കേരളത്തനിമയോടെ മനോഹരമായ വീട്; ഉള്ളിൽ വേറിട്ട കാഴ്ചകളും!

HIGHLIGHTS
  • മുകൾനിലയിൽ അറ്റിക് സ്‌പേസും ലഭിച്ചു. ഇത് മൾട്ടി-യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കുന്നു.
traditional-home-vytila-close
SHARE

എറണാകുളം വൈറ്റിലയിലാണ് പുറംകാഴ്ചയിൽ പരമ്പരാഗത ഭംഗിയോടെ നിലകൊള്ളുന്ന ഈ വീട്. പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുകളഞ്ഞാണ് പുതിയ വീടുപണിതത്. വീട്ടുകാർക്ക് പുറംകാഴ്ചയിൽ പരമ്പരാഗതവും, അകത്തളത്തിൽ ആധുനിക സൗകര്യങ്ങളുമുള്ള വീട് വേണം എന്നതായിരുന്നു ആഗ്രഹം. ഇതിൻപ്രകാരമാണ് രൂപകൽപന.

traditional-home-vytila-lawn

മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്തു ഓടുവിരിച്ചു. ഇതിലൂടെ മുകൾനിലയിൽ അറ്റിക് സ്‌പേസും ലഭിച്ചു. ഇത് മൾട്ടി-യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കുന്നു. പഴമ തോന്നിക്കാൻ പഴയ കെട്ടിടം പൊളിച്ച ഓട് കഴുകി പുനരുപയോഗിച്ചു. അതുപോലെ പഴയ വീട്ടിലെ കട്ടിള, ജനൽ എന്നിവ പുനരുപയോഗിച്ചു.

traditional-home-vytila

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ,നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ലൈബ്രറി, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2400 ചതുരശ്രയടിയിൽ വിന്യസിച്ചത്.

traditional-home-vytila-living

ലിവിങ്, ഡൈനിങ്, സ്‌റ്റെയർ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. വെനീർ+ പ്ലൈവുഡ് ഫിനിഷിലാണ് ഫർണിച്ചറും പാനലിങ്ങും.

traditional-home-vytila-dine

ഡെഡ് സ്‌പേസ് പരമാവധി കുറച്ചാണ് ഗോവണിയുടെ ഡിസൈൻ. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഇതിന്റെ വശത്തായി വാഷ് ഏരിയ ക്രമീകരിച്ചു. 

traditional-home-vytila-stair

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ വിന്യസിച്ചു.

traditional-home-vytila-kitchen

താഴെ മൂന്നും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് മുറികളിൽ സജ്ജീകരിച്ചു.

traditional-home-vytila-bed

മുറ്റം നാച്ചുറൽ സ്‌റ്റോണും പെബിൾസും വിരിച്ചു ഭംഗിയാക്കി. വശത്തായി പുൽത്തകിടിയും ചെറിയ ഗാർഡനുമുണ്ട്.

Project facts

Location- Vytilla, Ernakulam

Plot- 14 cent

Area- 2400 SFT

Owner- Haridas

Design Plan, Construction- Mejo Kurian

Voyage Designs, Kochi

Mob- 9745640027

Interior- Aesthetiks Interiors

Y.C- Nov 2020

English Summary- Kerala House Plans; Home Tour Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA