sections
MORE

ആരും കൊതിക്കുന്ന സൗന്ദര്യം; കേരളത്തനിമയുടെ നിറവിൽ ഒരു സൂപ്പർവീട്

HIGHLIGHTS
  • ഒട്ടും സ്ഥലം പാഴാക്കാതെയുള്ള രൂപകൽപന, ഈ വീട്ടിൽ അതിഥികളായി എത്തുന്നവർക്കും കൗതുകക്കാഴ്ചയാണ്.
kottayam-cute-home
SHARE

കോട്ടയം ചിറക്കടവ് സ്വദേശി എബിയും ഭാര്യ ഡയാനയും വീട് വയ്ക്കാനായി തിരഞ്ഞെടുത്തത് തങ്ങളുടെ റബർ തോട്ടത്തിനകത്തുള്ള സ്ഥലമാണ്. റോഡരികിൽ നിന്നും അൽപം ഉള്ളിലേക്കാണ് ഈ പ്ലോട്ട്. സ്വകാര്യതയും പിന്നെ മരങ്ങൾ നൽകുന്ന തണുപ്പുമായിരുന്നു ആകർഷണം. തങ്ങൾക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ഒരുനിലയിൽ സമ്മേളിക്കുന്ന ഒതുക്കമുള്ള വീടായിരുന്നു ഇരുവരുടെയും മനസ്സിൽ. വീട്ടുകാരുടെ സുഹൃത്തുകൂടിയായ ഡിസൈനർ ശ്രീകാന്ത് പാങ്ങപ്പാടാണ് ഈ വീട് രൂപകൽപന ചെയ്തത്.

മേൽക്കൂര നിരപ്പായി വർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്താണ് ക്ലേ ഓട് വിരിച്ചത്. ഇതിലൂടെ രണ്ടു ഗുണങ്ങളുണ്ടായി. ഒന്ന് മേൽക്കൂരയ്ക്ക് താഴെ അധിക സ്റ്റോറേജ് സ്‌പേസ് ലഭിച്ചു. രണ്ട്, ചൂട് വായുവിന് വികസിക്കാൻ സ്ഥലമുള്ളതുകൊണ്ട് വീടിനുള്ളിലേക്ക് ചൂട് അനുഭവപ്പെടുകയുമില്ല. ടെറസിലേക്ക്  കയറാൻ അടുക്കളയോട് ചേർന്ന് യൂട്ടിലിറ്റി സ്‌റ്റെയർകേസും ഒരുക്കിയിട്ടുണ്ട്.

kottayam-cute-home-yard

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്,  കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

kottayam-cute-home-living

പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ നീളൻ വരാന്തയും പൂമുഖവും ചിട്ടപ്പെടുത്തി.തുറന്ന നയത്തിലാണ് പൊതുവിടങ്ങൾ വിന്യസിച്ചത്. T ഷേപ് ഹാളിലാണ് സ്വീകരണമുറികളും, ഊണുമുറിയും പ്രെയർ സ്‌പേസും  വരുന്നത്.

kottayam-cute-home-dine

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം കൊടുത്തിട്ടുണ്ട്. വീട്ടിൽ ആരെങ്കിലും എത്തിയാൽ നോട്ടം പതിയാത്തവിധം സ്വകാര്യതയോടെയാണ് കിടപ്പുമുറികളുടെ വിന്യാസം.

kottayam-cute-home-bed

ഒരിഞ്ചു പോലും സ്ഥലം നഷ്ടപ്പെടുത്താതെയാണ് അകത്തളക്രമീകരണം. ചെറിയ ഇടങ്ങൾ പോലും ഉപയുക്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് . അതിനാൽ അകത്തേക്ക് കയറുമ്പോൾ വിശാലതയുടെ സന്തോഷം മനസ്സിൽ നിറയും. ഒട്ടും സ്ഥലം  പാഴാക്കാതെയുള്ള രൂപകൽപന, ഈ വീട്ടിൽ അതിഥികളായി എത്തുന്നവർക്കും കൗതുകക്കാഴ്ചയാണ്.

kottayam-cute-home-kitchen

Project facts

Location- Chirakadavu, Kottayam

Area-2100 SFT

Owner- Abi, Dayana

Design- Sreekanth Pangappattu

PG Group of Designs, Kanjirappally

Mob- 9447114080

English Summary- Traditional House Plans Kerala; Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA