'ഇത് കണ്ടവരുടെ മതിപ്പുള്ള വാക്കുകളാണ് ഞങ്ങളുടെ സന്തോഷം'!

HIGHLIGHTS
  • നന്നായി ഗൃഹപാഠം ചെയ്താണ് വീടുപണി ആരംഭിച്ചത്. 50 സെന്റിലാണ് വീട്..
perumbavur-house
SHARE

പെരുമ്പാവൂരിനു സമീപം മുടക്കുഴ കവല എന്ന സ്ഥലത്ത് നിർമിച്ച വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു. 

ഖത്തറിൽ ജോലി ചെയ്യുന്ന ഞങ്ങൾക്ക് വീട് എന്ന സ്വപ്നം മനസ്സിലേക്ക് കടന്നു വന്നപ്പോൾ ധാരാളം വീടുകൾ  താൽപര്യത്തോടെ  നോക്കികാണുമായിരുന്നു. ഒത്തിരി ഗൃഹപാഠം ചെയ്താണ് ഞങ്ങൾ വീടുപണി ആരംഭിച്ചത്.  മുൻഗണന നൽകിയത് എലിവേഷനും സൗകര്യങ്ങൾക്കുമാണ്.

50 സെന്റ് പ്ലോട്ടിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്.  റോഡിൽ നിന്ന് കുറച്ചു പിന്നിലേക്ക് മാറ്റിയാണ് വീട് വച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വീടിന്റെ ഭംഗി ആവോളം ആസ്വദിക്കാൻ സാധിക്കുന്നു. വീടിനൊപ്പം ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകിയിരിക്കുന്നു.  മുറ്റം നാച്ചുറൽ സ്റ്റോൺ നൽകി ഇടയിൽ ഗ്രാസ് പിടിപ്പിച്ചു. ബാക്കിയുള്ള ഭാഗം മെക്സിക്കൻ ഗ്രാസ് പിടിപ്പിച്ചു. 

perumbavur-house-view

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3,000  ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്.  വിട്രിഫൈഡ് ടൈൽസ് ആണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. 

perumbavur-house-formal

ഇന്റീരിയർ, മറൈൻ പ്ലൈ വിത്ത് ലാമിനേറ്റ് ഫിനിഷിൽ ഫർണിഷ് ചെയ്തു. ഫോർമൽ ലിവിങ്ങിൽ ഒരു ഭിത്തി വോൾപേപ്പർ ഒട്ടിച്ചു ഹൈലൈറ്റ്  ചെയ്തു.   

perumbavur-house-living

എട്ടു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ഊണുമേശ. സമീപം വാഷ് ഏരിയയും പ്രെയർ സ്‌പേസും ക്രമീകരിച്ചു.

perumbavur-house-prayer

വിശാലമായ കിടപ്പുമുറികൾ എല്ലാം വ്യത്യസ്തമായ തീമിലാണ് ഡിസൈൻ ചെയ്തത്. ജിപ്സം ഫാൾസ് സിലിങ്ങും LED ലൈറ്റുകളും ഇന്റീരിയറിന്റെ ഭംഗി വർധിപ്പിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് കിച്ചൻ ഡിസൈൻ ചെയ്തത്.  

perumbavur-house-bed

ഞങ്ങൾക്ക് പൂർണ തൃപ്തി നൽകുന്ന രീതിയിൽ വീടുപണി ഉദ്ദേശിച്ച സമയത്തു തന്നെ പൂർത്തിയാക്കാനായി എന്നത് ഏറെ സന്തോഷം പകരുന്ന ഒന്നാണ്. വീട്ടിൽ എത്തുന്ന അതിഥികൾക്കെല്ലാം വീടിനെക്കുറിച്ചു പറയാൻ മതിപ്പുള്ള വാക്കുകൾ മാത്രം.... അത് കേൾക്കുമ്പോൾ ഞങ്ങളുടെ സന്തോഷം ഇരട്ടിയാകുന്നു.

Project Facts 

Location- Mudakkuzha Kavala, Perumbavoor 

Area-3,000 Sq.ft 

Plot-50 Cents 

Owner-Joy Kuriakose

Architect-Sreerag Parammel

Creo Homes Pvt. Ltd., Ernakulam

Mob- 9645899951

Y.C- Aug 2019

English Summary- NRI House Plans; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA