കൺകുളിർക്കെ കണ്ടോളൂ; ഇത് ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സൃഷ്‌ടിച്ച വീട്

HIGHLIGHTS
  • രണ്ടു മാവുകൾ വെട്ടാതെ സംരക്ഷിച്ച്, അതിനിടയിലാണ് വീട് നിർമിച്ചത്.
traditional-green-home-trissur
SHARE

സത്യൻ അന്തിക്കാട് സിനിമകളിലെ ഗ്രാമം പോലെ സുന്ദരമാണ് തൃശൂരിലെ ചേർപ്പ് എന്ന സ്ഥലം. പച്ചപ്പട്ടുടുത്ത പാടങ്ങളും ക്ഷേത്രങ്ങളും കുളങ്ങളുമെല്ലാം നിറയുന്ന മനോഹരമായ ഭൂപ്രകൃതി. ഇവിടെയാണ് വിനീതിന്റേയും രമ്യയുടേയും ദേവധാനി എന്ന പുതിയ വീട്.

ചുറ്റുപാടിനോട് ഇഴുകിചേരുംവിധമാണ് വീടിന്റെ രൂപകൽപന. മുറ്റത്തുണ്ടായിരുന്ന രണ്ടു മാവുകൾ വെട്ടാതെ സംരക്ഷിച്ച്, അതിനിടയിലാണ് വീട് നിർമിച്ചത്. അതിനാൽ മരങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുകയാണ് വീട്.

പരമ്പരാഗത- സമകാലിക ശൈലികളുടെ മിശ്രണമാണ് പുറംകാഴ്ച. പോർച്ച് ട്രസ് വർക്ക് ചെയ്ത് ഓടുവിരിച്ചു. ട്രഡീഷണൽ വീടുകളുടെ മുഖമുദ്രയായ മുഖപ്പും ഇവിടെ കൊടുത്തിട്ടുണ്ട്. പ്രധാനഭാഗങ്ങൾ നിരപ്പായി വാർത്തശേഷം ട്രസ് ചെയ്ത് ഓടുവിരിച്ചു. അതിനാൽ ഉള്ളിൽ ചൂട് കുറവാണ്. നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും മുകൾവശത്തെ ടെറാക്കോട്ട ജാളികളും പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1980 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

traditional-green-home-trissur-living

തുറന്ന നയത്തിലാണ് അകത്തളങ്ങൾ വിന്യസിച്ചത്. എന്നാൽ സ്വകാര്യത വിട്ടുവീഴ്ച ചെയ്തിട്ടുമില്ല. അതിനായി സെമി-പാർടീഷനുകൾ കൊടുത്തിട്ടുണ്ട്. ഇടനാഴികൾ വഴിയാണ് ഇടങ്ങളെ ഒരു ചരടിലെന്ന പോലെ കോർത്തെടുത്തിരിക്കുന്നത്.

ഡബിൾ ഹൈറ്റ് മേൽക്കൂരയുള്ള ഡൈനിങ് ഹാളാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഒരു വശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശയാണ് കൊടുത്തത്. സ്റ്റീൽ ഫ്രയിമുള്ള ടെറാക്കോട്ട തൂക്കുവിളക്കുകൾ ഊൺമേശയുടെ മേൽക്കൂരയിൽ നിന്നും വെളിച്ചം പൊഴിക്കുന്നു.

traditional-green-home-trissur-dine

ഇവിടെ നിന്നും സ്ലൈഡിങ് ഗ്ലാസ് വാതിൽ വഴി പുറത്തെ കോർട്യാർഡിലേക്കിറങ്ങാം. ഡൈനിങ് സമീപം അകത്തായി മറ്റൊരു കോർട്യാർഡുമുണ്ട്. ഇരു കോർട്യാർഡുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.  ഇൻഡോർ പ്ലാന്റുകൾ നൽകി കോർട്യാർഡുകൾ ഹരിതാഭമാക്കി.

traditional-green-home-trissur-court

ടഫൻഡ് ഗ്ലാസ് മേൽക്കൂരയുള്ള ഇൻഡോർ കോർട്യാർഡ് പൂജാസ്‌പേസായും വർത്തിക്കുന്നു. ഔട്ഡോർ കോർട്യാർഡിന്റെ തുറന്ന മേൽക്കൂരയിലൂടെ എത്തുന്ന മഴയും കാറ്റും വെയിലുമെല്ലാം വീടിനുള്ളിൽ ഇരുന്നാസ്വദിക്കുകയും ചെയ്യാം.

traditional-green-home-trissur-upper

ഫർണിച്ചറുകൾ ഇന്റീരിയറിനോട് ഇഴുകിചേരുംവിധം പ്രത്യേകം നിർമിച്ചെടുത്തു. സ്വീകരണർമുറിയിലെ ഫർണിച്ചറുകൾ ഇൻബിൽറ്റായി നിർമിച്ചു. വൈറ്റ്, വുഡൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് പൊതുവിടങ്ങളിൽ നിലത്തുവിരിച്ചത്.

traditional-green-home-trissur-bed

മുറ്റത്തും കരിങ്കല്ല് വിരിച്ച നടപ്പാതയും നിറയെ ചെടികളും കാണാം. പാലുകാച്ചൽ കഴിഞ്ഞു വീട്ടിലെത്തിയ അതിഥികളും പച്ചപ്പിന്റെ കാഴ്ചകൾ കൺകുളിർക്കെ കണ്ടാണ് മടങ്ങുന്നത്. വീടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലും ഹിറ്റായിരുന്നു.നിരവധി ആളുകളാണ് വീടിന്റെ പ്ലാനും മറ്റും അന്വേഷിച്ചത്.ചുരുക്കത്തിൽ ആരുടേയും മനസ്സിനെ ആകർഷിക്കുന്ന ഭംഗിയാണ് ദേവധാനി എന്ന ഈ വീടിന്.

traditional-green-home-trissur-bed

Project facts

Location- Cherpp, Thrissur

Plot- 40 cent

Area- 1980 SFT

Owner- Vineeth & Ramya

Design- ViewPoint Designs, Thrissur

Mob- 90610 48106

Y.C- 2020

English Summary- Traditional Kerala Home Plans, Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA