ADVERTISEMENT

ആർക്കിടെക്ടുകളായ ഭർത്താവും ഭാര്യയും തങ്ങൾക്കായി ഒരുക്കിയ സ്വപ്നക്കൂടിന്റെ കഥയാണിത്. തൊടുപുഴയ്ക്കടുത്ത് ഇടവെട്ടിയിലാണ് അൻസിലിന്റെയും ഭാര്യ സുമിയയുടെയും ഈ വീട്. വെറും 4 സെന്റ് പ്ലോട്ടിന്റെ സ്ഥലപരിമിതിയെ അപ്രസക്തമാക്കിയാണ്, കുറഞ്ഞ ചെലവിൽ വീട്, തലയുയർത്തി നിൽക്കുന്നത്.

പരമാവധി സ്ഥല ഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ്- ബോക്സ് മാതൃകയിലാണ് എലിവേഷൻ. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിൽ വിന്യസിച്ചു. മുകൾനിലയിൽ ലിവിങ്, പ്രെയർ സ്‌പേസ്, സ്റ്റഡി ഏരിയ, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയും കൊടുത്തു. മൊത്തം 1500 ചതുരശ്രയടിയാണ് വിസ്തീർണം.

4-cent-house-thodupuzha-view

സ്വന്തം വീടായതുകൊണ്ട് പരീക്ഷണങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം ആർക്കിടെക്ടുകൾ ഉപയോഗിച്ചു.സാധാരണ ഉപയോഗിച്ചുപോരുന്ന പ്ലാസ്റ്ററിങ് രീതി ഒഴിവാക്കി, പകരം ക്യുറിങ് ആവശ്യമില്ലാത്ത, വൈറ്റ് സിമന്റ് അധിഷ്ഠിതമായ റെഡി പ്ലാസ്റ്റർ ഉപയോഗിച്ചു. ഇതുവഴി പ്ലാസ്റ്ററിങ് കോസ്റ്റ് കുറയ്ക്കാൻ സാധിച്ചു. വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ ടെറസിൽ ഹീറ്റ് റെസിസ്റ്റന്റ് പ്ലാസ്റ്ററിങ്ങും അടിച്ചിട്ടുണ്ട്.

4-cent-house-thodupuzha-living-JPG

മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം നിയന്ത്രിച്ചതും ചെലവ് പിടിച്ചുനിർത്താൻ സഹായകരമായി. യുപിവിസി ജനലുകളും വാതിലുകളുമാണ് ഉപയോഗിച്ചത്. വീടിനുള്ളിലെ ഡബിൾഹൈറ്റ് സ്‌പേസുകളിൽ പർഗോള സ്‌കൈലൈറ്റ് കൊടുത്തിട്ടുണ്ട്. ഇതുവഴി സൂര്യപ്രകാശം നേരിട്ട് വീടിനുള്ളിലേക്കെത്തുന്നു.

4-cent-house-thodupuzha-balcony

ഊൺമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഓപ്പൺ കിച്ചന്റെ പാൻട്രി കൗണ്ടറിൽ നിന്നും പ്രൊജക്ട് ചെയ്തുനിൽക്കുംവിധമാണ് ഊൺമേശ. സ്ക്വയർ ട്യൂബ്  ഫ്രയിമിൽ വൈറ്റ് മൾട്ടിവുഡ് പീസ് ഒട്ടിച്ചാണ് ഇത് നിർമിച്ചത്.

4-cent-house-thodupuzha-dine

ഗസ്റ്റ് ലിവിങ്- ഫാമിലി ലിവിങ് വേർതിരിക്കുന്നത് ഇറക്കുമതി ചെയ്ത ടെറാക്കോട്ട ജാളി പാർടീഷനാണ്. ജിഐ സ്ക്വയർ ട്യൂബ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ.

4-cent-house-thodupuzha-tv-JPG

സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറിയുടെ ഡിസൈൻ. ഫുൾ ലെങ്ത് വാഡ്രോബുകൾ ഇവിടെ കൊടുത്തു. രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യവും നൽകി. കിടപ്പുമുറികളുടെ ഹെഡ്ബോർഡ് ഹൈലൈറ്റർ നിറങ്ങൾ നൽകി വ്യത്യസ്തമാക്കിയിട്ടുണ്ട്.

4-cent-house-thodupuzha-bed

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

4-cent-house-thodupuzha-kitchen-JPG

വീടിനു സമീപത്തുകൂടി ഒരു കനാൽ ഒഴുകുന്നുണ്ട്. ഇവിടേക്ക് കാഴ്ച ലഭിക്കുംവിധം ബാൽക്കണി വിന്യസിച്ചു.

4-cent-thodupuzha-house-skylit

സ്ട്രക്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 26 ലക്ഷത്തിനു പണി പൂർത്തിയാക്കി. നിലവിലെ നിരക്ക് വച്ച് ഇത്രയും ചതുരശ്രയടി വീട് പണിയാൻ  കുറഞ്ഞത് 32 ലക്ഷമെങ്കിലുമാകുന്നിടത്താണിത് എന്നോർക്കണം...

 

Project facts

Location- Edavetty, Thodupuzha

Plot- 4 Cent

Area-1500 Sqft

Owner & Architects- Ansil K.S & Sumiya Ansil 

Boss Designs & Construction

Mob- 9947440447

English Summary- House Plans under 5 cent plot, budget home plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com