ആരും ഒന്നുനോക്കിപ്പോകും! ഇത് എൻജിനീയർ സ്വന്തം വീടൊരുക്കിയ കഥ

HIGHLIGHTS
  • ടൗണിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
engineer-own-house-malapuram
SHARE

മലപ്പുറം സ്വദേശിയും സിവിൽ എൻജിനീയറുമായ ഷിജിൽ തന്റെ വീട് കൺസ്ട്രക്ഷൻ ചെയ്തു.  വീടിന്റെ ആർക്കിടെക്ചർ ഡിസൈൻ മറ്റൊരു ടീമിനെ ഏൽപിച്ചു. സമകാലിക  ശൈലിയിൽ  ഒരുക്കിയ വീടിന്റെ ക്യുബിക് ഡിസൈനാണ് ഹൈലൈറ്റ്. ടൗണിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

engineer-own-house-ext

ആദ്യ കാഴ്ചയിൽ തന്നെ കണ്ണുടക്കുന്ന രൂപഭംഗി ശ്രദ്ധേയമാണ്. ക്യുബിക് ഡിസൈൻ എലമെന്റും പുറംഭിത്തികളിലെ ചെങ്കൽ ക്ലാഡിങ്ങിന്റെ സാന്നിധ്യവും ഭംഗി നിറയ്ക്കുന്നു. പെർഫറേറ്റഡ് ഭിത്തിയാണ് മറ്റൊരു ഹൈലൈറ്റ്. ഇന്റീരിയറിൽ പലയിടത്തും കളർ ഗ്ലാസ് വച്ച് ഫിൽ ചെയ്തു.

engineer-own-house-stair

സിറ്റൗട്ടിൽ നിന്നും ടഫൻഡ് ഗ്ലാസ് സ്‌കൈലൈറ്റ് മേൽക്കൂരയുള്ള ഫോയറിലേക്കാണ് കടക്കുന്നത്. ഫോയറിന്റെ വലതുവശത്ത് ലിവിങ്, പിന്നാലെ ചുറ്റിലും ഡൈനിങ്, കിച്ചൻ, വർക്കേരിയ,  5 കിടപ്പുമുറികൾ, പ്രെയർ സ്‌പേസ് എന്നിങ്ങനെയാണ് ക്രമീകരണം. 3000 ചതുരശ്രയടിയാണ് വിസ്തീർണം. കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകി ധാരാളം ജാലകങ്ങൾ വീട്ടിലുണ്ട്. അതിനാൽ ക്രോസ് വെന്റിലേഷനും സുഗമമാകുന്നു.

engineer-own-house-upper

മെറ്റാലിക് ഡിസൈനൊപ്പം തടിയുടെ കോംബിനേഷനുമാണ് അകത്തളങ്ങൾ വർണാഭമാക്കുന്നത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. 

ലാളിത്യവും ഉപയുക്തതയും നിറയുന്ന അഞ്ചു കിടപ്പുമുറികൾ. താഴെ മൂന്നും മുകളിൽ രണ്ടും വീതം ക്രമീകരിച്ചു. മുകളിലെ കിടപ്പുമുറിയോട് ചേർന്ന് ബാൽക്കണിയും കൊടുത്തിട്ടുണ്ട്.

engineer-own-house-bed

മാറ്റ് ഫിനിഷ് മൾട്ടിവുഡിൽ മൈക്ക ലാമിനേഷൻ ചെയ്താണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ വൈറ്റ്ബ്ലാക്ക്  വിരിച്ചു.

വീടിന്റെ റിയർ വ്യൂ ആസ്വദിക്കാൻ പാകത്തിൽ ഗസീബോയും വീടിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.

ഉടമസ്ഥൻ ഒരു സിവിൽ എൻജിനീയറായതുകൊണ്ട് ഓരോ കോണും സൂക്ഷ്മമായി വിലയിരുത്തിയാണ് ചിട്ടപ്പെടുത്തിയത്. അതിന്റെ സുരക്ഷയും സൗകര്യങ്ങളും സന്തോഷവും അവിടെയെത്തുമ്പോൾ അനുഭവവേദ്യമാകുന്നു.

engineer-own-house-malapuram-ff

Project facts

engineer-own-house-malapuram-gf

Location- Malappuram

Plot- 18 cent

Area- 3000 SFT

Owner- Shijil

Engineer- Shijil (Mob- 9744067274)

Architect- Sidheek Ali, Nabeel

Scrubble Engine Architectual Design Studio 

Mob- +914942425876

Y.C- 2021

English Summary- Budget Kerala House Plans, Interior Design Kerala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA