ADVERTISEMENT

കണ്ണൂർ പഴയങ്ങാടിയിലാണ് പ്രവാസിയായ റഫീക്കിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.  റോഡ് സൈഡിലുള്ള പ്ലോട്ട് വാങ്ങി, ഇവിടെയുള്ള പഴയ കെട്ടിടം പൊളിച്ചു കളഞ്ഞശേഷമാണ് വീടുപണിതത്. പ്ലോട്ടിന്റെ ഒത്ത നടുക്കായി ഒരു നെല്ലിമരവും വറ്റാത്ത കിണറും ഉണ്ടായിരുന്നു. ഇത് സംരക്ഷിച്ചു വേണം വീടുപണിയാൻ എന്ന വീട്ടുകാരുടെ ആവശ്യമായിരുന്നു വെല്ലുവിളി.

സമകാലിക ഫ്യൂഷൻ മാതൃകയിലാണ് പുറംകാഴ്ച. മേൽക്കൂര ചരിച്ചുവാർത്തു ഓടുവിരിച്ചു. മേൽക്കൂര ഡബിൾ ഹൈറ്റിൽ ഒറ്റ യൂണിറ്റായി വാർത്ത ശേഷം ഇടത്തട്ടുകൾ കൊടുത്താണ് മുകൾനില സജ്ജീകരിച്ചത്. ഇതുവഴി വീടിനുള്ളിൽ മുഴുവനും നല്ല വിശാലതയും ക്രോസ് വെന്റിലേഷനും അനുഭവപ്പെടുന്നു. 

kannur-eco-house-living

വീടിനെ തൊട്ടുരുമ്മി നെല്ലിമരം തലയുയർത്തി നിൽക്കുന്നത് കാണാം. വശത്തെ കിണറിനെ മറച്ചുകൊണ്ട് ഒരു സൈഡ് കോർട്യാർഡ് സെറ്റ് ചെയ്തു. ഇവിടെ ജിഐ ഗ്രില്ലും ഗ്ലാസ്  സീലിങ്ങും ചെയ്തു മറച്ചതിനൊപ്പം ഇരിപ്പിടസൗകര്യവും വേർതിരിച്ചു. ഡ്രൈവ് വേ നാച്ചുറൽ സ്റ്റോൺ വിരിച്ചു. സിറ്റൗട്ടിലും മതിലിലും വുഡൻ ടൈൽ ക്ലാഡിങ്ങിന്റെ സാന്നിധ്യം കാണാം.

kannur-eco-house-upper

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ലേഡീസ് ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

kannur-eco-house-hall

ഫോർമൽ ലിവിങ് സ്വകാര്യതയോടെ വേർതിരിച്ചു. ഇവിടെ ബ്രൗൺ കുഷ്യൻ സോഫ യൂണിറ്റ് കൊടുത്തു. വശത്തെ ഭിത്തി പാനലിങ് ചെയ്ത് ഹൈലൈറ്റും ചെയ്തു. ലേഡീസ് സിറ്റിങ്, ഡൈനിങ്, പാൻട്രി കിച്ചൻ എന്നിവ ഒറ്റ ഹാളിന്റെ ഭാഗങ്ങളായി വിന്യസിച്ചു. ലേഡീസ് സിറ്റിങ്, ഡൈനിങ് വേർതിരിക്കാൻ ഒരു ഡിസ്പ്ളേ ഷെൽഫും കൊടുത്തു.

kannur-eco-house-dine

ഡബിൾ ഹൈറ്റ് സീലിങ്ങാണ് ഡൈനിങ് സ്‌പേസിന്. ഇവിടെ ഭിത്തിയിൽ ഫുൾ ലെങ്ത് ഗ്ലാസ് ജാലകങ്ങൾ കൊടുത്തു. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലെത്തും. വുഡൻ ടേബിളും ഗ്രീൻ കുഷ്യൻ ചെയറുമാണ് ഡൈനിങ് അലങ്കരിക്കുന്നത്. മേൽക്കൂരയിൽ ഷാൻലിയർ സ്വർണവർണമുള്ള പ്രകാശം ചൊരിയുന്നു.

kannur-eco-house-hall-view

ഫ്‌ളോട്ടിങ് തീമിലാണ് സ്‌റ്റെയർകേസ്. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ. ഇതിനു താഴെയുള്ള ഗ്ലാസ് ജാലകങ്ങളിലൂടെയും പ്രകാശം ഉള്ളിലേക്ക് വിരുന്നെത്തുന്നു.

kannur-eco-house-court

ഐലൻഡ് മാതൃകയിൽ ഒതുങ്ങിയ കിച്ചനാണ്. മധ്യത്തിലെ കൗണ്ടർ, ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളായും ഉപയോഗിക്കുന്നു.

kannur-eco-house-kitchen

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ വേർതിരിച്ചു. ഫ്‌ളോട്ടിങ് ഡിസൈനിലാണ് കോട്ട്. ഹെഡ്ബോർഡിൽ റെക്സിൻ ക്ലാഡിങ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും മുറികളിൽ സജ്ജീകരിച്ചു.

kannur-eco-house-bed

റോഡ് നിരപ്പിൽ നിന്നും ഉയർന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീടുപണിതത്. ചുരുക്കത്തിൽ മരവും കിണറും മണ്ണും സംരക്ഷിച്ചു പണിത ഈ വീട്ടിൽ, പ്രകൃതി വീട്ടുകാർക്ക് തിരിച്ചും സുഖകരമായ പരിസ്ഥിതി ഒരുക്കിനൽകുന്നു.

Model

 

Model

Project facts

Location- Pazhayangadi, Kannur

Area- 3200 SFT

Owner- Rafeeq, Nasiya

Design- Amesh K

Aakruthi Designs, Kannur 

Mob- 9747012288

Y.C- 2020

English Summary- Eco friendly House Plans Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com