എന്നാലും ഇതെങ്ങനെ സംഭവിച്ചു? കണ്ടാൽ വിശ്വസിക്കുമോ ഈ രൂപാന്തരം!

HIGHLIGHTS
  • 1990 കളിലെ ഡിസൈനായിരുന്നു വീടിനകത്തും പുറത്തും. ഇതിൽ പുറംകാഴ്ചയാണ് അടിമുടി മാറ്റിയത്.
thamarasery-house-exterior
SHARE

കോഴിക്കോട് താമരശേരിയിലാണ് പ്രവാസിയായ ആസിഫ് കാഞ്ഞിരത്തിങ്ങലിന്റെയും കുടുംബത്തിന്റെയും മുഖം മിനുക്കിയ വീട്. 25 വർഷം പഴക്കമുള്ള വീടിനെ, മകളുടെ വിവാഹത്തോടനുബന്ധിച്ച് കാലോചിതമായി പരിഷ്കരിക്കുകയാണ് ഇവിടെ ചെയ്തത്. 

thamarasery-house-old
പഴയ വീട്

കാഴ്ച കൊണ്ടും സൗകര്യങ്ങൾ കൊണ്ടും പുതിയ കാലത്തിലേക്ക് വീടിനെ പറിച്ചുനടണം എന്ന ആവശ്യമാണ് ഗൃഹനാഥൻ മുന്നോട്ടുവച്ചത്. 1990 കളിലെ ഡിസൈനായിരുന്നു വീടിനകത്തും പുറത്തും. ഇതിൽ പുറംകാഴ്ചയാണ് അടിമുടി മാറ്റിയത്. പഴയ സ്ലോപ് റൂഫ് മാറ്റി ഒരു വശം ഫ്ലാറ്റ് ബോക്സ് ആകൃതിയിൽ ആക്കി. കാർ പോർച്ചിനും ബാൽക്കണിക്കും മുകളിലെ റൂഫ് സ്ലോപ് വാർത്തതിനൊപ്പം ട്രസ് ചെയ്ത് ഓടുവിരിച്ചു. മുൻവശത്തെ ഡബിൾഹൈറ്റ് ഷോ വാളാണ് കാഴ്ചയിലെ  ഹൈലൈറ്റ്. സിമന്റ് ഭിത്തിയിൽ ഗ്രൂവുകൾ നൽകി അതിനു മുകളിൽ ടെക്സ്ചർ പെയിന്റ് ചെയ്താണ് ഇത് ഒരുക്കിയത്.

thamarasery-house-before-after

പ്രധാനറോഡിനോട് ചേർന്ന പ്ലോട്ടാണിത്. പഴയ മുറ്റത്ത് വീട്ടുകാരുടെ വക ചെറുകടമുറിയും ഗോഡൗണും ഉണ്ടായിരുന്നു. ഇത് പൊളിച്ചുകളഞ്ഞു മുറ്റം തുറന്നതാക്കി ഇന്റർലോക് വിരിച്ചു. അതുവഴി റോഡിൽനിന്നാൽ വീടിന്റെ സുന്ദരമായ ദൃശ്യം തടസങ്ങൾ  ഇല്ലാതെ ആസ്വദിക്കാനും ഇപ്പോൾ സാധിക്കും.

thamarasery-house-road-view

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

അനാവശ്യ പാർടീഷനുകൾ മാറ്റി അകത്തളം സെമി- ഓപ്പൺ നയത്തിലേക്ക് കൊണ്ടുവന്നു. അതോടെ കൂടുതൽ കാറ്റും വെളിച്ചവും ഉള്ളിലെത്താൻ തുടങ്ങി

thamarasery-house-hall

പഴയ ഫർണിച്ചറുകളും അകത്തെ സീലിങ്ങും മാറ്റി പുതിയതാക്കി. കർട്ടനുകളും ലൈറ്റുകളും പുതിയതാക്കിയതോടെ അകത്തളം കൂടുതൽ പുതുമ പ്രതിഫലിക്കുന്നതായിമാറി.

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളാണുള്ളത്. മുറിയുടെ ഹെഡ്‌സൈഡ് വോൾ ഹൈലൈറ്റ് ചെയ്തു പരിഷ്കരിച്ചു. കൂടുതൽ സ്റ്റോറേജ് സൗകര്യങ്ങൾ കൊടുത്തു. കിടപ്പുമുറികളോട് ചേർന്ന് അറ്റാച്ഡ് ബാത്റൂം കൊടുത്തു. പഴയ ബാത്റൂമുകളുടെ ടൈൽസ് മാറ്റി. 

thamarasery-house-bed

ഗൃഹനാഥന്റെ മകൾ ഇന്റീരിയർ ഡിസൈനർ ആയതുകൊണ്ട് അവരുടെ കയ്യൊപ്പും വീടിന്റെ അകത്തളങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 10 നായിരുന്നു പരിഷ്കരിച്ച വീട്ടിലേക്കുള്ള  കയറിത്താമസം. ഇപ്പോൾ പഴയ വീട് മനസ്സിൽ വച്ചുകൊണ്ട് ഇവിടേക്കെത്തുന്ന  ബന്ധുക്കളും സുഹൃത്തുക്കളും പുതിയ വീട് കണ്ട് ആശയക്കുഴപ്പത്തിലാകാറുണ്ട് എന്നതാണ് ക്ലൈമാക്സ്..

thamarasery-house-front-view

Project facts

Location- Thamarassery, Calicut

Area- 2500 SFT

Owner- Asif Kanjirathingal

Design- Mubasir, Abdul Khader

C-done designs, Thamarassery

Mob- 9895913394

Y.C- Feb 2021

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Renovated House Thamarassery; Renovated House Plans Kerala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA