കണ്ടാൽ ഇടത്തരം വീട്; പക്ഷേ അകത്താണ് സർപ്രൈസ്! ഒപ്പം പുതുവർഷസമ്മാനവും

HIGHLIGHTS
  • ജനുവരിയിലായിരുന്നു പാലുകാച്ചൽ. വീട്ടുകാർ പുതിയ വീടിന്റെ സൗകര്യങ്ങളിൽ ഡബിൾ ഹാപ്പി..
luxury-house-manjeri-exterior
ചിത്രങ്ങൾ- അജീബ് കൊമാച്ചി
SHARE

മലപ്പുറം മഞ്ചേരിയിലാണ് മുനീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നാട്ടിൽ ബിസിനസ് ചെയ്യുന്ന ഗൃഹനാഥന് പ്രീമിയം സൗകര്യങ്ങളുള്ള ഒരു വീട് വേണം എന്നതായിരുന്നു ആവശ്യം.

ട്രഡീഷണൽ+ കന്റെംപ്രറി ശൈലികൾ കൂട്ടിയിണക്കിയാണ് പുറംകാഴ്ച. പല തട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരകളാണ് പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നത്. സ്‌ട്രക്‌ചറിലുള്ള പോർച്ച് കൂടാതെ മുറ്റത്ത് മറ്റൊരു കാർ പോർച്ചും കൊടുത്തിട്ടുണ്ട്. താന്തൂർ സ്‌റ്റോൺ വിരിച്ചു മുറ്റം ഭംഗിയാക്കി.

luxury-house-manjeri-yard

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡുകൾ, പ്രെയർ സ്‌പേസ്,  കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഫർണിച്ചറുകൾ ഇന്റീരിയറിലെ പ്രൗഢിക്ക് മാറ്റുകൂട്ടാനായി പ്രത്യേകം അളവെടുത്തു സൈറ്റിൽ പണിതെടുത്തതാണ്. തേക്കാണ് ഫർണീച്ചറുകൾക്കും പാനലിങ്ങിനുമൊക്കെ ഉപയോഗിച്ചത്. 

luxury-house-manjeri-living

ഇന്ത്യൻ മാർബിളാണ് നിലത്തുവിരിച്ചത്. വാം ടോൺ ലൈറ്റുകളാണ് അകത്തളത്തിലെ മറ്റൊരാകർഷണം.ഇതും കസ്റ്റമൈസ് ചെയ്തതാണ്. ഹാങ്ങിങ്, കൺസീൽഡ്, സ്പോട് ലൈറ്റുകൾ അകത്തളം കമനീയമാക്കുന്നു.

luxury-house-manjeri-hall

രണ്ടു കോർട്യാർഡുകളാണ് വീടിനുള്ളിലെ ശ്രദ്ധകേന്ദ്രങ്ങൾ. ഫാമിലി ലിവിങ്ങിൽ നിന്നും പ്രവേശിക്കുംവിധമാണ് ആദ്യത്തെ കോർട്യാർഡ്. ഇവിടെ തുറന്ന മേൽക്കൂര കൊടുത്തു എന്നത് കൗതുകകരമാണ്. കാരണം താഴെ ഫർണിച്ചറും പാനലിങ് ചെയ്ത ഫ്‌ളോറുമാണ്. എന്നാൽ മഴവെള്ളം വീണു ഇത് നശിക്കും എന്ന പേടിവേണ്ട. ഈർപ്പത്തെ പ്രതിരോധിക്കുന്ന ഇമ്പോർട്ടഡ് സാമഗ്രികൾ കൊണ്ടാണ് ഈ കോർട്യാർഡിലെ ഫർണിഷിങ് ചെയ്തത്. 

luxury-house-manjeri-court-inside

ഡൈനിങ്ങിനോട് ചേർന്നാണ് രണ്ടാമത്തെ കോർട്യാർഡ്. ഇത് ഡബിൾ ഹൈറ്റിൽ സ്‌കൈലൈറ്റ് റൂഫുള്ള ക്ളോസ്ഡ് കോർട്യാർഡാണ്. ഇവിടെ വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്. ഇത് ഉള്ളിൽ ഹരിതാഭ നിറയ്ക്കുന്നു. ഗസ്റ്റ് ലിവിങ്ങിൽ ഒരു വശത്തെ ഭിത്തി മുഴുവൻ ഗ്ലാസ് കൊടുത്തു. ഇതിലൂടെ അപ്പുറത്തെ കോർട്യാർഡിന്റെ മനോഹരമായ ദൃശ്യം സ്വീകരണമുറിയിൽ ഇരുന്നുതന്നെ ആസ്വദിക്കാൻ സാധിക്കും. 

luxury-house-manjeri-court

ഡബിൾ ഹൈറ്റിലാണ് ഫാമിലി ലിവിങ്. ഇവിടെ ഭിത്തിയിൽ ടിവി യൂണിറ്റും വേർതിരിച്ചു. ഇരുനിലകളും തമ്മിലുള്ള കണക്‌ഷൻ സ്‌പേസായും ഇവിടം വർത്തിക്കുന്നു. ഡൈനിങ് ടേബിളിനടുത്തുള്ള ഭിത്തി വെനീർ പാനലിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തത് ഭംഗിയായിട്ടുണ്ട്.

luxury-house-manjeri-family-living

തേക്ക്+ ടഫൻഡ് ഫ്ലാഷ് കോംബിനേഷനിലാണ് സ്‌റ്റെയർകേസ്. ഇത് കയറി എത്തുന്നത് അപ്പർ ഹാളിലേക്കാണ്. ഇവിടെയും ഒരു ലിവിങ് സ്‌പേസ് സജ്ജീകരിച്ചിട്ടുണ്ട്.

luxury-house-manjeri-upper

മറൈൻ പ്ലൈവുഡ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. പ്രധാന കിച്ചനിൽ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും കൊടുത്തിട്ടുണ്ട്. ഇതിനും നാനോവൈറ്റ് ടോപ്പാണുള്ളത്.

luxury-house-manjeri-kitchen

വീട്ടിലെ ഓരോ അംഗത്തിന്റെയും അഭിരുചികൾ മനസ്സിലാക്കിയാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണ് വിന്യസിച്ചത്. ഹെഡ്‌സൈഡ് ഭിത്തിയിൽ തേക്കിന്റെ ഫിനിഷിൽ പാനലിങ് കൊടുത്തു ഹൈലൈറ്റ് ചെയ്തു. വിശാലമാണ് ഓരോ കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഇവിടെ സജ്ജീകരിച്ചു.

luxury-house-manjeri-bed

ജനുവരിയിലായിരുന്നു പാലുകാച്ചൽ. താമസിക്കാൻ തുടങ്ങിയിട്ട് രണ്ടു മാസമായിട്ടേ ഉള്ളുവെങ്കിലും, വീട്ടുകാർ പുതിയ വീടിന്റെ കെട്ടിലും മട്ടിലും സൗകര്യങ്ങളിലും ഡബിൾ ഹാപ്പി..

luxury-house-manjeri-dine

Project facts

Location- Manjeri, Malappuram

Area- 3500 SFT

Owner- Muneer

Design- Shameer Babu

Shameer Associates

Mob- 75106 00504

Y.C- Jan 2021

ചിത്രങ്ങൾ- അജീബ് കൊമാച്ചി 

English Summary- Best Luxury House Plans in Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA