ഇത് കേരളത്തിൽ ഒന്നുമാത്രം! ചെലവ് 6.5 ലക്ഷം; ഹിറ്റായി അദ്ഭുതവീട്

HIGHLIGHTS
  • ഒരു അദ്ഭുതവസ്തു കണ്ട കൗതുകമാണ് ഇപ്പോൾ നാട്ടുകാരുടെ കണ്ണിൽ. കുറഞ്ഞ ചെലവിൽ പണിയാം.
6-lakh-house-thrissur
SHARE

തൃശൂർ ഇരിങ്ങാലക്കുടയാണ് കേരളത്തിൽ അപൂർവമായി മാത്രമുള്ള ഈ വീട് സ്ഥിതിചെയ്യുന്നത്. 20 അടി നീളവും 8 അടി വീതിയുമുള്ള ഒരു കണ്ടെയിനർ ഉപയോഗിച്ചാണ് ഈ വീട് നിർമിച്ചത്. വെറും 322 ചതുരശ്രയടി മാത്രം വിസ്‌തീർണമുള്ള വീട്ടിൽ ഒരു ബെഡ്‌സ്‌പേസ്, സ്റ്റഡി സ്‌പേസ്, കിച്ചൻ, ബാത്റൂം എന്നിവ ഉൾക്കൊള്ളിച്ചു. വെറും 6.5 ലക്ഷം രൂപയാണ് വീടിനു ചെലവായത്.

6-lakh-house-view

രണ്ടു പേർക്ക് സുഖമായി താമസിക്കാൻ ചെലവ് വളരെ കുറച്ച് ഒരു വെക്കേഷൻ വീട് എന്നതാണ് ഉടമസ്ഥൻ പ്രിജി ആർക്കിടെക്ട്സിനോട് ആവശ്യപ്പെട്ടത്. അങ്ങനെയാണ് കണ്ടെയിനർ വീട് എന്ന ആശയത്തിലേക്ക് എത്തിയത്. കേരളത്തിലെ ഇല്ലായ്മകളുടെ കാലത്തെ പഴയ വീടുകളുടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകും ഈ വീടിന്റെ മേൽക്കൂര. വള്ളത്തിന്റെ ആകൃതിയിൽ മെടഞ്ഞെടുത്ത് ഓലമേഞ്ഞ മേൽക്കൂരയാണ് വീടിന്.

6-lakh-house-roof

കണ്ടെയിനർ വീടുകൾ ചൂടുകാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ പ്രായോഗികമാണോ എന്ന് ചോദിക്കുന്നവരുണ്ട്.  അതിനുള്ള മറുപടി കൂടിയാണ് ഈ പരീക്ഷണവീട്. ചൂടിനെ തടയാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. 

6-lakh-house-container

മൂന്ന് ലെയറുള്ള മേൽക്കൂരയാണ് ഇവിടെ. ആദ്യം ജിഐ ട്രസ് ചെയ്തശേഷം ഹീറ്റ് ഇൻസുലേഷൻ പാളി കൊടുത്തു. അതിനുമുകളിൽ ഓല വിരിക്കുകയായിരുന്നു. അതിനാൽ  നട്ടുച്ചയ്ക്കുപോലും ഉള്ളിൽ ചൂട് അനുഭവപ്പെടുകയില്ല.

6-lakh-house-bed

കണ്ടെയിനർ മുഴുവനായും ചൂടിനെ ഇൻസുലേറ്റ് ചെയ്യുന്ന റോക്ക് വൂൾ ഉപയോഗിച്ചു പൊതിഞ്ഞു. ഇതിനു മുകളിൽ ഫൈബർ സിമന്റ് ബോർഡുകൾ നിരത്തിയാണ് ചുവരുകൾ നിർമിച്ചത്. അതിനുമുകളിൽ വൈറ്റ്  പെയിന്റും അടിച്ചു. ടെറാക്കോട്ട ടൈലുകൾ നിലത്ത് തണുപ്പ് നിറയ്ക്കുന്നു.

6-lakh-house-outdoor

കണ്ടെയിനുള്ളിലെ സ്ഥലംകൂടാതെ മുന്നിലേക്ക് ബ്രിക്ക് തൂണുകൾ നാട്ടി കുറച്ചു സ്ഥലം കൂട്ടിയെടുത്തു. ഇതിനു മുകളിലാണ് വീടിനു ഊർജം പകരുന്ന സോളർ പാനലുകൾ സ്ഥിതിചെയ്യുന്നത്.

6-lakh-house-night

മുടക്കിയ പണത്തിനു മികച്ച മൂല്യം നൽകുന്ന ഈ വീടിനെ, നിറഞ്ഞ കൗതുകത്തോടെയാണ് നാട്ടുകാർ കാണാനെത്തുന്നത്. നിരവധി പേർ ഇതിന്റെ വിപുലമായ ഒരു വേർഷൻ നിർമിച്ചു നൽകാമോ എന്ന് ചോദിക്കുകയും ചെയ്തു.  എന്തായാലും തങ്ങളുടെ പരീക്ഷണ ഉദ്യമം ഹിറ്റായതിന്റെ സന്തോഷത്തിലാണ് ആർക്കിടെക്ടുകളും വീട്ടുകാരും.

6-lakh-house-thrissur-side

Project fact

Location- Irinjalakuda, Thrisur

Plot- 7.5 cent

Area- 322 SFT

Owner- Praji Cherakulam

Architects- Amal Sudharman, Kiran Cherakulam

Walls N Voids Atelier, Thrissur

Mob- 8330833633

Y.C- 2021

Budget- 6.5 Lakhs

English Summary- Container House Models Kerala; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA