sections
MORE

കയ്യടിപ്പിക്കുന്ന പ്രൗഢി; ഈ പ്രദേശത്ത് ഇതുപോലെ ഒരു വീട് വേറെ കാണില്ല! പ്ലാൻ

HIGHLIGHTS
  • കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം സുഗമമാക്കാൻ ഒരുനിലവീടു മതി എന്നാദ്യമേ...
kothamangalam-house-exterior
SHARE

എറണാകുളം കോതമംഗലത്താണ് നോബിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പരിപാലനം എളുപ്പമാക്കാനും കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം സുഗമമാക്കാനും ഒരുനിലവീടു  മതി എന്നാദ്യമേ തീരുമാനിച്ചിരുന്നു. എന്നാൽ ഒറ്റനോട്ടത്തിൽ ഇരുനില വീട് എന്നുതോന്നുംവിധമാണ് ഡിസൈൻ.

വിക്ടോറിയൻ ശൈലിയോട് ചേർന്നുനിൽക്കുന്ന എലിവേഷനാണ് വീടിനു നൽകിയത്. പച്ചവിരിച്ച ഉദ്യാനവും നാച്ചുറൽ സ്‌റ്റോൺ വിരിച്ച നടപ്പാതയും വീടിനു അകമ്പടിയേകുന്നു. മേൽക്കൂര എംഎസ് കൊണ്ട് ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചത്. ചരിഞ്ഞ മേൽക്കൂരയിൽ സോളർപാനലും കൊടുത്തു. വീട്ടിലേക്കാവശ്യമുള്ള വൈദ്യുതിയുടെ നല്ലൊരു പങ്കും ഇതിലൂടെ ലഭിക്കുന്നു. 

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, അഞ്ചു  കിടപ്പുമുറികൾ എന്നിവയാണ് 4000 ചതുരശ്രയടിയിൽ വിന്യസിച്ചത്.

kothamangalam-house-living

നീളൻ സിറ്റൗട്ടിൽ നിന്നും ഫോയറിലേക്കാണ് പ്രവേശിക്കുന്നത്. വ്യത്യസ്തമായ ഡിസൈനാണ് സ്വീകരണമുറിയുടെ സവിശേഷത. ഭിത്തി ബെന്റ്  ചെയ്തുനിൽക്കുംവിധം നിർമിച്ചു. ഇവിടെ സിമന്റ് ടെക്സ്ചർ കൊടുത്ത ഭിത്തിയിൽ ഉറുമ്പുകൾ കയറിപ്പോകുംവിധമുള്ള ഡിസൈൻ കൗതുകം നിറയ്ക്കുന്നു. ഇരിപ്പിടങ്ങൾക്ക് നിറങ്ങളുടെ ചാരുതയേകി. ഫർണിച്ചർ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു.

kothamangalam-house-hall

കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന വിശാലമായ സ്‌പേസുകളാണ് അകത്തളത്തിന്റെ മാസ്മരികത. ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പ്രെയർ സ്‌പേസ് തുടങ്ങിയവ ഓപ്പൺ ഹാളിന്റെ ഭാഗമായി വിന്യസിച്ചു.

kothamangalam-house-court

ഫാമിലി ലിവിങ്ങിനോട് ചേർന്നാണ് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ആർട്ടിഫിഷ്യൽ കോർട്യാർഡ്. ഇവിടെ കോഫി ടേബിൾ കൊടുത്തിട്ടുണ്ട്.

kothamangalam-house-dine

പരമാവധി സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിച്ചൻ ഡിസൈൻ. വിശാലമായ C ഷേപ്ഡ് കിച്ചൻ കൗണ്ടറിന്റെ ഒരുഭാഗം ബ്രേക്ക്ഫാസ്റ്റ് ടേബിളാക്കി മാറ്റി, ഇരുവശത്തും ഇരിപ്പിട സൗകര്യം ഒരുക്കി. സിന്തറ്റിക്ക് പിവിസി ബോർഡിൽ പിയു പെയിന്റ് ഫിനിഷ് ചെയ്താണ് കബോർഡുകൾ ഒരുക്കിയത്.

kothamangalam-house-kitchen

മാസ്റ്റർ ബെഡ്‌റൂം, രണ്ടു കിഡ്സ് ബെഡ്‌റൂം, പേരന്റ്സ് ബെഡ്‌റൂം, ഗസ്റ്റ് ബെഡ്‌റൂം എന്നിങ്ങനെയാണ് കിടപ്പുമുറികൾ വേർതിരിച്ചത്. വീട്ടിലെ ഓരോ അംഗത്തിന്റെയും അഭിരുചികൾ ചോദിച്ചറിഞ്ഞാണ് കിടപ്പുമുറികൾ ഡിസൈൻ ചെയ്തത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം എല്ലാ മുറികൾക്കും ഒരുക്കി.

kothamangalam-house-bed

ഓരോ ഇടങ്ങൾ ഒരുക്കുമ്പോഴും പുലർത്തിയ സൂക്ഷ്മതയാണ് ഈ വീടിനെ ഇത്ര മനോഹരമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നത്. ഈ പ്രദേശത്തെ സമീപവീടുകളിൽ നിന്നെല്ലാം ഈ ഗൃഹം വേറിട്ടുനിൽക്കുന്നതും അതുകൊണ്ടുതന്നെ...

Model

Project facts

Location- Kothamangalam

Plot- 1.5 Acre

Area- 4000 SFT

Owner- Noby Paul

Design- Woodnest, Chalakudy

Mob- 7025938888

Y.C-2020

English Summary- Victorian Theme House Plan Kothamangalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA