ADVERTISEMENT

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് കരുവാറ്റയാണ് പ്രവാസിയായ ജോസഫ് ആന്റണിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. വർഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന കുടുംബം നാട്ടിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചപ്പോൾ, സ്വപ്നഗൃഹത്തിന്റെ ആശയങ്ങൾ ഡിസൈനറോട് പങ്കുവച്ചതെല്ലാം വിദേശത്തിരുന്നു വാട്സ്ആപ് വഴിയാണ്.

nri-house-haripad-front

തറവാടിനോട് ചേർന്ന് വീതികുറഞ്ഞു നീളത്തിലുള്ള 12 സെന്റ്  പ്ലോട്ടിലാണ് പരമാവധി പുറംകാഴ്ച ലഭിക്കുംവിധം ഈ വീട് നിർമിച്ചത്. പിന്നിലേക്ക് സ്ഥിതി ചെയ്യുമ്പോഴും ഇരുവശത്തുനിന്നും വ്യൂ ലഭിക്കാൻ ശ്രദ്ധിച്ചു. മുറ്റത്തുള്ള മാവ് അടക്കമുള്ള ഫലവൃക്ഷങ്ങൾ സംരക്ഷിച്ചാണ്‌  വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്. സമകാലിക, പരമ്പരാഗത ശൈലികളുടെ മിശ്രണമാണ് പുറംകാഴ്ച.   ഷിംഗിൾസ് വിരിച്ച ചരിഞ്ഞ മേൽക്കൂരയും കോൺക്രീറ്റ് ഫ്ലാറ്റ് റൂഫും മുറ്റത്തു വിരിച്ച നാച്ചുറൽ സ്‌റ്റോൺ ഡ്രൈവ് വേയും ലളിതമായ ഗാർഡനും ലാൻഡ്സ്കേപ്പുമെല്ലാം വീടിന്റെ പ്രൗഢിക്ക് മാറ്റുകൂട്ടുന്നു. 

nri-house-haripad-landscape

പോർച്ച്,സിറ്റൗട്ട് , ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് ഫോയറിലേക്കാണ്. ഇവിടെനിന്നും ഇരു സ്വീകരണമുറികളിലേക്കും പ്രവേശിക്കാം. വെണ്മയുടെ ചാരുതയിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. 

nri-house-haripad-dine

ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഇതിനെ ഗസ്റ്റ് ലിവിങ്ങിൽ നിന്നും വേർതിരിക്കുന്നത് ഷെൽഫ് കൊണ്ടാണ്. ഇത് ഒരു ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. വോൾപേപ്പറും വോൾ ടെക്സ്ചറും കോമൺ സ്‌പേസുകളിൽ ഹാജർ വയ്ക്കുന്നു. കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് അകത്തളത്തിൽ. സ്ഥലഉപയുക്തത ആധാരമാക്കിയാണ് ഫർണിച്ചറുകൾ ഡിസൈൻ ചെയ്തത്. കോമൺ ഏരിയകൾ വുഡ് ഫിനിഷിലാണ് ഒരുക്കിയത്. മറൈൻ പ്ലൈവുഡ്+ വെനീർ ഫിനിഷിലുള്ള പാനലിങ്, പാർടീഷനുകൾ, നിഷ്- ക്യൂരിയോ വർക്കുകൾ എല്ലാം  കോമൺ സ്‌പേസുകൾ സുന്ദരമാക്കുന്നു.

nri-house-haripad-hall

വിശാലമായ നാലു കിടപ്പുമുറികൾ വേണമെന്ന്  ഉടമ ആദ്യംതന്നെ ആവശ്യപ്പെട്ടിരുന്നു. അപ്രകാരം സ്‌പേഷ്യസായിട്ട് മുറികൾ ഒരുക്കി. അനാവശ്യ പ്രൊജക്ഷനുകളോ അലങ്കാരങ്ങളോ കൊടുക്കാതെ പ്ലെയിൻ തീമിൽ മുറികൾ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ കൊടുത്തു.

nri-house-haripad-bed

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിച്ചനും വർക്കേരിയയും വൈറ്റ്+ വുഡൻ കോംബിനേഷനിലാണ് കിച്ചൻ. മറൈൻ പ്ലൈവുഡ് ഫിനിഷിൽ കബോർഡുകൾ കൊടുത്തു. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

nri-house-haripad-kitchen

എല്ലാ പണികളും തീർന്നശേഷം വീടിന്റെ പാലുകാച്ചലിനു തൊട്ടുമുൻപാണ് വീട്ടുകാർ തങ്ങളുടെ സ്വപ്നവീട് നേരിൽകാണുന്നത്. ദീർഘകാലത്തെ പ്രവാസജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാട്ടിൽ പുതിയ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും വാസം തുടങ്ങിയിരിക്കുകയാണ് ഈ കുടുംബം.

nri-house-harippad

 

Model

Project facts

Model

Location- Karuvatta, Harippad

Plot- 12 cent

Area- 2800 SFT

Owner- Joseph Antony

Design- Green Homes, Thiruvalla

Mob- 9947069616

Y.C- 2021

English Summary- NRI House Plans Kerala; Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com