ഇതുപോലെ ഒരു വീട് കേരളത്തിൽ വിരളം; കാഴ്ചയ്ക്കപ്പുറമാണ് ഈ അനുഭവം

HIGHLIGHTS
  • പകൽസമയങ്ങളിൽ പൊതുവിടങ്ങളിൽ ലൈറ്റിടേണ്ട കാര്യമില്ല. ഫാൻ ഇട്ടില്ലെങ്കിലും ചൂട് അറിയില്ല..
chavakad-house-exterior
SHARE

തൃശൂർ ചാവക്കാടാണ് പ്രവാസിയായ ഷാഹുൽ ഹമീദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 15 സെന്റ് പ്ലോട്ട് മാത്രമാണുള്ളത്. ഇവിടെ പരമാവധി മുറ്റവും ലാൻഡ്സ്കേപ്പും ഒരുക്കണം. കൂടാതെ അകത്തളങ്ങളിൽ കാറ്റും വെളിച്ചവും പച്ചപ്പും നല്ലതുപോലെ നിറയണം. വീട്ടിൽ എത്ര ദിവസം അടച്ചിരിക്കേണ്ടി വന്നാലും ബോറടിക്കരുത്.. തുടങ്ങിയ ഒരുകൂട്ടം ഡിമാൻഡുകളായിരുന്നു വീട്ടുകാർക്കുണ്ടായിരുന്നത്. ഇതെല്ലാം പ്രാവർത്തികമാക്കിയാണ് വീട് രൂപകൽപന ചെയ്തത്. മുറ്റത്തുണ്ടായിരുന്ന ഫലവൃക്ഷങ്ങൾ നിലനിർത്തി. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു. 

chavakad-house-landscape

സമകാലിക ബോക്സ് ശൈലിയിലാണ് എലിവേഷൻ. കാറ്റിനെയും വെളിച്ചത്തെയും അകത്തേക്കാനയിക്കാൻ എംഎസ് ഗ്രില്ലുകൾ മുകളിലും താഴെയും കൊടുത്തു. കാർ പോർച്ചിന്റെ മുകളിൽ എംഎസ് ജാളി വർക്കും കൊടുത്തു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ബാൽക്കണി എന്നിവയാണ് 4700 ചതുരശ്രയടിയിൽ വിന്യസിച്ചത്. അകത്തേക്ക് കയറിയാൽ ഫോർമൽ, ഫാമിലി ലിവിങ് ഡബിൾ ഹൈറ്റാണ്. ഇത് കൂടുതൽ വിശാലതയും ക്രോസ് വെന്റിലേഷനും ഉറപ്പാക്കുന്നു. 

chavakad-house-family-living

മറ്റു വീടുകളിൽ ഒന്നും കാണാത്ത ഒരു സർപ്രൈസ് ഇവിടെയുണ്ട്. അതാണ് ഇടങ്ങളെ കണക്ട് ചെയ്തു നീളത്തിൽ കിടക്കുന്ന കോർട്യാർഡ്. പുറത്തുനിന്നും തുടങ്ങി ഫാമിലി ലിവിങ്ങിനെയും മാസ്റ്റർ ബെഡ്‌റൂമിനെയും വലംവച്ച് അടുക്കളയിൽ ചെന്നവസാനിക്കുന്നു ഈ നെടുനീളൻ കോർട്യാർഡ്.

chavakad-house-court

ഫ്ലോറിങ്ങിൽ വൈവിധ്യം പരീക്ഷിച്ചിട്ടുണ്ട്. പൊതുവിടങ്ങൾ വിട്രിഫൈഡ് ടൈൽ വിരിച്ചു. ഇടങ്ങളെ കണക്ട് ചെയ്യുന്ന പാസേജ് ഗ്രാനൈറ്റ് വിരിച്ചു. ഗസ്റ്റ് ലിവിങ്ങിൽ വുഡൻ ഫിനിഷ്ഡ് ടൈൽ വിരിച്ചു ഹൈലൈറ്റ് ചെയ്തു. ജിപ്സം+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ്ങും ലൈറ്റുകളും കൊടുത്തു. അധികം ഗിമ്മിക്കുകൾ ഒന്നുമില്ലാതെ പ്ലെയിൻ ഡിസൈനിലാണ് സീലിങ് ഡിസൈൻ.

chavakad-house-dine

മൂന്നു ശൈലികളുടെ മിശ്രണമാണ് സ്‌റ്റെയർകേസ്. തുടക്കത്തിൽ കൈവരികൾ ഇല്ല. രണ്ടാമത്തെ ലാൻഡിങ്ങിൽ കൈവരികൾ തുടങ്ങുന്നു. മുകളിലെത്തുമ്പോൾ ഒരു സ്റ്റംപ്  തീമിൽ കൈവരികൾ കൊടുത്തു.

chavakad-house-stair

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ കൊടുത്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ വേർതിരിച്ചു.

chavakad-house-bed

വിശാലമായ ഓപ്പൺ കിച്ചൻ സജ്ജീകരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളും ഇവിടെ വിന്യസിച്ചു. മറൈൻ പ്ലൈവുഡ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അടുക്കളയിലെ സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നാൽ കോർട്യാർഡിലേക്കിറങ്ങാം എന്ന പുതുമയുമുണ്ട്. ഈ ഡോർ തുറന്നിട്ടാൽ പുറത്തുനിന്നുള്ള കാറ്റ് ഇവിടെ എത്തിച്ചേരും.

chavakad-house-kitchen

ഉള്ളിലെ നെടുനീളൻ കോർട്യാർഡിൽ ഇൻഡോർ പ്ലാന്റുകളും ഹാജരുണ്ട്. സീലിങ്ങിൽ പർഗോള ഗ്ലാസിട്ടു സ്‌കൈലൈറ്റ് കൊടുത്തിട്ടുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തും. അതിനാൽ പകൽസമയങ്ങളിൽ പൊതുവിടങ്ങളിൽ ലൈറ്റിടേണ്ട കാര്യമില്ല. ഫാൻ ഇട്ടില്ലെങ്കിലും ചൂട് അറിയുകയുമില്ല. ചുരുക്കത്തിൽ ചെറിയ പ്ലോട്ടിൽ തങ്ങളുടെ വിശാലമായ ആഗ്രഹങ്ങൾ എല്ലാം സമ്മേളിക്കുന്ന വീട് സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

chavakad-house-skylit

Project facts

Location- Chavakkad, Thrissur

Plot- 15 cent

Area- 4700 SFT

Owner- Shahul Hameed

Design- Brick & Stone, Ponnani

Mob- 99955 50051 

Y.C- 2020

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Eco Friendly Modern House Plan Kerala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA