ഇങ്ങനെയൊക്കെ മാറാമോ! അദ്‌ഭുതപ്പെടുത്തി 20 കൊല്ലം പഴയ വീടിന്റെ മാറ്റം

HIGHLIGHTS
  • 20 കൊല്ലം പഴക്കമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥയാണിത്..
renovated-home-athani
SHARE

20 കൊല്ലം പഴക്കമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥയാണിത്. തൃശൂർ അത്താണിയിലാണ് മധുസൂദനന്റെയും കുടുംബത്തിന്റെയും ഈ 'പുതിയ'വീട്.  പഴയ ഒരുനില വീട്ടിൽ സ്ഥലപരിമിതിയും അസൗകര്യങ്ങളും വർധിച്ചപ്പോഴാണ് വീട് വിപുലീകരിക്കാൻ വീട്ടുകാർ തീരുമാനിച്ചത്.

renovated-home-athani-look

ഒരുനില വീടിന്റെ മുകളിൽ റൂഫിങ് ഷീറ്റ് വിരിച്ചിരുന്നു. ഇത് പൊളിച്ചുകളഞ്ഞു മുകളിലേക്ക് മുറികൾ കൂട്ടിയെടുത്തു. ഇടച്ചുവരുകൾ പൊളിച്ചുകളഞ്ഞു അകത്തളം വിശാലമാക്കി. ഇടങ്ങൾ പുനർവിന്യസിച്ചു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2400 ചതുരശ്രയടിയിൽ പുതുതായി ഉൾക്കൊള്ളിച്ചത്.  

renovated-home-athani-living

പിന്നിലേക്ക് നിരപ്പുവ്യത്യാസമുള്ള പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീട് നവീകരിച്ചത്. അതിനാൽ ഉള്ളിൽ നിരപ്പുവ്യത്യാസമുണ്ട്. 

പഴയ ടൈൽസ് മാറ്റി വിട്രിഫൈഡ് ടൈൽസ് വിരിച്ചു.  അകത്തേക്ക് കയറുമ്പോൾ ആദ്യം അൽപം ഉയർന്നു ഫോർമൽ ലിവിങ് കാണാം. ഇവിടെ നിന്നും താഴെയാണ്  മറ്റിടങ്ങൾ. ഫോർമൽ-ഫാമിലി ലിവിങ്ങുകളിൽ ഒരേതരം ഫർണിച്ചർ കൊടുത്തത് ശ്രദ്ധേയമാണ്.

renovated-home-living

ഒരു സൈഡ് ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണ്.  വാഷ് ഏരിയയുടെ കൗണ്ടറിലും സെർവിങ് കൗണ്ടറിലും നാച്ചുറൽ സ്‌റ്റോൺ വിരിച്ചു ഹൈലൈറ്റ് ചെയ്തു.

renovated-home-wash

വീട്ടമ്മയ്ക്ക് റെഡ്+ വൈറ്റ് തീമിലുള്ള കിച്ചൻ വേണം എന്നാവശ്യപ്പെട്ടിരുന്നു. ഇപ്രകാരം മോഡുലാർ കിച്ചൻ ഒരുക്കി. മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.  ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനാണ്. ഈ ഭാഗത്ത് സെർവിങ് കൗണ്ടറും സജ്ജീകരിച്ചു.

renovated-home-kitchen

കിടപ്പുമുറികൾ കൂടുതൽ വിശാലമാക്കി. താഴെ ഒരു കിടപ്പുമുറി മാത്രമേയുളളൂ. മുകളിൽ രണ്ടു കിടപ്പുമുറികൾ പുതുതായി പണിതു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ സജ്ജീകരിച്ചു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷം രൂപയാണ് ചെലവായത്.  

renovated-home-bed

Project facts

Location- Athani, Thrissur

Plot- 15 cent

Area- 2400 SFT (New), 1800 SFT (Old)

Owner- Madhusoodhanan

Contruction- Unni

Interior Design- Kuriakose Reju

Castle Stone Interiors, Ernakulam

Mob- 8547661309

Y.C- Apr 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Renovated House Plans Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA