അപ്പർ മിഡിൽക്ലാസ് മലയാളികൾ ആഗ്രഹിക്കുന്നത് ഇങ്ങനെ ഒരു വീടായിരിക്കും!

best-kerala-home
SHARE

മലപ്പുറം ജില്ലയിലെ കോനല്ലൂർ എന്ന സ്ഥലത്താണ് ഷമീറിന്റെയും കുടുംബത്തിന്റെയും  വീട്. പല തട്ടുകളായുള്ള മേൽക്കൂരയും മനോഹരമായ ലാൻഡ്സ്കേപ്പുമാണ് ഇതുവഴി പോകുന്നവരെ ആകർഷിക്കുന്നത്. മേൽക്കൂര ചരിച്ചുവാർത്തു ഷിംഗിൾസ് വിരിച്ചു. ഇളംനിറത്തിനാണ് പുറംകാഴ്ചയിൽ പ്രാധാന്യം. ഒരുവശത്ത് ഡബിൾഹൈറ്റ് ഷോവോളിൽ സ്‌റ്റോൺ ക്ലാഡിങ്ങും വിരിച്ചു. നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച മുറ്റത്ത് പരമാവധി മരങ്ങൾ നിലനിർത്തിയിട്ടുണ്ട്. മുറ്റത്തെ മാവ് പ്രത്യേകം ചുറ്റുതറ കെട്ടി വേർതിരിച്ചു.

best-kerala-home-yard

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവ താഴത്തെ നിലയിൽ ഒരുക്കി. മുകൾനിലയിൽ ഒരു കിടപ്പുമുറി, ഹോം തിയറ്റർ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവ വരുന്നു. മൊത്തം 2970 ചതുരശ്രയടിയാണ് വിസ്തീർണം. 

വൈറ്റ്- വുഡൻ തീമിലാണ് അകത്തളഫർണിഷിങ്. വാതിൽ തുറന്നു പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ ടിവി യൂണിറ്റും കൊടുത്തു. ഫർണിച്ചർ കസ്റ്റമൈസ് ചെയ്തു. പെൻഡന്റ് ലൈറ്റുകൾ ഇവിടെ പ്രഭ ചൊരിയുന്നു. ഇറ്റാലിയൻ മാർബിൾ, വുഡൻ ടൈൽ എന്നിവ ഫ്ലോറിങ്ങിലെ സാന്നിധ്യങ്ങളാകുന്നു.

best-kerala-home-theatre

നാനോവൈറ്റ് ടോപ്പാണ് ഊണുമേശയ്ക്ക്. ഇതിനോട് ചേരുന്ന വൈറ്റ് ചെയറുകൾ കൊടുത്തു. ഡൈനിങ്ങിനു സമീപം കോർട്യാർഡ് വരുന്നു. ഇവിടേക്ക് ആനയിക്കുന്ന പാസേജ്, വുഡൻ ടൈൽ വിരിച്ചു വേർതിരിച്ചു.

best-kerala-home-dine

മുകൾനിലയിൽ ഓപ്പൺ ശൈലിയിൽ കിഡ്സ് റൂം വേർതിരിച്ചത് ശ്രദ്ധേയമാണ്. കൺസീൽഡ് സ്റ്റോറേജ് സൗകര്യമുള്ള ബങ്ക് ബെഡാണ് ഇവിടെ ഉപയോഗിച്ചത്. ഡോൾബി മികവിൽ ഹോംതിയറ്റർ ഒരുക്കി. അധിക അതിഥികൾ ഉള്ള പക്ഷം ഇവിടം ഒരു കിടപ്പുമുറിയാക്കി പരിവർത്തനം ചെയ്യുകയുമാകാം.

best-kerala-home-kidbed

മൾട്ടിവുഡ്+  മൈക്ക ഫിനിഷിൽ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു  ഫ്രിഡ്ജ്, അവ്ൻ, വാഷിങ് മെഷീൻ തുടങ്ങിയവ ഇൻബിൽറ്റായി കൊടുത്തു.  ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.

best-kerala-home-kitchen

രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

Project facts

Location- Athavanad, Malappuram

Plot- 40 cent

Area- 2970 SFT

Owner- Shameer

Architect- Shajeeh KK 

Crayon Architects, Malappuram

Mob- 9746939689

Y.C- 2019

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Contemporary House Kerala; Best Home Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA