sections
MORE

ഒറ്റനോക്കിൽ വിലയിരുത്തല്ലേ; ഇതുപോലെ ഒരു വീട് നിങ്ങൾ ഇതിനുമുൻപ് കണ്ടിട്ടുണ്ടാകില്ല!

HIGHLIGHTS
  • വ്യത്യസ്ത അഭിരുചികൾ ഒരു കുടക്കീഴിൽ അണിനിരത്തിയതിനാലാണ് വീടിന്റെ കാഴ്ചകൾ സമാനതകൾ ഇല്ലാത്തതായി മാറിയത്.
rare-house-poojapura
SHARE

തിരുവനന്തപുരം പൂജപ്പുരയിലാണ് ഡോക്ടർ ദമ്പതികളായ ഹരീഷിന്റെയും അഞ്ജുവിന്റേയും പുതിയ വീട്. പോരായ്മകൾ ഏറെയുണ്ടായിരുന്നു കോൺക്രീറ്റ് വീട് പൊളിച്ചു കളഞ്ഞാണ് പ്രകൃതിയോടും വീട്ടുകാരോടും ചേർന്നുനിൽക്കുന്ന പുതിയ ഗൃഹം ഒരുക്കിയത്.  കുടുംബാംഗങ്ങൾ എല്ലാവരുടെയും അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന വീട് എന്നിതിനെ വിശേഷിപ്പിക്കാം. വ്യത്യസ്ത അഭിരുചികൾ ഒരു കുടക്കീഴിൽ അണിനിരത്തിയതിനാലാണ് വീടിന്റെ കാഴ്ചകൾ സമാനതകൾ ഇല്ലാത്തതായി മാറിയത്.

rare-house-poojapura-view

വീട്ടിലെ പ്രായമുള്ള അമ്മയ്ക്ക് പഴയ ശൈലിയിലുള്ള വീടനുഭവം വേണമെന്നായിരുന്നു. ട്രഡീഷണൽ ഏരിയ അത് നിറവേറ്റുന്നു. ഡോക്ടർ ദമ്പതികൾക്ക് പുതിയകാല സൗകര്യങ്ങൾ ലഭിക്കണം. ഇത് നിറവേറ്റാൻ പ്രധാന യൂണിറ്റ് മോഡേൺ ശൈലിയിലാണ്. കുട്ടികൾക്ക് കളിക്കാനും പഠിക്കാനും തുറന്ന ഇടങ്ങൾ വേണം എന്ന ആഗ്രഹം കോർട്യാർഡ്, ലാൻഡ്സ്കേപ് ഏരിയകൾ നിറവേറ്റുന്നു.

rare-house-poojapura-courtyard

എക്സ്പോസ്ഡ് ബ്രിക്കുകളുടെ ലളിതസൗന്ദര്യമാണ് ട്രഡീഷണൽ ഏരിയയ്ക്ക്. ഇതിനു തൊട്ടുപിന്നിൽ വൈറ്റ് തീമിൽ മോഡേൺ ബോക്സ് ഏരിയ കാണാം.  വെള്ള തൂണുകൾക്ക് മുകളിൽ പ്രൊജക്ട് ചെയ്തുനിൽക്കുന്ന ഗ്ലാസ് മേൽക്കൂരയാണ് ഇതിന്റെ കൗതുകം. 

rare-house-poojapura-night

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പൂജ സ്‌പേസ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, കൺസൾട്ടേഷൻ സ്‌പേസ്, ഔട്ഡോർ സിറ്റിങ് ഏരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്.  മുകൾനിലയിൽ മക്കളുടെ രണ്ടു കിടപ്പുമുറികൾ, ഹോം തിയറ്റർ, ഓപ്പൺ ടെറസ് എന്നിവയാണുള്ളത്. മൊത്തം 5500 ചതുരശ്രയടിയാണ് വിസ്തീർണം. ഉയരവ്യത്യാസമുള്ള പ്ലോട്ടാണ്. പിൻവശത്ത് താഴ്ന്നു കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവിക നിലനിർത്തിയാണ് ഇടങ്ങൾ നിർമിച്ചത്. അതിനാൽ അകത്തളങ്ങളിൽ ഉയരവ്യത്യാസമുണ്ട്. 

പ്രധാന ഹാളിലെ ഹൈലൈറ്റ് ഭിത്തി മുഴുവൻ നിറഞ്ഞുനിൽക്കുന്ന മനോഹരമായ ഒരു ചുവർചിത്രമാണ്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. തടിയിലാണ് ഗോവണി നിർമിച്ചത്. കൈവരികൾ സ്‌റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ചു.

rare-house-poojapura-hall

വ്യത്യസ്ത ബ്ലോക്കുകൾ ആയതുകൊണ്ട്, കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം കുറയാതെ സജീവമാക്കാനും ഒത്തുചേരലിന്റെ ഹൃദ്യത നിറയാനും മനഃപൂർവം ഇടങ്ങൾ തമ്മിൽ കണക്ടിവിറ്റി നൽകി. ഇടനാഴികളും കോർട്യാർഡുകളുമാണ് ഇടങ്ങളെ ഒരുമിപ്പിക്കുന്ന മധ്യസ്ഥനായി വർത്തിക്കുന്നത്. തുറന്ന മേൽക്കൂരയിലൂടെ കാറ്റും മഴയുമെല്ലാം അകത്തേക്ക് വിരുന്നെത്തും. കോർട്യാർഡിൽ ഇതിനായി വാട്ടർബോഡിയും ഒരുക്കിയിട്ടുണ്ട്.

rare-house-poojapura-court

സ്റ്റോറേജിനും ഓരോ അംഗങ്ങളുടെ അഭിരുചിക്കും പ്രാധാന്യം  നൽകിയാണ് കിടപ്പുമുറിയുടെ ഡിസൈൻ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കി. ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. ലാമിനേറ്റഡ് പ്ലൈ കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ.

Plans

പറമ്പിലുള്ള മരങ്ങൾ മുൻഗണന നൽകി സംരക്ഷിച്ചാണ് പുതിയ വീട് രൂപകൽപന ചെയ്തത്. നാട്ടുമാവുകൾ വീടിനു കുളിർത്തണലേകുന്നു. ഇതിൽ കിളികളും അണ്ണാനും വിരുന്നുണ്ണാനെത്തുന്നു. ഇതെല്ലാം ആസ്വദിച്ചിരിക്കാൻ പുറത്ത് ഒരു സിറ്റിങ് ഏരിയ തന്നെ പ്രത്യേകമായി വേർതിരിച്ചു. വീട്ടുകാരുടെ വൈകുന്നേരങ്ങളിലെ ഇഷ്ട ഒത്തുകൂടൽ ഇടമാണിവിടം.

Plans

Project facts

cross-section

Location – Poojapura, Trivandrum

Plot – 30 cents

Area- 5500 sqft

Owner- Dr. Harish Chandran & Dr. Anju Raj

Architects – EGO Design Studio 

Mob– 9847596722

email-  egodesignstudio@gmail.com 

Y.C- 2020

English Summary- Unique House Plan Poojappura, Kerala Home Plans

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA