5 സെന്റ്, 35 ലക്ഷം! ആരും കൊതിക്കും ഇങ്ങനെയൊരു വീട്

HIGHLIGHTS
  • വീട്ടുകാർ നിശ്ചയിച്ച ബജറ്റിൽ വീട് പൂർത്തിയാക്കാനായി
35-lakh-home-aluva
SHARE

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന നിർമിതിയാണ് ആലുവ മുപ്പത്തടത്തുള്ള ഉത്തമന്റെയും കുടുംബത്തിന്റെയും വീട്. വെറും 5 സെന്റിൽ വീട്ടുകാർ നിശ്ചയിച്ച ബജറ്റിൽ വീട് പൂർത്തിയാക്കാനായി എന്നതാണ് ഹൈലൈറ്റ്.

പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ്-ബോക്സ് ആകൃതിയിലാണ് എലിവേഷൻ. നീല നിറമാണ് പുറംകാഴ്ചയിൽ കണ്ണുകളെ ആകർഷിക്കുന്നത്. സിമന്റ് ഗ്രൂവ് ചെയ്താണ് ഈ നിറം കൊടുത്തത്. ജിഐ ലൂവറുകളും സിറ്റൗട്ടിൽ കാണാം. വീടിന്റെ തീമിനോട് ചേരുംവിധം ബ്ലൂ തീമിൽ ചുറ്റുമതിൽ നിർമിച്ചു. സ്ലൈഡിങ് ജിഐ ഗേറ്റ് കൊടുത്തു.

35-lakh-home-ext

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. അപ്പർ ലിവിങ്, ബാൽക്കണി, രണ്ടു കിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയാണ് മുകൾനിലയിലുള്ളത്. മൊത്തം 1650 ചതുരശ്രയടിയിലാണ് വീട്.

ഫർണിച്ചർ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു. തടിയുടെ ഉപയോഗം നിയന്ത്രിച്ചു.  പ്രധാന വാതിലിനു മാത്രമാണ് തേക്ക് ഉപയോഗിച്ചത്. അപ്രധാന വാതിലുകൾക്ക് ചെറുതേക്ക് ഉപയോഗിച്ചു. വോൾപേപ്പർ, ക്ലാഡിങ് എന്നിവയാണ് ഇന്റീരിയറിനു ഭംഗി പകരുന്നത്. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. 

35-lakh-home-living

വെള്ള നിറത്തിന്റെ തെളിമയാണ് അകത്തളങ്ങൾ സുന്ദരമാക്കുന്നത്. ഗസ്റ്റ് ലിവിങ്ങിൽ ടിവി യൂണിറ്റ് കൊടുത്തു. ഇവിടെ പർപ്പിൾ ലൈറ്റുള്ള സീലിങ് ഹൈലൈറ്റാണ്.

35-lakh-home-hall

ഗോവണിയുടെ വശത്തെ ഭിത്തിയിൽ ബ്ലൂ വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു. ഇതിൽ കൺസീൽഡ് സ്‌റ്റോറേജുമുണ്ട്.

35-lakh-home-stair

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒതുങ്ങിയ ഊണുമേശ ഒരുക്കി. ബ്ലൂ-റെഡ് ലൈറ്റുകൾ കൊടുത്ത സീലിങ്ങാണ് ഇവിടെ ഹൈലൈറ്റ്. വശത്തായി വോൾപേപ്പർ ഒട്ടിച്ച് ഭിത്തി വേർതിരിച്ചു. സമീപം ക്രോക്കറി ഷെൽഫുമുണ്ട്.

35-lakh-home-dine

ലാളിത്യമാണ് കിടപ്പുമുറിയുടെ സവിശേഷത. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ കൊടുത്തു. ഹെഡ്‌സൈഡ് ഭിത്തി കളർഫുൾ പെയിന്റിൽ ഹൈലൈറ്റ് ചെയ്തതുമാത്രമാണ് അലങ്കാരം.

35-lakh-home-bed

റെഡ്- വൈറ്റ്- ബ്ലൂ കോംബിനേഷനിലാണ് കിച്ചൻ. മറൈൻ പ്ലൈവുഡ്+ ഗ്ലോസി ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. 

35-lakh-home-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയ്ക്ക് പണി  പൂർത്തിയാക്കാൻ കഴിഞ്ഞു. ഈ പ്രദേശത്തെ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഈ കോസ്റ്റ് എഫക്ടീവ് വീട്.

Project facts

Location-  Muppathadam, Aluva

Plot- 5 cent

Area- 1650 SFT

Owner- Uthaman

Designer- Muhammed Afsal, Amanulla

Inspire Homes, Ernakulam

Mob- 8075518758

Y.C- 2019

English summary- Cost effective house Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA