ADVERTISEMENT

തിരുവല്ലയ്ക്കടുത്ത് മല്ലപ്പള്ളിയിലാണ് ഫിലിപ്പിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പരമ്പരാഗത- സമകാലിക ശൈലികൾ കോർത്തിണക്കിയാണ് വീട് രൂപകൽപന ചെയ്തത്. ആധുനികതയുടെ ശ്രീത്വം തുളുമ്പുന്ന പുറംകാഴ്ച. ഫ്ലാറ്റ്-സ്ലോപ് റൂഫുകളുടെ സങ്കലനമാണ് എലിവേഷൻ. വലിയ പില്ലറുകളും സ്‌റ്റോൺ ക്ലാഡിങ്ങും പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നു.

നല്ലൊരു നടുമുറ്റവും അറ്റാച്ഡ് ബാത്റൂമോടുകൂടിയ മൂന്നു കിടപ്പുമുറികളും വേണമെന്ന ആഗ്രഹമാണ് ഉടമ പങ്കുവച്ചുവച്ചത്. ഇപ്രകാരമാണ് വീടിന്റെ രൂപകൽപന. 50 സെന്റ് പ്ലോട്ട് മണ്ണിട്ട് ലെവൽ ചെയ്ത്, ലാൻഡ്സ്കേപ്പിനും ഇടം കൊടുത്താണ് വീടുപണിതത്. 

mallapally-house-side

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. എല്ലാ സൗകര്യങ്ങളും ഒരുനിലയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. അകത്തേക്ക് കയറുമ്പോൾ ഗസ്റ്റ് ലിവിങ് ഡബിൾ ഹൈറ്റിലാണ്.

mallapally-house-prayer

ആവശ്യത്തിനുമാത്രം അലങ്കാരങ്ങളെ ഉള്ളിലുള്ളൂ. ഫർണിച്ചറുകളും ഫർണിഷിങ്ങിലും മിതത്വം കാണാം. അനാവശ്യ പ്രൊജക്ഷനുകളോ ഹൈലൈറ്റ് ഏരിയകളോ ഉള്ളിലില്ല.  വെണ്മയുടെ ചാരുതയ്‌ക്കൊപ്പം തടിയുടെ നിറവും ഇളംനിറങ്ങളുടെ ചേരുവകളും അകത്തളം മനോഹരമാക്കുന്നു. ലൈറ്റ് ഫിറ്റിങ്സ് ഇന്റീരിയറിലെ ആംപിയൻസ് മാറ്റുന്നുണ്ട്.

mallapally-house-drawing

നീളൻ സ്‌പേസുകളാണ് ഉള്ളിലുള്ളത്. നടുമുറ്റവും ചുറ്റുവരാന്തയും ഫാമിലി ലിവിങ്ങുമാണ് ഇന്റീരിയറിലെ ആകർഷണം. 

mallapally-house-court

ഡൈനിങ്ങിൽ നിന്നും കോർട്യാർഡിലേക്കുള്ള കാഴ്ച സാധ്യമാക്കി. വുഡൻ ഫ്ലോറിങ്ങാണ് ഡൈനിങ്ങിന്. ഇതിനോട് ഇണങ്ങുന്ന സീലിങ് പാറ്റേണും കൊടുത്തു.  വലിയൊരു ക്രോക്കറി ഷെൽഫും ഡൈനിങ്ങിന്റെ ഭാഗമാണ്. ഫാമിലി ലിവിങ്ങിൽനിന്നും ഒരു പാഷ്യോയും കാണാം.

mallapally-house-dine

വിശാലമായി ഒരുക്കിയ മൂന്നു കിടപ്പുമുറികളും മോഡേൺ സൗകര്യങ്ങളും സൗന്ദര്യങ്ങളും ചേർത്തിണക്കിയതാണ്. ക്ലീൻ ഫീൽ ലഭിക്കുംവിധം ഹെഡ്‌സൈഡ് ഭിത്തിയും സീലിങ്ങും പ്ലെയിൻ ഡിസൈനിലൊരുക്കി. എന്നിരുന്നാലും ഓരോ കിടപ്പുമുറികളും വേറിട്ട കളർതീം പിന്തുടരുന്നു.

mallapally-house-bed
mallapally-house-bedroom

ഗ്രീൻ കളർതീമിലാണ് കിച്ചൻ. മറൈൻ പ്ലൈ+ ലാക്ക്വേഡ് ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.  അപ്പർ, ഓവർഹെഡ് സ്റ്റോറേജ് യൂണിറ്റുകളും ഇവിടെയുമുണ്ട്.

mallapally-house-kitchen

ഇങ്ങനെ അലങ്കാരങ്ങൾ കുറച്ച്, ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയതിന്റെ ഗുണം വീടിനുള്ളിൽ അനുഭവിച്ചറിയാനാകും. വീട്ടിൽ എത്തുന്ന അതിഥികൾക്കും, ഇപ്പോൾ ഈ വീടിനെ കുറിച്ച്  വലിയ മതിപ്പാണ്..

Project facts

Model

Location- Mallappally, Thiruvalla

Plot- 50 cent

Area- 3000 SFT

Owner- Philip K.Philip

Design- Green Homes Thiruvalla

Mob- 9947069616

Y.C- 2021

English Summary- Single Storeyed House Plans Kerala; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com