'ആ സർപ്രൈസ് അസലായി'! ഈ പുതിയ വീട്ടിൽ എത്തുന്നവർ പറയുന്നു

HIGHLIGHTS
  • റോഡിൽ നിന്നും വീടിന്റെ പുറംകാഴ്ച തടസമില്ലാതെ ആസ്വദിക്കാൻ ഉയരം കുറഞ്ഞ മതിലൊരുക്കി.
ettumanur-house-exterior
SHARE

കോട്ടയം അതിരമ്പുഴയിലാണ് തോമസിന്റെയും അഞ്ജുവിന്റെയും പുതിയ വീട്. തറവാടുവീടിനു എതിർവശത്തായി റോഡ് സൈഡിലുള്ള പ്ലോട്ടാണ് സ്വപ്നഭവനം ഒരുക്കാൻ തിരഞ്ഞെടുത്തത്. ഉടമയുടെ ഒരു  സുഹൃത്തുവഴിയാണ് ഡിസൈനർ ഷിന്റോയെ സമീപിക്കുന്നത്. നല്ല നീളവും വീതിയും റോഡ് ഫ്രന്റേജുമുള്ള 27 സെന്റ് പ്ലോട്ടിന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഷിന്റോ വീടൊരുക്കിയത്.

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പ്രെയർ സ്‌പേസ് , കോർട്യാർഡ്, പാറ്റിയോ, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ഓഫിസ്, ബാൽക്കണി എന്നിവയാണ് 3508 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ettumanur-house-yard

വീട്ടിൽ നിന്നും ഡിറ്റാച്ഡ് ആയാണ് പോർച്ച് നിർമിച്ചത്. രണ്ടു കാറുകൾ സുഖമായി പാർക്ക് ചെയ്യാൻ പാകത്തിൽ 400 ചതുരശ്രയടി കാർ പോർച്ചിനായി മാറ്റിവച്ചു. മുറ്റം നാച്ചുറൽ  സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. പരിപാലനം കുറവുള്ള ചെടികളാണ് ലാൻഡ്സ്കേപ്പിൽ ഉൾക്കൊള്ളിച്ചത്.

ettumanur-house-dine

പുറംകാഴ്ച ഡാർക്ക് റസ്റ്റിക് തീമിൽ ഒരുക്കി. അകത്തേക്ക് കയറുമ്പോൾ പ്രസന്നമായ തീമിൽ ഇന്റീരിയറും സെറ്റ് ചെയ്തു. അങ്ങനെ പുറത്തെ ഡാർക്ക് കാഴ്ചകൾ കണ്ടു അകത്തും 'ഡാർക്ക് സീൻ' ആയിരിക്കും എന്ന് പ്രതീക്ഷിച്ചു വീട്ടിലെത്തുന്നവർക്കൊരു സർപ്രൈസ് കൊടുക്കാനും കഴിഞ്ഞു.

ettumanur-house-night

പ്രധാന വാതിൽ കടന്നു അകത്തെത്തിയാൽ സ്വകാര്യതയോടെ ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ഇവിടെ നിന്നും തുറസായ നയത്തിലൊരുക്കിയ കോമൺ ഹാളിലേക്ക് പ്രവേശിക്കാം. ഇവിടെ ഫാമിലി ലിവിങ്, പ്രെയർ സ്‌പേസ്, ഡൈനിങ് എന്നിവ വേർതിരിച്ചു.

ettumanur-house-stair

റെഡ് ഫാബ്രിക് സോഫയും പിന്നിലെ സിമന്റ് ടെക്സ്ചർ ചുവരുമാണ് ഫാമിലി ലിവിങ്ങിന്റെ ഭംഗി. ഇതിനെതിർവശത്തായി ടിവി യൂണിറ്റും സെറ്റ് ചെയ്തു. ഇതിന്റെ വശത്തുകൂടെ പിൻമുറ്റത്തേക്ക് ഇറങ്ങാനായി വാതിൽ കൊടുത്തു. വീട്ടിൽ എന്തെങ്കിലുമൊക്കെ ഫങ്ഷൻ നടക്കുമ്പോൾ വീടിനുള്ളിൽ തിക്കും തിരക്കും ആകാതെ പരമാവധി ആളുകളെ ഉൾക്കൊള്ളിക്കാൻ ഉൾക്കൊള്ളിക്കാൻ ഇതിലൂടെ സാധിക്കും.

ettumanur-house-court

വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയുന്ന  ഒരു പ്രെയർ സ്‌പേസ് വേണം എന്നുണ്ടായിരുന്നു. അതിനായി ഒരു ഭിത്തി മുഴുവൻ വെനീർ പാനലിങ് ചെയ്തു വേർതിരിച്ചു.

ettumanur-house-kitchen-hall

ഡൈനിങ്ങിന്റെ വശത്തുള്ള  ഫോൾഡബിൾ ഗ്ലാസ് ഡോറിലൂടെ ഉദ്യാനത്തിലേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ വീടിനുള്ളിലൂടെ കാറ്റും വെളിച്ചവും കയറിയിറങ്ങും. 

ettumanur-house-patio

സ്‌റ്റോറേജിന് പ്രാധാന്യം കൊടുത്താണ് കിച്ചൻ. താഴെയും മുകളിലും ധാരാളം കബോർഡുകൾ നീക്കിവച്ചു. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സ്പ്ലാഷ്‌ബാക്കിലും ഡാർക്ക് വിട്രിഫൈഡ് ടൈലുകൾ പതിച്ചു. 

ettumanur-house-kitchen

കയറുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം ഫീൽ ചെയ്യുംവിധമാണ് കിടപ്പുമുറികൾ ഒരുക്കിയത്. താഴെ മൂന്നും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ ഒരുക്കി.

ettumanur-house-bed

റോഡിൽ നിന്നും വീടിന്റെ പുറംകാഴ്ച തടസമില്ലാതെ ആസ്വദിക്കാൻ പാകത്തിൽ ഉയരം കുറഞ്ഞ മതിലാണ് പണിതത്. വീടിന്റെ പുറംഭിത്തിയിലും, ഉദ്യാനത്തിലും മതിലിലുമെല്ലാം പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. രാത്രി ഇത് ഓൺ ആകുമ്പോൾ വീട് കാണാൻ മറ്റൊരു ഫീലാണ്. എന്തായാലും ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ചതിൽ വീട്ടുകാർ ഹാപ്പി.

ettumanur-house-double-view

Project facts

Location- Athirampuzha, Kottayam

Plot- 27 cent

Area-  3508 SFT

Owners- Thomas &Dr. Anju

Designer- Shinto Varghese 

Concept Design Studio, Ernakulam 

Ph- +914844864633

Y.C- Jan 2021

English Summary- Best Kerala Home Plans, Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA