ഇതൊരു അദ്ഭുതം; വെറും 4 സെന്റിൽ ഇതിലും മികച്ച വീട് അധികമുണ്ടാകില്ല!

HIGHLIGHTS
  • ചെറിയ പ്ലോട്ടിലെ മിടുക്കൻവീടിനെ ഇപ്പോൾ നാട്ടുകാർ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
4-cent-house-calicut
SHARE

ചെറിയ പ്ലോട്ടിലും നല്ല സൗകര്യമുള്ള മോഡേൺ വീട് പണിയാം എന്ന് കാട്ടിത്തരികയാണ് കോഴിക്കോട് നെല്ലിക്കോടുള്ള ഷനോജിന്റെയും ദീപയുടെയും പുതിയ വീട്. വെറും 4 സെന്റിലാണ് ഈ ഇരുനില വീട് സ്ഥിതി ചെയ്യുന്നത്! വീട് കൂടാതെ മുറ്റത്ത് നാലു കാറുകൾ പാർക്ക് ചെയ്യുകയുമാകാം. തറവാട് ഭാഗം വച്ചപ്പോൾ കിട്ടിയ പ്ലോട്ടാണിത്. പിന്നിലായി സഹോദരന്റെ വസ്തുവാണ്. രണ്ടിടത്തേക്കും കോമൺ ഗേറ്റാണുള്ളത്.  

ഒരു കോർണർ പ്ലോട്ടാണ്. അവിടെ പരമാവധി സ്ഥലഉപയുക്തത ലഭിക്കുംവിധം ഫ്ലാറ്റ് - ബോക്സ് എലിവേഷൻ കൊടുത്തു. വെള്ള നിറത്തിന്റെ തെളിമയാണ് അകത്തും പുറത്തും കൂടുതലുള്ളത്. പുറംകാഴ്ചയിൽ വേർതിരിവ് പകരാൻ വെട്ടുകല്ലിന്റെ ക്ലാഡിങ്ങും ഗ്രേ നാച്ചുറൽ ക്ലാഡിങ്ങും പതിച്ചിട്ടുണ്ട്. 

4-cent-house-calicut-gate

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 1550 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ ഇത് ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന കാര്യമേ മറക്കും. 

4-cent-house-living

ആദ്യം ഡബിൾഹൈറ്റിൽ ഒരുക്കിയ സ്വീകരണമുറിയാണ്.  ഇവിടെ  L സീറ്റർ സോഫയും ടിവി യൂണിറ്റും കൊടുത്തു. ഇതിന്റെ സീലിങ്ങിൽ കമനീയമായി വുഡൻ ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും കൊടുത്തു. വെർട്ടിക്കൽ ഗ്ലാസ് വിൻഡോയിലൂടെ പകൽ വെളിച്ചം ഉള്ളിലെത്തും. 

4-cent-house-ceiling

വൈറ്റ് വിട്രിഫൈഡ് ടൈൽ, വുഡൻ ടൈൽ എന്നിവയാണ് കോമൺ ഏരിയകളിൽ വിരിച്ചത്. സ്‌റ്റെയറിൽ ഗ്രാനൈറ്റും വിരിച്ചു. സ്‌റ്റെയറിന്റെ വശത്തായി സ്വകാര്യതയോടെ ഡൈനിങ് വേർതിരിച്ചു. ഇവിടെ വുഡൻ ടൈൽ വിരിച്ചു ഹൈലൈറ്റ് ചെയ്തു.

4-cent-house-dine

വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഇതിന്റെ വശത്തായി കൺസീൽഡ് സ്റ്റോറേജ് റാക്കുകൾ ക്രമീകരിച്ചു. ഇവിടെ ബുദ്ധന്റെ ഒരു ക്യൂരിയോയും നൽകി.  ഗസ്റ്റ് ലിവിങ്ങിന്റെ അതേ മാതൃകയിൽ അപ്പർ ലിവിങ് ക്രമീകരിച്ചു. ഇവിടെ ഷെൽഫ് അധികമായി കൊടുത്തു. ടിവി യൂണിറ്റുമുണ്ട്.

4-cent-house-upper

മുകളിലും താഴെയും രണ്ടു  വീതം കിടപ്പുമുറികൾ വിന്യസിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് ഉൾക്കൊള്ളിച്ചു. കിടപ്പുമുറിയുടെ ഹെഡ്‌സൈഡ്, വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു.

4-cent-house-bed

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സ്പ്ലാഷ്‌ബാക്കിലും ഡിസൈനർ ടൈലുകൾ പതിച്ചു ഭംഗിയാക്കി.

4-cent-house-kitchen

ബാൽക്കണിയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ച് ഒരു വെർട്ടിക്കൽ ഗാർഡനും സജ്ജീകരിച്ചു. വീടിന്റെ പുറംചുവരുകളിൽ പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട്. രാത്രിയിൽ ഇത് കൺതുറക്കുന്നതോടെ വീടിന്റെ പ്രൗഢി വീണ്ടും വർധിക്കുന്നു. മാർച്ചിലായിരുന്നു പാലുകാച്ചൽ. ഇതിനു പ്രവാസിയായ ഗൃഹനാഥനും  എത്തിയിരുന്നു. ചെറിയ പ്ലോട്ടിലെ മിടുക്കൻവീടിനെ ഇപ്പോൾ നാട്ടുകാർ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

4-cent-house-night

Project facts

Location- Nellikode, Calicut

Plot- 4 cent

Area- 1550 SFT

Owner- Shanoj, Deepa

Design- Sajeendran Kommeri

Sajeendran Kommeri's Koodu

Mob- 9388338833

Y.C- Mar 2021

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Small Plot House Plans Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA