ങളും. ഇത് കൂടുതൽ വിശാലത  തോന്നിക്കാൻ  സഹായിക്കുന്നു. കൂടാതെ മുകളിൽ നിന്നും താഴേക്ക് കാഴ്ച് ലഭിക്കുംവിധമാണ് ക്രമീകരണം. അതിനാൽ ഇരുനിലകളും തമ്മിൽ കണക്ടിവിറ്റി സാധ്യമാകുന്നു.

colonial-home-vadakara-dine

വിശാലമായ ഗോവണിയും കൈവരികളുമാണ് അകത്തളത്തിൽ ശ്രദ്ധാകേന്ദ്രം. തേക്ക്+ ഗ്ലാസ് ഫിനിഷിലാണ് ഇതൊരുക്കിയത്. വിശാലമായ ഡൈനിങ് ഹാളിൽ നിന്നാണ് സ്റ്റെയർ ആരംഭിക്കുന്നത്. മുകളിൽ എത്തിയാൽ ലിവിങ് കാണാം. ജിപ്സം+ പ്ലൈവുഡ് ഫിനിഷിൽ നൽകിയ ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റിങ്ങും അകത്തളം പ്രസന്നമായി നിലനിർത്തുന്നു.

colonial-home-vadakara-upper

വിശാലമാണ് അഞ്ചു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സീറ്റിങ് എന്നിവയെല്ലാം ഇവിടെയൊരുക്കി. ഹെഡ്ബോർഡ് പാനലിങ് വ്യത്യസ്തമായി ചെയ്ത് ഓരോ മുറികളും ഓരോ തീമിൽ ഒരുക്കി.

colonial-home-vadakara-bed

ബ്ലാക്, വൈറ്റ് തീമിലുള്ള മോഡേൺ കിച്ചൻ ഒരുക്കി. മറൈൻ പ്ലൈ+ ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

colonial-home-vadakara-kitchen

കോവിഡ് കാലം വരുന്നതിനു തൊട്ടു മുൻപായിരുന്നു പാലുകാച്ചൽ. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേരാൻ ലഭിച്ച അവസാന ചാൻസ്. അന്ന് വീട്ടിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കൾക്കുമെല്ലാം വീട് നന്നേ ഇഷ്ടമായി. അവരുടെ അഭിനന്ദനം കേൾക്കുമ്പോൾ ഞങ്ങളുടെ സന്തോഷവും ഇരട്ടിക്കുന്നു.

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

Project facts

Location- Iringannur, Calicut

Area- 4300 SFT

Plot- 30 cent

Owner- Ismail

Design- Subair EV

EV Associates

Mob- 7034997799

Y.C- 2020

English Summary- Colonial House Plan Vadakara

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA