ADVERTISEMENT

ചെങ്ങന്നൂരിനടുത്ത് പാണ്ടനാടാണ് അബ്രഹാമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പഴയ തറവാട്ടിൽ കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വന്നപ്പോഴാണ് പൊളിച്ചു കളഞ്ഞു പുതിയ വീട് വയ്ക്കാൻ ഗൃഹനാഥൻ തീരുമാനിച്ചത്.

അങ്ങനെ സമകാലിക ശൈലിക്കൊപ്പം നാടിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയും പരിഗണിച്ചാണ് വീടിന്റെ പുറംകാഴ്ച രൂപകൽപന ചെയ്തത്. പല തട്ടുകളായുള്ള സ്ലോപ് റൂഫിൽ ഓട് വിരിച്ചു. വെള്ള നിറമാണ് പുറംകാഴ്ചയ്ക്ക് മിഴിവ് പകരുന്നത്. അത്യാവശ്യം വിശാലമായ പ്ലോട്ടായതിനാൽ മുറ്റവും ലാൻഡ്സ്കേപ്പുമെല്ലാം കാര്യമായി ഒരുക്കി. വീടിന്റെ ഇന്റീരിയർ ഒരുക്കിയത് കോഴിക്കോടുള്ള യുഗ ഡിസൈൻസാണ്. പരമാവധി മരങ്ങൾ നിലനിർത്തിയാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. സിറ്റ്ഔട്ടിന്റെ തൊട്ടുമുൻപിൽ വരെ ചെറിയ പച്ചപ്പ് കാണാം. സ്ട്രക്ചറിൽ നിന്നും മാറ്റിയാണ് കാർ പോർച്ചിന്റെ സ്ഥാനം. ഇവിടെ രണ്ടു കാറുകൾ പാർക്ക് ചെയ്യാം. ഇതും വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധം ഡിസൈൻ ചെയ്തു.

pandanad-house-yard

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്. ഒരുപാട് അലങ്കാരങ്ങൾ കുത്തിത്തിരുകാതെ എല്ലാം ആവശ്യത്തിന് മാത്രം എന്ന നയമാണ് അകത്തളത്തിൽ പിന്തുടർന്നത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഫർണിഷിങ്. ജിപ്സം ഫോൾസ് സീലിങ്ങിൽ ലൈറ്റുകളും വിന്യസിച്ചു അകത്തളങ്ങൾ കമനീയമാക്കി.

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. പ്രധാന വാതിൽ തുറന്നു കയറുന്നത് വലിയ ഹാളിലേക്കാണ്. ഇവിടെ സെമി- പാർടീഷൻ നൽകി ലിവിങ്- ഡൈനിങ് വേർതിരിച്ചു. ജിഐ+ പ്ലൈവുഡ് ഫിനിഷിലാണ് സെമി- പാർടീഷൻ. ഇതിൽ നിഷുകൾ നൽകി ഡിസ്പ്ളേ ഷെൽഫ് കൂടിയാക്കി മാറ്റി.  

ബ്ലൂ അപ്ഹോൾസ്റ്ററിയുള്ള കസ്റ്റമൈസ്ഡ് ഇരിപ്പിടങ്ങളാണ് ലിവിങ് അലങ്കരിക്കുന്നത്. ലിവിങ്ങിലെ പ്രധാന ആകർഷണം ബ്രൗൺ ടെക്സ്ചർ ടൈൽ വിരിച്ച ഹൈലൈറ്റർ ഭിത്തിയും ഇതിൽ നൽകിയ സൂര്യന്റെ രൂപത്തിലുള്ള മിറർ പീസുമാണ്. എം.എസിലാണ് സൂര്യന്റെ ഫ്രെയിം നിർമിച്ചത്.

pandanad-house-living

ഡിസ്പ്ളേ ഷെൽഫിന്റെ മറുവശത്തായി ഡൈനിങ് ക്രമീകരിച്ചു. മിനിമൽ നയത്തിൽ, വുഡൻ ഫ്രയിമിൽ ഗ്ലാസ് ടോപ്പുള്ള  ഊൺമേശയാണിവിടെ. 

സ്‌റ്റെയിൻലെസ് സ്റ്റീൽ +ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് സ്‌റ്റെയർ കൈവരികൾ. ഗോവണിയുടെ താഴെ ക്രോക്കറി ഷെൽഫ് സ്ഥാപിച്ചു സ്ഥലം ഉപയുക്തമാക്കി.

pandanad-house-dine

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ ഒരുക്കി. സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് മുറികളുടെ ഡിസൈൻ. ഇതിനായി ഫുൾ ലെങ്ത് വാഡ്രോബുകൾ നിർമിച്ചു. പ്ലൈവുഡ്+ ഗ്ലോസി ലാമിനേറ്റ് ഫിനിഷിലാണ് വാഡ്രോബുകൾ. കൂടാതെ കട്ടിലിന്റെ ഹെഡ്ബോർഡ് പിയു പെയിന്റ് ഫിനിഷിൽ ഒരുക്കി. ഇതും ഒറ്റനോട്ടത്തിൽ ഗ്ലോസി ലുക് തീർക്കുന്നു.

pandanad-house-bed

ടീക് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

pandanad-house-kitchen

മുകൾനിലയിൽ ലിവിങ്, ബാൽക്കണി, രണ്ടു കിടപ്പുമുറികൾ എന്നിവയാണുള്ളത്. ബാൽക്കണിയിൽ നിന്നും മുറ്റത്തിന്റെ മനോഹരകാഴ്ച ലഭിക്കും. വീടിന്റെ പുറംഭിത്തിയിലും ഗാർഡനിലെ സ്പോട് ലൈറ്റുകൾ വച്ചിട്ടുണ്ട്. സന്ധ്യ മയങ്ങുമ്പോൾ ഈ വിളക്കുകൾ കൺതുറക്കും. അപ്പോൾ വീട് കാണാൻ ഒരു പ്രത്യേക ഭംഗിതന്നെയാണ്.

pandanad-house-night

 

Project facts

Location- Pandanad, Alappuzha

Area- 2800 SFT

Owner- Abraham Samuel

Designer- Midhun Balan, Arun NV

Yuuga Designs, Manjeri, Malappuram

Mob: +91- 8943661899, 8589881899

Architect- Biju C Thomas

Prime Builders & Architects, Kottayam

Interior Contractor- Wudstar Lifestyles, Kakkanad

Y.C- 2020 Sep

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- White Themed Elegant House Pandanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com