sections
MORE

അതിമനോഹരം; കാണുന്നവരെല്ലാം ഈ വീടിന്റെ ആരാധകരായി മാറുന്നു! കാരണമുണ്ട്

HIGHLIGHTS
  • ഒരു പ്രവാസിമലയാളിയുടെ ഗൃഹാതുരതയും നാടിനോടുള്ള നഷ്ടബോധവുമെല്ലാം പരിഹരിക്കാനുള്ള ഇടങ്ങളാണ് ഇവിടെ മനോഹരമായി
karavannur-super-home-riverview
SHARE

തൃശൂർ ജില്ലയിലെ കരുവന്നൂരിലാണ് പ്രവാസിയായ വേണുഗോപാലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. മണലാരണ്യങ്ങൾ നിറഞ്ഞ ഗൾഫിൽ ജോലി ചെയ്യുന്ന ഗൃഹനാഥന്, നാട്ടിലെത്തുമ്പോൾ പച്ചപ്പും പുഴയും പ്രകൃതിയുമായി സല്ലപിക്കുന്ന ഒരു വീട് വേണം എന്നായിരുന്നു ആഗ്രഹം. നിരവധി പ്രൗഢ നിർമിതികൾ ഒരുക്കിയ പ്രശസ്ത ആർക്കിടെക്ട് പി.കെ.ആർ മേനോനും സംഘവുമാണ് വീടിന്റെ ശിൽപികൾ.

കരുവന്നൂർ പുഴ വീടിന്റെ പിൻഭാഗത്തുകൂടെ ഒഴുകുന്നു. രണ്ടു മുഖങ്ങളുണ്ട് ഈ വീടിന്. പ്രവേശനകവാടവും ലാൻഡ്സ്കേപ്പും അടങ്ങുന്ന മുൻഭാഗത്തിനൊപ്പം പ്രൗഢി, പുഴയിലേക്ക് തുറക്കുന്ന വീടിന്റെ പിൻഭാഗത്തിനും കൊടുത്തിട്ടുണ്ട്. മഴക്കാലത്ത് പണ്ട് പ്ലോട്ടിൽ വെള്ളം കയറുമായിരുന്നു. ഇതൊഴിവാക്കാൻ രണ്ടു തട്ടായി പ്ലോട്ട് ഉയർത്തിയ ശേഷമാണ് വീടുപണിതത്.

karavannur-super-home-river

അധികം പകർപ്പുകൾ ഇല്ലാത്ത പുറംകാഴ്ച വേണം എന്നതും ഗൃഹനാഥന്റെ ആവശ്യമായിരുന്നു. അങ്ങനെയാണ് യൂറോപ്യൻ തീമിനെ കേരളത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിലേക്ക് ഇഴുകിച്ചേർത്തത്.  കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ പരിഗണിച്ചു ചരിഞ്ഞ മേൽക്കൂരകളിൽ സവിശേഷ നിറമാർന്ന ഓടുവിരിച്ചു.  സിമന്റ് ടെക്സ്ചർ ഭിത്തികളും ഫ്രഞ്ച് ജാലകങ്ങളും വീടിന്റെ പുറംകാഴ്ചയ്ക്ക് വിദേശ ടച്ച് കൊടുക്കുന്നു. ശരിക്കും പുഴയെ ആസ്പദമാക്കിയാണ് ഈ വീടിന്റെ ഡിസൈൻ എന്നുപറയാം. പുഴയിലേക്ക് അഭിമുഖമായി ഇരിക്കാൻ വിശാലമായ പൂമുഖം കാണാം. കമാനാകൃതിയിലുള്ള ജനാലകൾ പുഴയിലെ കാറ്റിനെ ഉള്ളിലേക്ക് സ്വീകരിക്കാൻ വേണ്ടി നിർമിച്ചതാണ്.

karavannur-super-home

ഗാർഡനിൽ പുഴയോട് ചേർന്ന് ഒരു സ്വിമ്മിങ് പൂളുമുണ്ട്. റിസോർട്ടുകളിലെ പോലെ ഒരു ഇൻഫിനിറ്റ് സ്വിമ്മിങ് പൂളിന്റെ പ്രതീതി ഇവിടെ ലഭിക്കും.

ഡബിൾ ഹൈറ്റുള്ള ഫോയർ വഴിയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ വിശാലമായ ഒരു ലോകത്തെത്തിയ പ്രതീതി ലഭിക്കാൻ ഇത് സഹായിക്കുന്നു. ഇതിനോട് ചേർന്ന് അധികമായി ഒരു ഫാമിലി സിറ്റിങ് ഏരിയയും സജ്ജീകരിച്ചു. ഇവിടെ ടിവി യൂണിറ്റ് കൊടുത്തു.

karavannur-super-home-foyer

കാർ പോർച്ച്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ,അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയത്. എന്നാൽ ഒരു 6000 ചതുരശ്രയടിയുടെ വിശാലത അനുഭവപ്പെടും എന്നതാണ് അകത്തളങ്ങളുടെ സവിശേഷത.

karavannur-super-home-living

ഓരോ ഇടങ്ങളിലും വ്യത്യസ്ത ശൈലികൾ കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്.  ഉദാഹരണത്തിന് ഫോർമൽ ലിവിങ്ങിൽ ഇറ്റാലിയൻ തീമാണ് പ്രതിഫലിക്കുന്നത്. വീട്ടുകാരുടെ അഭിരുചി കൂടി ചോദിച്ചറിഞ്ഞു തയാറാക്കിയ കസ്റ്റമൈസ്ഡ് ഫർണീച്ചറുകളാണ് അഴക് നിറയ്ക്കുന്നത്. ഗ്രീൻ+ യെലോ തീമിലുള്ള കുഷ്യൻ ഫർണിച്ചറും ഹൈലൈറ്റർ ഭിത്തിയും ലൈറ്റുകളുമാണ് ഇവിടെയുള്ളത്.

karavannur-super-home-formal

ഫാമിലി ലിവിങ്ങിലേക്കെത്തുമ്പോൾ റോയൽ കൊളോണിയൽ ശൈലിയാണ് പ്രതിഫലിക്കുന്നത്. ഫ്ലോർ ലെവലിൽ നിന്നും താഴെയായാണ് ഇത് ക്രമീകരിച്ചത്. ലൈറ്റ്+ പർപ്പിൾ കോംബിനേഷനിലുള്ള ഫർണിച്ചറാണ് ഇവിടെ കൊടുത്തത്. വീട്ടുകാർ യാത്രകൾ പോയപ്പോൾ പല സ്ഥലങ്ങളിൽ നിന്നും വാങ്ങിയ കലാവസ്തുക്കളാണ് അകത്തളം അലങ്കരിക്കുന്നത്.

karavannur-super-home-hall

വൈറ്റ്, വുഡൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലം അലങ്കരിക്കുന്നത്. ഗോവണിപ്പടികളിൽ മാത്രം ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചു. പുഴയ്ക്ക് അഭിമുഖമായാണ് ഡൈനിങ്. ഇവിടെ ഭിത്തി ഫ്ലോറൽ ഡിസൈനിലുള്ള വോൾപേപ്പർ ഒട്ടിച്ച് ഭംഗിയാക്കി. ഗോവണിയുടെ താഴെ ബുക് ഷെൽഫ് കൊടുത്ത് ലൈബ്രറിയാക്കി സ്ഥലം ഉപയുക്തമാക്കി. ഒരു ഇൻബിൽറ്റ് എഴുത്തുമേശയും ഇവിടെയുണ്ട് . ഗോവണി കയറി എത്തുമ്പോൾ മുകൾനിലയിലെ ലിവിങും, ബാൽക്കണിയും കിടപ്പുമുറികളുമെല്ലാം പുഴയുടെ മനോഹരകാഴ്ചകളിലേക്ക് മിഴി നട്ടിരിക്കാൻ പാകത്തിനാണ് ഒരുക്കിയിരിക്കുന്നത്.

karavannur-super-home-bed

മോഡേൺ ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. വീട്ടുകാർ സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം കണക്കിലെടുത്ത് കിച്ചൻ ചെറിയ സ്‌പേസിൽ ഒതുക്കി. വൈറ്റ് പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ. കൊറിയൻ ടോപ്പ് വിരിച്ച കൗണ്ടർ. സമീപം മിനി പാൻട്രി കൗണ്ടറുമുണ്ട്. ഫ്രിഡ്ജ്, അവ്ൻ സൗകര്യങ്ങൾ ഇൻബിൽറ്റായി സജ്ജീകരിച്ചു.

karavannur-super-home-kitchen

പുഴയുടെ മനോഹരകാഴ്ചകളിലേക്ക് തുറക്കുന്ന വിശാലമായ ഗ്ലാസ് ജാലകങ്ങളോട് കൂടിയതാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് യൂണിറ്റ്, സീറ്റിങ് സ്‌പേസ് എന്നിവയെല്ലാം കിടപ്പുമുറികൾ സജ്ജം. പേസ്റ്റൽ നിറങ്ങളുടെ ചാരുത ചുവരുകളും കർട്ടനിലുമെല്ലാം കാണാം.

karavannur-super-inside

ചുരുക്കത്തിൽ ഒരു പ്രവാസിമലയാളിയുടെ ഗൃഹാതുരതയും നാടിനോടുള്ള നഷ്ടബോധവുമെല്ലാം പരിഹരിക്കാനുള്ള ഇടങ്ങളാണ് ഇവിടെ മനോഹരമായി ഒരുക്കിയിരിക്കുന്നത്. മനസ്സിൽ ആഗ്രഹിച്ചതിലും മികച്ച വീട് ലഭിച്ചതിൽ വീട്ടുകാരും ഡബിൾഹാപ്പി..

Project facts

Location- Karavannur, Thrissur

Plot- 20 cent

Area- 3000 SFT

Owner- Venugopal Menon

Architect- PKR Menon & Associates, Tripunithura

Ph- 0484 2781668

Y.C- 2020

English Summary- Riverside Holiday Home Thrissur; Luxury House Plans Kerala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA