sections
MORE

ഇത് നമ്മൾ വിചാരിച്ച പോലെയൊരു വീടല്ല; കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന സർപ്രൈസുകൾ

HIGHLIGHTS
  • പതിവു പരമ്പരാഗത വീടുകളിൽ നിന്നും വ്യത്യസ്തമായി രണ്ടു വ്യത്യസ്ത മുഖങ്ങൾ നൽകാൻ ഇവിടെ സാധിച്ചിരുന്നു.
kerala-home-alapuzha
SHARE

ആലപ്പുഴ ജില്ലയിലെ ചൂണ്ടി എന്ന സ്ഥലത്താണ് മീരയുടെയും കുടുംബത്തിന്റെയും പുതിയ വീട്. കാലപ്പഴക്കത്തിൽ അസൗകര്യങ്ങൾ നിറഞ്ഞ പഴയ വീട് പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. അപ്പോഴും ഫൗണ്ടേഷൻ പൊളിച്ചു കളയാതെ അതിൽ കേരളത്തനിമ നിറയുന്ന വീട് ഒരുക്കുകയായിരുന്നു.

പരമ്പരാഗത ശൈലിയുടെ മനോഹാരിതയാണ് വീടിന്റെ പുറംകാഴ്ച. മുകൾനില ഫ്ലാറ്റായി വാർത്തശേഷം അത്യാവശ്യം ഉയരത്തിൽ ജിഐ ട്രസ് ചെയ്ത് ഓടുവിരിക്കുകയാണ് ചെയ്തത്. ഇതുവഴി മേൽക്കൂരയ്ക്ക് താഴെ അധികമായി വിശാലമായ അറ്റിക് സ്‌പേസ് ലഭിച്ചു. വീട്ടിൽ വലിയ ഒത്തുചേരലുകളും സദ്യയുമൊക്കെ ഇവിടെ നടത്താം.

പൊതുവെ വീടുകളുടെ പിൻവശങ്ങൾക്ക് ആരും വലിയ പ്രാധാന്യം കൊടുക്കാറില്ല. എന്നാലിവിടെ മുൻവശം പോലെ തന്നെ പ്രാധാന്യം പിൻഭാഗത്തും ഒരുക്കിയിട്ടുണ്ട്. ലാൻഡ്സ്കേപ്പും വിശാലമായ വരാന്തയുമെല്ലാം  മുന്നിൽ ഉള്ളതുപോലെ തന്നെ പിന്നിലുമുണ്ട് .

kerala-home-alapuzha-backyard

അതിമനോഹരമായ പൂമുഖമാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്. കേരളീയ മാതൃകയിൽ തൂണുകളും മച്ചും ഇൻബിൽറ്റ് സ്റ്റോറേജോടുകൂടിയ ഇരിപ്പിടങ്ങളും ഇവിടം അലങ്കരിക്കുന്നു. ഇവിടെ നിന്നും കയറിയെത്തുന്ന വരാന്തയിൽ പഴയ വീടിന്റെ ഫ്ളോറിങ് നിലനിർത്തിയിട്ടൂണ്ട്.

kerala-home-alapuzha-sitout

രണ്ടു കാർ പോർച്ചുകൾ, മുന്നിലും പിന്നിലും നീളൻ വരാന്തകൾ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ഹോം തിയറ്റർ, ബാൽക്കണി എന്നിവയാണ് 6900 ചതുരശ്രയടിയിൽ ഒരുക്കിയത്.

പ്രധാന വാതിൽ കൂടാതെ ഓഫിസ് സ്‌പേസിലൂടെ അകത്തേക്ക് മറ്റൊരു വാതിലുമുണ്ട്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് ഫോർമൽ ലിവിങ് ക്രമീകരിച്ചത്. ഓഫിസ് ഏരിയയിലെ വാതിലിലൂടെ ഇവിടേക്ക് നേരിട്ടെത്താം. വീടിന്റെ പൊതുവിടങ്ങളിലേക്ക് നോട്ടമെത്തുകയുമില്ല .

kerala-home-alapuzha-formal

ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഫാമിലി ലിവിങ്ങാണ് പ്രധാന ഒത്തുകൂടൽ ഏരിയ. ഇതിന്റെ വശത്തുകൂടെ ഗോവണി പോകുന്നു. തേക്കിൽ കടഞ്ഞെടുത്ത പ്രൗഢമായ ഗോവണി ഉള്ളിലെ ഒരു ശ്രദ്ധാകേന്ദ്രം കൂടിയാണ്. കൈവരികളിൽ തേക്കും ടഫൻഡ് ഗ്ലാസും കൊടുത്തു.

kerala-home-alapuzha-living

ജിപ്സം+ വെനീർ ഫിനിഷിലാണ് ഫോൾസ് സീലിങ് ഒരുക്കിയത്. ഇത് തടിയുടെ പ്രൗഢി നിറയ്ക്കുന്നു. സ്പോട് ലൈറ്റുകളും സ്ട്രിപ് ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു.

kerala-home-alapuzha-dine

ഐലൻഡ് ശൈലിയിലാണ് ഷോ കിച്ചൻ. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കിങ് കിച്ചനും സജ്ജീകരിച്ചു.

kerala-home-alapuzha-kitchen

വിശാലതയാണ് കിടപ്പുമുറിയുടെ സവിശേഷത. അറ്റാച്ഡ് ബാത്റൂമുകൾക്കൊപ്പം സ്റ്റോറേജിനും നിറയെ സൗകര്യം കൊടുത്തിട്ടുണ്ട്. വലിയ ഡ്രസിങ് സ്‌പേസുകൾ മുറിയിലുണ്ട്. എന്നാൽ ഇത് ഒറ്റനോട്ടത്തിൽ മനസിലാകാത്ത വിധത്തിൽ വുഡൻ ഭിത്തി നൽകി കൺസീൽ ചെയ്തു.

kerala-home-alapuzha-bed

മുകൾനിലയിൽ ഡോൾബി ശബ്ദമികവോടെ ഒരുക്കിയ ഹോംതിയറ്ററാണ് ശ്രദ്ധാകേന്ദ്രം. ഇവിടെ ബുക് ഷെൽഫ് കൊടുത്തു ലൈബ്രറി സ്‌പേസുമാക്കിമാറ്റി.

kerala-home-alapuzha-theatre

വീടിന്റെ മിനിയേച്ചർ രൂപമെന്ന പോലെയാണ് മുറ്റത്തുള്ള കാർ പോർച്ചിന്റെ ഡിസൈൻ. മരങ്ങൾ തണൽ വിരിക്കുന്ന വീടിന്റെ മുൻ-പിൻമുറ്റങ്ങൾ നൽകുന്ന അനുഭൂതി ഒന്നുവേറെതന്നെയാണ്. 

ചുരുക്കത്തിൽ പതിവു പരമ്പരാഗത വീടുകളിൽ നിന്നും വ്യത്യസ്തമായി രണ്ടു വ്യത്യസ്ത മുഖങ്ങൾ നൽകാൻ ഇവിടെ സാധിച്ചിരുന്നു. അതുപോലെ പഴമയുടെ പുറംകാഴ്ചയ്ക്കപ്പുറം ഏത് മോഡേൺ ആഡംബര വീടിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ ഒരുക്കാനും ശിൽപികൾക്ക് കഴിഞ്ഞിട്ടുണ്ട്.

kerala-home-alapuzha-aerial

Project facts

Location- Choondi, Alappuzha

Plot- 25 cent

Area- 6900 SFT

Owner- Meera Chandrashekhar

Architect/Designer- Shini Paulose & Paulose Alex

Paul & Shini Architects, Thammanam, Kochi

Mob- 9633961117

Y.C- 2020

English Summary- Traditional Kerala House Plans

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA