കണ്ണുകൾ കീഴടക്കും; സൂപ്പറാണ് ഡോക്ടർ ദമ്പതികളുടെ ഈ വീട്

tripunitura-doctor-house
SHARE

തൃപ്പൂണിത്തുറയാണ്  ഡോക്ടർ ദമ്പതികളായ ദീപുവിന്റെയും പാർവതിയുടെയും പുതിയ വീട്. തട്ടുകളായുള്ള ഫ്ലാറ്റ് റൂഫും മുഖപ്പും സ്റ്റോൺ ക്ലാഡിങ്ങും പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നു. വീടിനോട് ചേരുന്ന ചുറ്റുമതിലും കൊടുത്തു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, കൺസൾട്ടിങ് റൂം, ബാൽക്കണി എന്നിവയാണ്  3600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഓപ്പൺ ടു ഓൾ എന്ന നയമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. അതോടൊപ്പം സ്വകാര്യതയും ഉറപ്പാക്കിയിട്ടുണ്ട്.  പ്രധാനവാതിൽ തുറന്നാൽ ഇടതുവശത്തായി പൂജാസ്‌പേസ് കാണാം. അതുകഴിഞ്ഞാണ് ഫോർമൽ ലിവിങ്. ഇവിടെനിന്നും കാണുന്ന കോർട്യാർഡാണ് ഈ സ്‌പേസിന്റെ ഭംഗി നിർണയിക്കുന്നത്.

tripunitura-doctor-house-drawing

വീടിന്റെ സ്വകാര്യതയെ ബാധിക്കാതെ കൺസൾട്ടിങ് റൂം ക്രമീകരിച്ചു. ഫാമിലി ലിവിങ്ങിൽ നിന്നും ഇവിടേക്ക് പ്രവേശിക്കാം. 

tripunitura-doctor-house-hall

ഫാമിലി ലിവിങ്, ഡൈനിങ് നീളൻ ഓപ്പൺ ഹാളിന്റെ ഭാഗമായി കൊടുത്തു. ഡൈനിങ്ങിനോട് ചേർന്നാണ് സ്‌റ്റെയർകേസ്. തേക്കിൻതടിയിലാണ് സ്‌റ്റെയർകേസ്. ഇതിന്റെ താഴെയായി വാഷ് ഏരിയ ക്രമീകരിച്ചു. ഡൈനിങ്ങിന്റെ മറുഭാഗത്ത് ഭിത്തിയിൽ ആർടിഫാക്ട് പോട്ടുകൾ വച്ച് ഭംഗിയാക്കി. മുകൾനിലയിൽ അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ഹോം തിയറ്റർ എന്നിവയാണുള്ളത്.

tripunitura-doctor-house-dine

പുതിയകാല സൗകര്യങ്ങളാൽ സമ്പന്നമാണ് കിടപ്പുമുറികൾ. വോൾപേപ്പറിന്റെയും സീലിങ് പാറ്റേണുകളുടെയും  ഭംഗി ഇവിടെ നിറയുന്നു.

tripunitura-doctor-house-bed

ഓപ്പൺ കിച്ചനാണ്. ഡൈനിങ്ങിൽ നിന്നും കിച്ചൺ വേർതിരിക്കുന്നത് പാൻട്രി കൗണ്ടറാണ്. ഹാങ്ങിങ് ലൈറ്റുകൾ നൽകി ഇവിടം ഭംഗിയാക്കി. യെലോ+ ഗ്രേ കോംബിനേഷനിൽ ധാരാളം സ്റ്റോറേജ് യൂണിറ്റുകൾ കൊടുത്താണ് കിച്ചൻ. 

tripunitura-doctor-house-kitchen

അങ്ങനെ ആഗ്രഹിച്ചപോലെ ഒരു വീട് സ്വന്തമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

Project facts

Location- Thripunithura   

Plot- 9 cent

Area- 3600 SFT

Owner- Dr. Deepu, Dr. Parvathy

Design- Woodnest Interiors, Chalakudy

Mob-7025938888

English Summary- Kerala House Plan; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA