ADVERTISEMENT

പത്തനംതിട്ട നാരങ്ങാനത്താണ് മാർത്തോമ സഭയിലെ റിട്ട.വൈദികനായ റവ. പി.എസ്. തോമസിന്റെ പുതിയ വീട്. അടുത്ത ബന്ധു കൂടിയായ ആർക്കിടെക്ട് സിമി എബ്രഹാമാണ് വീട് രൂപകൽപന ചെയ്തത്. 

ഒരുനിലയിൽ സൗകര്യങ്ങൾ എല്ലാം സമ്മേളിക്കുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. നിരപ്പുവ്യത്യാസമുള്ള പ്ലോട്ടായിരുന്നു ആദ്യ വെല്ലുവിളി. മണ്ണു ഫിൽ ചെയ്ത് പ്ലോട്ട് നിരപ്പാക്കി റീറ്റെയിനിങ് ഭിത്തികൾ നിർമിച്ചശേഷമാണ് വീടുപണി തുടങ്ങിയത്. ഇതിനു ചെറുതല്ലാത്ത ഒരു തുക ചെലവായി.

സിറ്റൗട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2110 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.   

മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. ഉയരം കൂട്ടി ട്രസ് ചെയ്തതിനാൽ മുകൾനിലയിൽ 800 ചതുരശ്രയടി യൂട്ടിലിറ്റി സ്‌പേസും ലഭിക്കുന്നു.

cute-house-exterior

പ്രാർഥനകളും കൂടിവരവുകളും നടത്താൻ പാകത്തിൽ വിശാലമായ ഹാൾ വേണം എന്നൊരു ആവശ്യം വീട്ടുകാർക്കുണ്ടായിരുന്നു. സെമി-ഓപ്പൺ നയത്തിൽ ഒരുക്കിയ ലിവിങ്- ഡൈനിങ് ഹാൾ ഇതിനുപകരിക്കുന്നു. അവശ്യാനുസരണം സ്വകാര്യതയുമുണ്ട്, പാർടീഷൻ മാറ്റിയാൽ ഒറ്റ ഹാളാക്കിമാറ്റുകയും ചെയ്യാം.

cute-house-naranganam-living

കോർട്യാർഡാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. ശരിക്കും ഒരു ഔട്ടർ കോർട്യാർഡാണിത്. ഇതിനെ കലാപരമായി അകത്തളങ്ങളുടെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്.  ഗ്ലാസ് ചുവരുകൾ കൊണ്ടാണ് കോർട്യാർഡിനു വേർതിരിവ് കൊടുത്തത്. പർഗോള ഗ്ലാസ് സീലിങ്ങിലൂടെ പ്രകാശം ഉള്ളിലേക്ക് എത്തുന്നുമുണ്ട്. മുളച്ചെടികൾ ഇവിടം അലങ്കരിക്കുന്നു. സമീപം ആർട്ടിഫിഷ്യൽ ഗ്രാസും വിരിച്ചു ഭംഗിയാക്കി.  ലിവിങ്- ഡൈനിങ്- മാസ്റ്റർ ബെഡ്‌റൂം എന്നിവിടങ്ങളിൽനിന്നും ഗ്രീൻ കോർട്യാർഡിലേക്ക് നോട്ടമെത്തും. സ്ക്വയർ ബ്രിക്കുകളും ജിഐ ട്യൂബും കൊണ്ടുനിർമിച്ച ജാളിയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. സിറ്റൗട്ടിലും ഒരു ജാളി ആർട് വർക്ക് കാണാം.   

cute-house-naranganam-court

മൂന്നു കിടപ്പുമുറികളും ലളിതമായി ഒരുക്കി. രണ്ടു അറ്റാച്ഡ് ബാത്റൂമുകളുമുണ്ട്. വാഡ്രോബ്, ഡ്രസിങ് ഏരിയ വേർതിരിച്ചു. ഒതുങ്ങിയ അടുക്കള ഒരുക്കി. മൾട്ടിവുഡ് കൊണ്ട് കബോർഡുകൾ നിർമിച്ചു. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

cute-house-naranganam-bed

ലളിതമാണ് അകത്തളങ്ങൾ. കടുംനിറങ്ങളോ ഫോൾസ് സീലിങ്ങോ ഒന്നുമില്ല. ഫർണിച്ചറുകൾ പഴയത് പുനരുപയോഗിച്ചു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഡൈനിങ്ങിൽ വുഡൻ ഫിനിഷുള്ള ടൈൽസ് വിരിച്ചു. 

cute-house-dine

സ്റ്റീൽ+ വുഡ് കോംബിനേഷനിലാണ് സ്‌റ്റെയർകേസ്. ആഞ്ഞിലിയാണ് പടികൾക്ക് ഉപയോഗിച്ചത്. കൈവരികൾ എം.എസ് ട്യൂബിൽ ഒരുക്കിയശേഷം കയർ കൊണ്ട് അഴികൾ കൊടുത്തു. 

cute-house-balcony

വീടിന്റെ മുന്നിലായി റബർ എസ്റ്റേറ്റും ദൂരെ മലനിരകളുമുണ്ട്. സ്‌റ്റെയറിൽ നിന്നാൽ കോർട്യാർഡിലൂടെ ഈ കാഴ്ചകൾ ആസ്വദിക്കാം.  സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയാണ് ചെലവായത്. പ്ലോട്ട് ഫിൽ ചെയ്യാൻ തുടക്കത്തിൽ ഏകദേശം 10 ലക്ഷം രൂപ കൂടി ചെലവായി. വീട്ടിൽ ചെലവഴിക്കുമ്പോൾ ദൈവികമായ സന്തോഷം നിറയുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു. ബന്ധുക്കളുടെ പ്രതീക്ഷ കാക്കാൻ കഴിഞ്ഞതിൽ ആർക്കിടെക്ടും ഹാപ്പി..

Project facts

Location- Naranganam, Pathanamthitta

Plot- 30 cent

Area- 2110 SFT

Owner- Rev. P.S. Thomas

Architect- Simi P. Abraham

Mob- 8075525453

Y.C- 2020

ചിത്രങ്ങൾ- ജെറിൻ മാത്യു, അഞ്ജന 

English Summary- Cost Effective Simple House Plan Kerala; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com