ഫൈവ് സ്റ്റാർ ഹോട്ടൽ തോറ്റുപോകും! അമ്പരപ്പിക്കുന്ന കാഴ്ചകളൊരുക്കി വീട്

HIGHLIGHTS
  • ഈ വീട് കണ്ടിറങ്ങിയാൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയ അനുഭൂതിയാണ് ലഭിക്കുക
chengannur-home-exterior
SHARE

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലാണ് പ്രവാസിയായ ഗ്രോമി സാമുവലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. റോഡ് നിരപ്പിൽ നിന്നും ഉയർന്നുനിൽക്കുന്ന 33 സെന്റ് പ്ലോട്ടിലാണ് വീടുപണിതത്. ക്‌ളാസിക് ശൈലിയുടെ ആരാധകനാണ് ഉടമ. അത് വീടിന്റെ തീമിലും പിന്തുടർന്നു.  പല തട്ടുകളായി മേൽക്കൂര കൊടുത്തു. നിരപ്പായി വാർത്തശേഷം ട്രസ് നൽകി ഓടുവിരിച്ചിരിക്കുകയാണ്. അതിനാൽ ചൂടും കുറവാണ്. പുറംഭിത്തിയിൽ ക്ലാഡിങ് പതിച്ചു ആകർഷകമാക്കി. വീടിനൊപ്പം ലാൻഡ്സ്കേപ്പിനും പ്രാധാന്യം കൊടുത്തു. ബുദ്ധ പ്രതിമയുള്ള ഉദ്യാനമാണ് അതിഥികളെ സ്വീകരിക്കുന്നത്. ഉദ്യാനത്തിലെ ലൈറ്റുകൾ ഓട്ടമേഷൻ ചെയ്തിട്ടുണ്ട്.  വൈകുന്നേരങ്ങൾ കുടുംബവുമൊത്ത് ചെലവഴിക്കാൻ ഒരു ഗസേബുവും ഇവിടെ ഒരുക്കി.

chengannur-home-gaseebo

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ഹോം തിയറ്റർ,  ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 4200 ചതുരശ്രയടിയിൽ ഒരുക്കിയത്. ഇളം നിറങ്ങളാണ് ചുവരുകൾക്ക് കൊടുത്തത്. കൂടാതെ വലിയ ജാലകങ്ങളും കൊടുത്തു. ഇതുരണ്ടും അകത്തളങ്ങൾ തെളിച്ചമുള്ളതാക്കുന്നു. മാറ്റ്, വുഡൻ ഫിനിഷുകളിലുള്ള വിട്രിഫൈഡ് ടൈലുകളാണ് കോമൺ ഏരിയകളിൽ പ്രൗഢി നിറയ്ക്കുന്നത്.

chengannur-home-guest-living

ഫോർമൽ ലിവിങ്ങിന്റെ ഭിത്തിയിൽ മൾട്ടിവുഡ് സിഎൻസി ഡിസൈൻ കൊടുത്തശേഷം ഓട്ടോമോട്ടീവ് പെയിന്റ് അടിച്ചു. വോൾപേപ്പർ ഒട്ടിച്ച ഭിത്തികളും സിഗ്-സാഗ് ആകൃതിയിലുള്ള ഷെൽഫുകളുമാണ് ഫാമിലി ലിവിങ്ങിലെ ശ്രദ്ധാകേന്ദ്രം. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. ഫോൾസ് സീലിങ്ങിന്റെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്. ജിപ്സം, വുഡൻ, വെനീർ ഫിനിഷുകളിൽ ഫോൾസ് സീലിങ്ങും ഒപ്പം എൽഇഡി ലൈറ്റുകളും കൊടുത്ത് അകത്തളം പ്രൗഢമാക്കി.

chengannur-home-living

നാലു തൂണുകളും ഗ്ലാസ് സീലിങ്ങുമുള്ള കോർട്യാർഡാണ് അകത്തെ ശ്രദ്ധാകേന്ദ്രം. നിലത്ത് പെബിൾസും ഇൻഡോർ പ്ലാന്റുകളും കൊടുത്ത് ഹൈലൈറ്റ് ചെയ്തു. സെമി- ഓപ്പൺ നയത്തിൽ വിന്യസിച്ച കോമൺ ഏരിയകൾക്ക് വേർതിരിവ് നൽകുന്നത് ഈ കോർട്യാർഡാണ്.

chengannur-home-central

ഡബിൾ ഹൈറ്റിൽ സ്‌കൈലൈറ്റ് സീലിങ്ങുള്ള സ്‌റ്റെയർ ഏരിയയാണ് മറ്റൊരു ഹൈലൈറ്റ്. സുതാര്യമായ നയത്തിലാണ് ഗോവണി. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ.

ഒരു മിനി ചാപ്പലിനെ അനുസ്മരിപ്പിക്കുന്ന പ്രെയർ സ്‌പേസ് ഇവിടെ ഒരുക്കി. ഭിത്തി സ്റ്റോൺ ക്ലാഡിങ്ങിൽ ഹൈലൈറ്റ് ചെയ്തശേഷം കുരിശ് സ്ഥാപിച്ചു.

chengannur-home-prayer

വിശാലമാണ് സൗകര്യങ്ങൾ നിറയുന്ന നാലുകിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികൾക്ക് അനുബന്ധമായി സജ്ജീകരിച്ചു.  ഓരോ കിടപ്പുമുറികളും വ്യത്യസ്ത തീമിൽ അണിയിച്ചൊരുക്കി. ഹെഡ്‌സൈഡ് വോൾ വ്യത്യസ്ത പാനലിങ് കൊടുത്തു. മിക്ക കിടപ്പുമുറികളിൽ നിന്നും ഉദ്യാനത്തിന്റെ മനോഹരകാഴ്ചകളിലേക്ക് പ്രവേശനമുണ്ട്. 

chengannur-home-bed

താഴത്തെ മാസ്റ്റർ ബെഡ്റൂമിനോട് ചേർന്ന് ഒരു പ്രൈവറ്റ് കോർട്യാർഡും ഒരുക്കിയിട്ടുണ്ട്. ഗൃഹനാഥന് നാട്ടിലുള്ളപ്പോൾ ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാനാണ് സ്വകാര്യതയോടെ ഈ ഇടം വേർതിരിച്ചത്. ഇവിടെ ഇൻഡോർ പ്ലാന്റുകൾ നൽകി ഹരിതാഭ നിറച്ചു. ഒരു ഭിത്തി സ്റ്റോൺ ക്ലാഡിങ് ചെയ്ത് വേർതിരിച്ചു. തറയിൽ നാച്ചുറൽ സ്‌റ്റോൺ വിരിച്ചു.

chengannur-home-court

മോഡേൺ സൗകര്യങ്ങൾ സമ്മേളിക്കുന്ന കിച്ചൻ ഒരുക്കി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിൽ ക്യാബിനറ്റ് കൊടുത്തു. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സ്‌പ്ലെഷ്ബാക്കിൽ മാറ്റ് ഫിനിഷ്ഡ് ടൈലുകൾ വിരിച്ചു. കൺസീൽഡ് ലൈറ്റുകൾ കൗണ്ടറിന് അഴകേകുന്നു.

chengannur-home-kitchen

വായനയെ സ്നേഹിക്കുന്ന വീട്ടുകാരാണ്. അതിനാൽ അപ്പർ ലിവിങ് ഹോം ലൈബ്രറിയായിമാറ്റി . ചെറിയ പാർട്ടികൾ ഹോസ്റ്റ് ചെയ്യാൻ ടെറസ് ഗാർഡനും സജ്ജമാക്കിയിരിക്കുന്നു. അപ്പർ ലിവിങ്ങിൽ നിന്നുമാണ് ഇവിടേക്ക് പ്രവേശനം. ഡോൾബി ശബ്ദമികവിലാണ് മുകൾനിലയിൽ ഒരുക്കിയ ഹോംതിയറ്റർ.

chengannur-home-garden

ചുരുക്കത്തിൽ ഈ വീട് കണ്ടിറങ്ങിയാൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയ അനുഭൂതിയാണ് ലഭിക്കുക. പ്രവാസജീവിതത്തിനിടയ്ക്ക് നാട്ടിൽ വീണുകിട്ടുന്ന ഒഴിവുവേളകൾ ആസ്വാദ്യകരമാക്കുകയാണ് ഗൃഹനാഥനും കുടുംബവും.

chengannur-home-budha

Project facts

Location- Chengannur, Alappuzha

Plot- 33 cent

Area- 4200 SFT

Owner- Gromy Samuel

Architect- Alwin Sunny

Aetrio Design Studio, Kottayam

Mob- 7907721550

Y.C- 2020

English Summary- Luxury House Plans Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA