ഇത് കണ്ണുകളെ കബളിപ്പിക്കുന്ന മാജിക് വീട്! കാരണമുണ്ട്; പ്ലാൻ

HIGHLIGHTS
  • പരീക്ഷണങ്ങളുടെ കലവറയാണ് വെറും 6.25 സെന്റിൽ പണിത ഈ വീട്...
designer-own-home-exterior
SHARE

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഡിസൈനർ സ്വന്തം വീട് പണിതാൽ എന്തൊക്കെ കൗതുകങ്ങളാകും അവിടെ ഉണ്ടാവുക? അതിനൊരു ഉദാഹരണമാണ് കോട്ടയം പള്ളത്തുള്ള ഡിസൈനർ ഷൈജുവിന്റെ വീട്. 

വെറും 6.25 സെന്റ് സ്ഥലത്താണ് വീടിരിക്കുന്നത്. പക്ഷേ ഗെയ്റ്റ് മുതൽ പരീക്ഷണങ്ങളുടെ കലവറയാണ് ഈ വീട്.  സ്ഥലത്തിന്റെ പരിമിതിയിൽ പരമാവധി ആകർഷകമായ പുറംകാഴ്ച ലഭിക്കുന്നതിനാണ് ത്രികോണാകൃതിയിൽ എലിവേഷൻ നിർമിച്ചത്. പ്രധാന ഗേറ്റിലും വിക്കറ്റ് ഗേറ്റിലും സിഎൻസി ഡിസൈൻ വർക്കുകൾ കാണാം. പ്രധാന ഗേറ്റിൽ ഒരു വൃക്ഷത്തിന്റെയും മറ്റേ ഗേറ്റിൽ കൃഷ്ണന്റെയും രാധയുടെയും ചിത്രവുമാണ് കൊത്തിവച്ചിരിക്കുന്നത്. ഗൗരീനന്ദനം എന്നാണ് വീടിന്റെ പേര്.

designer-own-house

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ഹോം തിയറ്റർ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2600 ചതുരശ്രയടിയിൽ വിന്യസിച്ചത്. 

designer-own-home-kottayam-door

സെമി ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കി. കൂടാതെ രണ്ടു മീറ്റർ ഉയരമുള്ള ജനലുകളാണ് കൊടുത്തത്. അതിനാൽ കാറ്റും വെളിച്ചവും നന്നായി ഉള്ളിലെത്തുന്നു.

designer-own-home-kottayam-stair

നിർമാണസാമഗ്രികളിൽ പരീക്ഷണങ്ങൾ നടത്തിയതാണ് ഈ വീടിനെ വേറിട്ടതാക്കുന്നത്. ലുക്കിന് കുറവില്ലാത്ത എന്നാൽ ചെലവ് കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചതാണ് ഇവിടെ നിർണായകമായത്.  ഫ്ളോറിങ് കണ്ടാൽ ഇറ്റാലിയൻ മാർബിൾ ആണെന്നേ ആർക്കും തോന്നുകയുള്ളൂ. എന്നാൽ മാർബിൾ ഫിനിഷുള്ള ടൈലാണ് ഇവിടെ വിരിച്ചത്.

designer-own-home-kottayam-night

ഒരു കിടപ്പുമുറി പഴയ ട്രഡീഷണൽ വീടുകളിലേതുപോലെ അലങ്കരിച്ചു. ഇവിടെ ഭിത്തി വെട്ടുകല്ലിന്റെ ടെക്സ്ചർ ചെയ്തതാണ്. കണ്ടാൽ വെട്ടുകല്ലിന്റെ ക്ലാഡിങ് വർക്കല്ലെന്നു ആരും പറയുകയില്ല. മുകളിൽ തടിഇമാക്  തടി മച്ചും ആട്ടുകട്ടിലും ഇവിടെയുണ്ട്. ഭിത്തിയിൽ വുഡൻ പാനലിങ് പോലെ തോന്നുന്നത് യഥാർഥത്തിൽ നിലത്തുനിന്നും മുകളിലേക്ക് എക്സ്റ്റെൻഡ് ചെയ്ത വുഡൻ ഫിനിഷ് ടൈലാണ്.  മുകളിലെ തടിമച്ചും ജിപ്സത്തിൽ വുഡൻ ഫിനിഷുള്ള സീലിങ്ങാണ്.

designer-own-home-kottayam-room

സ്റ്റോറേജിനു പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകൾ ഇതിനായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം മുറികളിലുണ്ട്. 

designer-own-home-kottayam-bed

സൗകര്യങ്ങൾ സമ്മേളിക്കുന്ന ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. പ്ലൈവുഡ്+ ഗ്ലോസി ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

designer-own-home-kottayam-kitchen

വാതിലുകൾക്ക് അസൽ തേക്കിന്റെ പ്രൗഢി തന്നെയാണ്. സ്‌റ്റെയറിന്റെ കൈവരികളിലും തേക്കും ഗ്ലാസും സംയോജിക്കുന്നു. ജനലുകൾക്ക് യുപിവിസി ഉപയോഗിച്ചു. ജിപ്സം സീലിങ്ങും കളർഫുൾ എൽഇഡി ലൈറ്റുകളും ചേർന്നുള്ള നിറച്ചാർത്താണ് വീടിനു മാറ്റുകൂട്ടുന്നത്. ഡോൾബി ശബ്ദമികവിലാണ് മുകളിലെ ഹോംതിയറ്റർ.

designer-own-home-kottayam-theatre

മുൻവശത്ത് മുകളിലെ ഓപ്പൺ ബാൽക്കണിയിൽ ഒരു വാട്ടർ ഫൗണ്ടനും ബുദ്ധ പ്രതിമയും വച്ചലങ്കരിച്ചു. കിണറിന്റെ വശത്ത് നെറ്റ് അടിച്ച് വെർട്ടിക്കൽ ഗാർഡനും കലാപരമായി ഒരുക്കിയിട്ടുണ്ട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 70 ലക്ഷം രൂപയാണ് വീടിനു ചെലവായത്. 

designer-own-home-kottayam-gf

Project facts

designer-own-home-kottayam-ff

Location- Pallom, Kottayam

Plot- 6.25 cent

Area- 2600 SFT

Owner & Designer- Shyju S K

Best Homes, Kottayam

Mob- 9495750797,  7012480459

Y.C- Nov 2020

English Summary- Designer Own House; Simple House Plans Kerala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA